Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 67,854 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29,03,676; ഇന്ന് 969 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 54,963 ആയി; ഇതുവരെ രോ​ഗമുക്തി നേടിയത് 21,57,187 പേരും

ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 67,854 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29,03,676; ഇന്ന് 969 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 54,963 ആയി; ഇതുവരെ രോ​ഗമുക്തി നേടിയത് 21,57,187 പേരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 67,854 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29,03,676 ആയി. 24 മണിക്കൂറിനിടെ മരിച്ചത് 969 വൈറസ് ബാധിതരാണ്. 54,963 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 21,57,187 പേർ ഇതിനകം രോ​​ഗമുക്തരായി. നിലവിൽ 6,91,526 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും പ്രതിദിന രോ​ഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഇന്ത്യയാണ് മുന്നിൽ.

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്ന് 14,492 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 326 പേർ ഇന്നുമാത്രം മരിച്ചു. 12,243 പേർ ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,43,289 ആയി. 1,62,491 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 4,59,124 പേർ രോഗമുക്തരായപ്പോൾ 21,359 പേരാണ് ഇതുവരെ മരിച്ചത്.

കർണാടകയിൽ ഇന്ന് 7,385 പേർക്ക് രോഗം സ്ഥിരീകരിച്ചു. 6,231പേർ രോഗമുക്തരായി. 102 പേർ മരിച്ചു. 2,56,975പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 82,149പേർ ചികിത്സയിലാണ്. 1,70,381പേർ രോഗമുക്തരായപ്പോൾ 4,429പേർ മരിച്ചു. തമിഴ്‌നാട്ടിൽ ഇന്ന് 5,986 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,742 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് 116 പേർ മരിച്ചു. ഇതുവരെ സംസ്ഥാനത്ത് 3,61,913 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്. 53,283 സജീവ കേസുകളാണ് ഉള്ളത്.മരിച്ചവരുടെ എണ്ണം 6,239 ആയി.

കേരളത്തിൽ നിന്നെത്തിയ ഒരാൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 17 പേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും രോഗം കണ്ടെത്തി. 73,162 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. രോഗികളിൽ 2,18,123 പേർ പുരുഷന്മാരും 1,43,283 പേർ സ്ത്രീകളുമാണ്. 29 ട്രാൻസ്ജൻഡേഴ്‌സിനും രോഗബാധയുണ്ട്.

ഡൽഹിയിൽ 1,215 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 1,059 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,57,354 ആണ്. ഇതിൽ 11,271 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,41,826 പേർ രോഗമുക്തി നേടി. 4,257 പേർ ഇതുവരെ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP