Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തു ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് ബാധിതർ; ഇന്ന് 32,510 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,02,679 ആയി; രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 25,595; കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 10 ലക്ഷമായി വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

പത്തു ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് ബാധിതർ; ഇന്ന് 32,510 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,02,679 ആയി; രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 25,595; കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 10 ലക്ഷമായി വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതർ പത്തുലക്ഷം കടന്നു. ഇന്ന് 32,510 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,02,679 ആയി. 666 വൈറസ് ബാധിതർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 25,595 ആയി ഉയർന്നു. നിലവിൽ ചികിത്സയിൽ കഴിയുന്ന 3,41,840 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. 6,35,244 പേരാണ് ഇന്ത്യയിൽ ഇതുവരെ രോ​ഗമുക്തി നേടിയത്. കോവിഡ് രോ​ഗികളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 36,44,742 കേസുകളും 1,40,478 മരണങ്ങളുമായി അമേരിക്ക തന്നെയാണ് പട്ടികയിൽ ഒന്നാമത്. 19,78,236 രോ​ഗികളും 75,697മരണങ്ങളുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണാധീതമായ നിലയിൽ കോവിഡ് പടർന്ന് പിടിക്കുകയാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 8,641 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2.84 ലക്ഷം കടന്നു. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 11,194 ആയി വർധിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 1,58,140 പേർ പൂർണമായും രോഗമുക്തരായി. ഇന്ന് മാത്രം 5,527 പേർക്ക് രോഗംഭേദമായി. ഇതോടെ രോഗമുക്തി നിരക്ക് 55.63 ശതമാനത്തിലെത്തി. 1,14,648 പേരാണ് നിലവിൽ സംസ്ഥാനത്തുടനീളം ചികിത്സയിൽ തുടരുന്നത്. ഇതുവരെ 14,46,386 സാംപിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. നിലവിലെ കണക്കുകൾ പ്രകാരം 7,10,394 പേർ വീടുകളിലും 42,833 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്.

തമിഴ്‌നാട്ടിൽ 4,549 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,56,369 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ കേരളത്തിൽനിന്ന് റോഡ് മാർഗം തമിഴ്‌നാട്ടിൽ തിരിച്ചെത്തിയവരാണ്. പുതുതായി 69 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2,236 ആയി. 46,714 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 1,07,416 പേർ ഇതുവരെ രോഗമുക്തരായി. ഇതിൽ 5,106 പേർ ഇന്ന് രോഗമുക്തരായവരാണ്. 17,82,635 സാംപിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്.

കർണാടകയിൽ ഇന്ന് 4,169 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 104 പേർ ഇന്ന് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 1032 ആയി. ആകെ രോഗികൾ 51,422 ആണ്. രോഗമുക്തരായി 1263 പേർ ആശുപത്രി വിട്ടു. ഇതുവരെ രോഗമുക്തരായത് 19,729 പേരാണ്.

രാജ്യത്ത് നടത്തുന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 10 ലക്ഷമായി വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കി. 12 ആഴ്ചകൾക്കം ടെസ്റ്റുകളുടെ എണ്ണം 10 ലക്ഷമായി വർധിപ്പിക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ലെ രാജ്കുമാരി അമൃത് കൗർ ഒപിഡി ബ്ലോക്ക് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒൻപത് ലക്ഷത്തിലധികം പേരെ ബാധിച്ച മഹാമാരിയെ ജയിക്കുന്നതിനുള്ള യാത്ര നമ്മൾ തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ രണ്ടു ശതമാനം പേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിൽ കഴിയുന്നത്. കോവിഡ് പരിശോധാ ലാബുകളുടെ എണ്ണം 1234 ആയി വർധിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഫലംകണ്ടു തുടങ്ങിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി അവകാശപ്പെട്ടു.

അതിനിടെ ലോകത്താകെ കോവിഡ് കേസുകൾ 1,38,01,705 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗബാധ കണ്ടെത്തിയത് 1,17,900 പേരിലാണ്. 5,89,120 പേരാണ് ഇതുവരെ മരിച്ചത്. 82,13,209 പേർ ഇതുവരെ രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്ന 49,99,376 രോ​ഗികളിൽ 59,925 പേരുടെ നില അതീവ ​ഗുരുതരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP