Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 57,873 പേർക്ക്; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 23,25,026 ആയി; 24 മണിക്കൂറിനിടെ 832 പേർ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 46,185; കോവിഡ്​ മുക്തി നിരക്ക്​ 70 ശതമാനത്തോളം ഉയർന്നതായും മരണനിരക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 57,873 പേർക്ക്; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 23,25,026 ആയി; 24 മണിക്കൂറിനിടെ 832 പേർ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 46,185; കോവിഡ്​ മുക്തി നിരക്ക്​ 70 ശതമാനത്തോളം ഉയർന്നതായും മരണനിരക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 57,873 പേർക്ക്. ഇതോടെ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം 23,25,026 ആയി. 24 മണിക്കൂറിനിടെ 832 പേർ കൂടി മരിച്ചതോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 46,185 ആയി. നിലവിൽ 6,43,029 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. 16,35,812 പേർ ഇതിനോടകം രോ​ഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 70 ശതമാനത്തോളം ഉയർന്നതായും മരണനിരക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം ഇന്നും പതിനായിരത്തിലേറെയാണ്. ഇന്ന് 11,088 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 256 പേരാണ് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,35,601 ആയി. 1,48,553 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 10,014 പേർക്കാണ് ഇന്ന് രോഗ മുക്തി. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 3,68,435 ആയി.

Stories you may Like

ആന്ധ്രാപ്രദേശിൽ ഇന്ന് 9,024 പേർക്കും തമിഴ്‌നാട്ടിൽ 5834 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്രയിൽ ഇന്ന് 87 പേരാണ് മരിച്ചത്. തമിഴ്‌നാട്ടിൽ 118 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തമിഴ്‌നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5834 പേർക്ക്. 118 പേർ ഇന്ന് മരിച്ചു. 6005 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. സംസ്ഥാനത്ത് ഇതുവരെ 3,08,649 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 52,810 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,50,680 പേർ രോഗ മുക്തി നേടി. 5,159 പേർ മരിച്ചു.

ഇന്ത്യയിൽ കോവിഡ് മരണനിരക്ക് രണ്ടു ശതമാനത്തിൽ താഴെയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. 1.99 ശതമാനമാണ് രാജ്യത്ത് കോവിഡ് മരണനിരക്ക്. അതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് കൂടുതൽശക്തമാക്കി. ഇതിന്റെ ഭാ​ഗമായി രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കോവിഡ്​ മുക്തി നിരക്ക്​ 70 ശതമാനത്തോളം ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്​ 69.80 ശതമാനവും മരണനിരക്ക്​ 1.99 ശതമാനവുമാണ്​. കണ്ടെയ്​ന്മെൻറ്​ മേഖലകളിൽ നിയന്ത്രണം ശക്തമാക്കിയതും പരിശോധനകളുടെ എണ്ണം കുത്തനെ ഉയർത്തിയതും അത്യാസന്ന നിലയിലുള്ള രോഗികൾക്ക്​ പ്രത്യേക ശ്രദ്ധ നൽകി പരിചരിച്ചുപോന്നതുമാണ്​ രോഗമുക്തി നിരക്ക്​ ഉയരാൻ കാരണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യ​ത്ത്​ ഇതുവരെ 15,83,489 പേർ ​രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കി ചികിത്സിക്കുന്ന നടപടി ഫലപ്രദമായി നടപ്പാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,746 രോഗികൾ ആശുപത്രി വിട്ടു. 6,39,929 പേരാണ്​ ഇപ്പോൾ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്നത്​. ​രോഗബാധിതരുടെ എണ്ണത്തിൽ 28.21 ശതമാനം മാത്രമാണ്​ ചികിത്സയിൽ കഴിയുന്നത്​. രാജ്യത്ത്​ 22,68,675 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. ചൊവ്വാഴ്​ച 53,601 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. 45,257 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP