Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 52,026 പേർക്ക്; കോവിഡ് ബാധിതരുടെ എണ്ണം 16,36,410; രാജ്യത്ത് 24 മണിക്കൂറിനിടെ 776 കോവിഡ് മരണങ്ങൾ; ഇതുവരെ കോവി‍ഡ് ബാധിച്ച് മരിച്ചത് 35,779 പേർ; രാജ്യത്ത് ശമനമില്ലാതെ കോവിഡ് മഹാമാരി പടരുന്നു

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 52,026 പേർക്ക്; കോവിഡ് ബാധിതരുടെ എണ്ണം 16,36,410; രാജ്യത്ത് 24 മണിക്കൂറിനിടെ 776 കോവിഡ് മരണങ്ങൾ; ഇതുവരെ കോവി‍ഡ് ബാധിച്ച് മരിച്ചത് 35,779 പേർ; രാജ്യത്ത് ശമനമില്ലാതെ കോവിഡ് മഹാമാരി പടരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 52,026 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 16,36,410 ആയി. 24 മണിക്കൂറിനിടെ 776 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 35,779 ആയി ഉയർന്നു. നിലവിൽ ഇന്ത്യയിൽ 5,71,562 പേരാണ് ചികിത്സയിൽ ഉള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെയാണ്. 45,93,855 കോവിഡ് ബാധിതരും 1,54,400 മരണങ്ങളുമായി അമേരിക്കയാണ് മുന്നിൽ. 25,66,765 കോവിഡ് കേസുകളും 90,383 മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്താണ്.

ഇന്ത്യയിൽ ദിനംപ്രതി കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ പ്രതിദിനരോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. ഇന്ന് 11,147 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേർ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,11,798 ആയി ഉയർന്നു. ഇതുവരെ രോഗമുക്തരായി 2,48,615 പേർ ആശുപത്രി വിട്ടു. ഇതുവരെ 14,729 പേരാണ് മരിച്ചത്. വീടുകളിൽ 9,04,141 പേർ വീടുകളിലും 40,546 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും തുടരുന്നു.

ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,30,557 ആയി വർധിച്ചു. കോവിഡ് മരണം 1,281 ആയി. 60,024 പേർ ഇതുവരെ രോഗമുക്തരായി. ഏഴുപതിനായിരത്തോളം രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 2.40 ലക്ഷത്തിലേക്ക് അടുക്കുകയാണ്. വ്യാഴാഴ്ച 5,864 പേർക്ക് രോഗം സ്ഥിരീകരിച്ചു. 97 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 3,838 ആയി. 5,295 പേർ വ്യാഴാഴ്ച മാത്രം രോഗമുക്തരായി. 57,962 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

കർണാടകയിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. വ്യാഴാഴ്ച 6,128 പേർക്ക് പുതുതായി രോഗം പിടിപെട്ടു. 83 പേർ മരിച്ചു. 1,18,632 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 2,230 ആയി ഉയർന്നു. 46,694 പേർ ഇതിനോടകം രോഗമുക്തരായി. 69,700 പേർ ചികിത്സയിൽ തുടരുകയാണ്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,093 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1,34,403 ആയി. മരണസംഖ്യ നാലായിരത്തിലേക്ക് അടുക്കുന്നു. വ്യാഴാഴ്ച 29 പേരുടെ ജീവൻ നഷ്ടമായി. 1,19,724 പേർ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടി.

ലോകമാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗബാധ സ്ഥിരീകരിച്ചത് 1,42,023 പേർക്കാണ്. ഇതോടെ ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,19,801 ആയി. 24 മണിക്കൂറിനിടെ 3,192 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ലോകത്താകെയുള്ള കോവിഡ് മരണസംഖ്യ 6,72,760 ആയി. 1,07,93,424 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്. നിലവിൽ 58,53,617 പേരാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ഇതിൽ 66,464 പേരുടെ നില അതീവ ​ഗുരുതരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP