Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42,735 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,28,229 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 627 വൈറസ് ബാധിതർ; ചികിത്സയിൽ കഴിയുന്ന 4,81,849 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; രാജ്യത്ത് മഹാമാരി പടരുന്നത് അതിവേ​ഗം

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42,735 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,28,229 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 627 വൈറസ് ബാധിതർ; ചികിത്സയിൽ കഴിയുന്ന 4,81,849 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; രാജ്യത്ത് മഹാമാരി പടരുന്നത് അതിവേ​ഗം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 42,735 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,28,229 ആയി ഉയർന്നു. ഇന്ന് 627 വൈറസ് ബാധിതർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 32,723 ആയി ഉയർന്നു. നിലവിൽ ചികിത്സയിൽ കഴിയുന്ന 4,81,849 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. 9,13,657 പേർ ഇതുവരെ ഇന്ത്യയിൽ രോ​ഗമുക്തരായി. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 43,39,929 രോ​ഗബാധിതരും 1,49,591 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. 24,02,255 രോ​ഗികളും 86,591മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തുണ്ട്.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ബാധ ​ദിനംപ്രതി വർധിക്കുകയാണ്. മഹാരാഷ്ട്രയിൽ ഇന്ന് 9,431 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 267 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഒൻപതിനായിരത്തിന് മുകളിൽ രോഗികൾ എത്തുന്ന തുടർച്ചയായ നാലാം ദിവസമാണ് ഇന്ന്. 3,75,799പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 1,48,601പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 2,13,328പേർ രോഗമുക്തരായി. 56.74 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 85 പേരാണ് ഇന്ന് രോ​ഗം ബാധിച്ച് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ കോവിഡ് മരണം 3,494 ആയി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 2,13,723 പേർക്കാണ്. 1,56,526 പേർ രോഗമുക്തരായി. 53,703 എണ്ണം ആക്ടീവ് കേസുകളാണെന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

കർണാടകയിൽ ഇന്ന് 5199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 82 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 96,141 ആയി. 1878 പേരാണ് കർണാടകയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 58,417 ആണ് നിലവിൽ സംസ്ഥാനത്തെ ആക്ടീവ് കേസുകൾ. 2088 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരിൽ 632 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 7,627പേരാണ് ആന്ധ്രാപ്രദേശിൽ ഇന്ന് കോവിഡ് ബാധിതരായത്. 3,041പേരാണ് രോഗമുക്തരായത്. 96,298പേരാണ് ആകെ അസുഖ ബാധിതരായത്. 46,301 പേർ രോഗമുക്തരായപ്പോൾ, 1041പേർ മരണത്തിന് കീഴടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP