Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ കോവിഡ് മഹാമാരി അതിവേ​ഗം പടരുന്നു; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 10,55,932 ആയി; നിലവിൽ ചികിത്സയിൽ കഴിയുന്ന 3,64,963 രോ​ഗികളിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ കോവിഡ് മഹാമാരി അതിവേ​ഗം പടരുന്നു; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 10,55,932 ആയി; നിലവിൽ ചികിത്സയിൽ കഴിയുന്ന 3,64,963 രോ​ഗികളിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 10,55,932 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 15,475 പേർക്കാണ്. ഇന്ന് മരിച്ചത് 223 കോവിഡ് രോ​ഗികളാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 26,508 ആയി ഉയർന്നു. 6,64,461 പേർ ഇതുവരെ രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്ന 3,64,963 രോ​ഗികളിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് രോ​ഗികളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 37,94,132 കേസുകളും 1,42,411 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. 20,53,174 കോവിഡ് കേസുകളും 78,097മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തും തുടരുന്നു.

ഇന്ത്യയിൽ മഹാമാരി അതിവേ​ഗം പടരുകയാണ്. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് മഹാരാഷ്ട്രയെ ആണ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,348 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടത്. 144 മരണവും 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 11,596 ആയി.

തമിഴ്‌നാട്ടിൽ ഇന്ന് 4,807 പേർക്കാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 88 പേർ മരിക്കുകയും ചെയ്തു. 8,049 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 2,403 പേരാണ് തമിഴ്‌നാട്ടിൽ ആകെ മരിച്ചത്. അതേസമയം, കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4,437പേർക്ക്. 93 മരണവും റിപ്പോർട്ട് ചെയ്തു. 1018പേർ രോഗമുക്തരായി. 59,652പേർക്കാണ് ഇതുവരെ കർണാടകയിൽ രോഗം സ്ഥിരീകരിച്ചത്. 21,775പേർ രോഗമുക്തി നേടി. 1240പേർ മരിച്ചു.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 24 മണിക്കൂറിനിടെ 1475 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 1,21,582 ആയി. 24 മണിക്കൂറിനിടെ 26 മരണം കൂടി സ്ഥിരീകരിച്ചു. ഇത് വരെ 3,597 മരണങ്ങളാണ് ഡൽഹി സർക്കാർ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുള്ളത്. നിലവിൽ 16,711 പേരാണ് ഡൽഹിയിൽ ചികിത്സയിലുള്ളത്.

അതിനിടെ, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,42,75,407 ആയി. ആകെ കോവിഡ് മരണങ്ങൾ ആറു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,625പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 6,01,165 ൽ എത്തി. നിലവിൽ ചികിത്സയിൽ കഴിയുന്ന 51,48,549 പേരിൽ 59,819 പേരുടെ നില അതീവ ​ഗുരുതരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP