Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തോട് അടുക്കുന്നു; ഇന്ന് 61,314 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 24,56,785 ആയി; 24 മണിക്കൂറിനിടെ 979 പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 48,117; വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തോട് അടുക്കുന്നു; ഇന്ന് 61,314 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 24,56,785 ആയി; 24 മണിക്കൂറിനിടെ 979 പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 48,117; വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധിച്ചത് 61,314 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 24,56,785 ആയി. 24 മണിക്കൂറിനിടെ 979 പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 48,117 ആയി. നിലവിൽ 6,59,909 പേർ ചികിത്സയിൽ കഴിയുന്നത്. അതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. 17,48,759 പേർ ഇന്ത്യയിൽ ഇതുവരെ കോവിഡ് മുക്തരായി. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നാം സ്ഥാനത്ത് തന്നെയാണ് ഇപ്പോഴും. 53,77,620 കേസുകളും 1,69,455 മരണങ്ങളുമായി അമേരിക്ക തന്നെയാണ് പട്ടികയിൽ ഒന്നാമത്. 31,80,758 കോവിഡ് രോ​ഗികളും 1,04,528 മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തുമുണ്ട്.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ ഇന്ന് 11,813 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,60,126 ആയി വർധിച്ചു. പുതുതായി 413 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 19,063 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 3,90,958 പേർ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 9,115 പേർ രോഗമുക്തി നേടി. 69.8 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 1,49,798 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 30 ലക്ഷത്തിനടുത്ത് സാംപിളുകൾ ഇതുവരെ സംസ്ഥാന ആരോഗ്യവകുപ്പ് പരിശോധിച്ചു.

ആന്ധ്രാപ്രദേശിൽ ഇന്ന് 9,996 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,64,142 ആയി വർധിച്ചു. പുതുതായി 82 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 2,378 ആയി. 90,840 രോഗികളാണ് നിലവിൽ ആന്ധ്രയിൽ ചികിത്സയിലുള്ളത്. 1,70,924 പേർ ഇതുവരെ രോഗമുക്തരായതായും സംസ്ഥാന കോവിഡ്19 നോഡൽ ഓഫീസർ അറിയിച്ചു.

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച 5,835 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ കേരളത്തിൽ നിന്ന് റോഡ് മാർഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,20,355 ആയി. ആകെ കോവിഡ് മരണസംഖ്യ 5,397 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 119 മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച 5146 പേർകൂടി രോഗമുക്തരായി. 2,61,459 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത്. 53,499 രോഗികൾ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്. 35 ലക്ഷത്തോളം സാംപിളുകൾ ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ പറയുന്നു.

കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വ്യാഴാഴ്ച 6,706 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 103 പേർകൂടി മരിച്ചതോടെ ആകെ മരണം 3613 ആയി വർധിച്ചു. സംസ്ഥാനത്ത് 1,21,242 പേർ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 8,609 പേർ രോഗമുക്തി നേടി. 78,337 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

അതിനിടെ, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,09,32,526 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി ​രോ​ഗബാധ സ്ഥിരീകരിച്ചത് 1,34,972 പേർക്കാണ്. 3,227 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മരണസംഖ്യ 7,49,633 ആയി. 1,37,97,395 പേർ രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്ന 63,85,498 പേരിൽ 64,596 പേരുടെ നില അതീവ ​ഗുരുതരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP