Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16,529 പേർക്ക്; രാജ്യത്തെ ആകെ കോവിഡ് കേസുകൾ 11,71,446 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 389 രോ​ഗികൾ; ചികിത്സയിലുള്ള 4,05,150 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16,529 പേർക്ക്; രാജ്യത്തെ ആകെ കോവിഡ് കേസുകൾ 11,71,446 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 389 രോ​ഗികൾ; ചികിത്സയിലുള്ള 4,05,150 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 16,529 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 11,71,446 ആയി ഉയർന്നു. 389 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 28,488 ആയി. ഇതുവരെ രോ​ഗമുക്തി നേടിയത് 7,37,808 പേരാണ്. നിലവിൽ ചികിത്സയിലുള്ള 4,05,150 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 8,369 ആളുകളിൽ കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,27,031 ആയി. 246 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 3.75 ശതമാനമാണ് സംസ്ഥാനത്തെ മരണ നിരക്ക്. 7188 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,82,217 ആയി. 55.72 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ നിലവിൽ 7,79,676 പേർ ഹോം ക്വാറന്റീനിലും 45,077 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും ഉണ്ടെന്ന് ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

തമിഴ്‌നാട്ടിൽ ഇന്ന് 4,965 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചുപ്പോൾ 4,894 പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 180,643 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75 കോവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 2,626 ആയി. 4,894 പേർ രോഗമുക്തരായതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തരായവർ 126,670 ആയി ഉയർന്നു. 51,344 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 12 വയസ് വരെയുള്ള 9,028 കുട്ടികൾക്ക് രോഗം ബാധിച്ചു.

ബംഗാളിൽ ഇന്ന് 2,261പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 35മരണവും റിപ്പോർട്ട് ചെയ്തു. 47,030പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17,813പേരാണ് ചികിത്സയിലുള്ളത്. 28,035പേർ രോഗമുക്തരായപ്പോൾ,1,182പേർ മരിച്ചു. സംസ്ഥാനത്ത് ഇന്ന് 3649 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കർണാടകയിലെ ആകെ രോ​ഗികളുടെ എണ്ണം 71,069 ആയി. ഇതിൽ 44,140 ആക്ടീവ് കേസുകളാണ്. 61 പേർക്കാണ് വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,464 ആയി.

അതേസമയം ബെംഗളൂരുവിൽ അടക്കം കർണാടകയിൽ ഒരിടത്തും നാളെ (ജൂലായ് 22) മുതൽ ലോക്ക്ഡൗൺ ഉണ്ടാവില്ല. ബുധനാഴ്ച മുതൽ കണ്ടെയ്ന്മെന്റ് സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. ഒൻപത് ദിവസം നീണ്ട ലോക്ക്ഡൗൺ ബെംഗളൂരു അർബൻ - റൂറൽ ജില്ലകളിൽ ബുധനാഴ്ച പുലർച്ചെ അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP