Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തോടടുക്കുന്നു; ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത് 34,59,295 പേർക്ക്; രാജ്യത്ത് 26,44,787 പേർ രോ​ഗമുക്തി നേടി; 24 മണിക്കൂറിനിടെ 997 രോ​ഗികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 62,691 ആയി

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തോടടുക്കുന്നു; ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത് 34,59,295 പേർക്ക്; രാജ്യത്ത് 26,44,787 പേർ രോ​ഗമുക്തി നേടി; 24 മണിക്കൂറിനിടെ 997 രോ​ഗികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 62,691 ആയി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തോടടുക്കുന്നു. ഇന്ന് 74,720 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 34,59,295 ആയി. 24 മണിക്കൂറിനിടെ 997 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 62,691 പേരാണ് രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് ഇതുവരെ മരിച്ചത്. രാജ്യത്ത് ഇതുവരെ രോ​ഗമുക്തി നേടിയത് 26,44,787 പേരാണ്. നിലവിൽ ചികിത്സയിൽ കഴിയുന്ന 7,51,817 വൈറസ് ബാധിതരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. പ്രതിദിന രോ​ഗബാധിതരുടെ എണ്ണം ഈ നിലയിൽ തുടരുകയാണെങ്കിൽ വരുന്ന ഒരാഴ്‌ച്ചക്കുള്ളിൽ കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ, ബ്രസീലിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തും. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 37,72,945 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേ സമയം, പ്രതിദിന രോ​ഗബാധയുടെ കാര്യത്തിൽ ഇന്ത്യയെക്കാൾ ഏറെ പിന്നിലാണ് ബ്രസീൽ. ഇന്ന് 8,452 പേർക്കാണ് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചത്. പട്ടികയിൽ ഒന്നാമതുള്ള അമേരിക്കയിൽ 60,64,369കോവിഡ് കേസുകളും 1,85,234 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ ഇന്ന് 14,000ത്തിലേറെ പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഇന്ന് 14,361 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 331 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,47,995 ആയി. 1,80,718 ആക്ടീവ് കേസുകൾ. 5,43,170 പേർക്ക് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം മരണം 23,775 ആയി. മഹാരാഷ്ട്ര ആരോഗ്യ വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്.

ആന്ധ്രാപ്രദേശിൽ ഇന്ന് 10,526 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു. നിലവിൽ 96,191 പേരാണ് ചികിത്സയിലുള്ളത്. 3714 പേർ മരിച്ചു. 8960 കേസുകളാണ് കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. 7464 പേർ രോഗമുക്തി നേടി. 3,18,752 പേർക്കാണ് ഇവിടെ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 2,27,018 പേർ രോഗമുക്തരായി. നിലവിൽ 86,347 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് റിപ്പോർട്ട് ചെയ്ത 136 മരണങ്ങൾ ഉൾപ്പടെ 5368 പേരാണ് കോവിഡ് ബാധിച്ച് കർണാടകയിൽ മരിച്ചത്.

തമിഴ്‌നാട്ടിൽ ഇന്ന് 5,996 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,752 പേർക്കാണ് ഇന്ന് രോഗ മുക്തി. 102 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മൊത്തം മരണം 7,050 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,09,238 ആയി. 52,506 ആക്ടീവ് കേസുകളാണുള്ളത്. 3,49,682 പേർക്കാണ് രോഗ മുക്തി.

ഡൽഹിയിൽ 1808 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 20 പേർ മരിച്ചു. 1,69,412 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് പിടിപെട്ടത്. മരണസംഖ്യ 4,389 ആയി. 1,51,473 പേർ ഇതുവരെ രോഗമുക്തരായി. സംസ്ഥാനത്തുടനീളം 13,550 പേർ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP