Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26,451 പേർക്ക്; രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 8,49,054 ആയി ഉയർന്നു; രോഗമുക്തി നേടിയവരുടെ എണ്ണം അ‌ഞ്ച് ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം; വൈറസ് വ്യാപനം അതിതീവ്രമായതോടെ ബംഗളൂരുവിൽ സമ്പൂർണ ലോക്ക്ഡൗൺ; രാജ്യത്തെ കോവിഡ് മരണനിരക്ക് മൂന്നു ശതമാനത്തിൽ താഴെയെന്നും റിപ്പോർട്ട്

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26,451 പേർക്ക്; രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 8,49,054 ആയി ഉയർന്നു; രോഗമുക്തി നേടിയവരുടെ എണ്ണം അ‌ഞ്ച് ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം; വൈറസ് വ്യാപനം അതിതീവ്രമായതോടെ ബംഗളൂരുവിൽ സമ്പൂർണ ലോക്ക്ഡൗൺ; രാജ്യത്തെ കോവിഡ് മരണനിരക്ക് മൂന്നു ശതമാനത്തിൽ താഴെയെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 26,451 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 8,49,054 ആയി ഉയർന്നു. ഇന്ന് 534 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 22,678 ആയി. ഇതുവരെ രാജ്യത്തെ കോവിഡ് മരണനിരക്ക് മൂന്നു ശതമാനത്തിൽ താഴെയാണ്.നിലവിൽ ചികിത്സയിൽ കഴിയുന്ന 2,91,121രോ​ഗികളിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 5,35,255 പേർ രോ​ഗമുക്തി നേടി. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനത്ത് തന്നെയാണ്. 33,18,707 രോ​ഗികളും 1,36,995 കോവിഡ് മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. 18,10,691 രോ​ഗികളും 70,623 മരണവുമായി ബ്രസീൽ രണ്ടാം സ്ഥാനത്ത് തുടരുന്നു.

കോവിഡ് വ്യാപനം അതിതീവ്രമായതോടെ ബംഗളൂരുവിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂലൈ 14, ചൊവ്വാഴ്ച രാത്രി എട്ടു മുതൽ ജൂലൈ 22 പുലർച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗളൂരു ന​ഗര, ​ഗ്രാമ ജില്ലകളിൽ നിയന്ത്രണങ്ങൾ ബാധകമാണ്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് ട്വിറ്ററിലൂടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണിൽ അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി. ആശുപത്രി, പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവക്ക് പ്രവർത്തിക്കാനുള്ള അനുമതിയും അവശ്യ സർവിസ് മേഖലയിൽ ജോലിയെടുക്കുന്നവർക്ക് യാത്ര ചെയ്യാനുമുള്ള അനുമതിയുമുണ്ടാകും.

അതേസമയം, രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അ‌ഞ്ച് ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികളാണ് ഇതിന് കാരണമായതെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നിരുന്നു. ആർ.ടി -പി.സി.ആർ പരിശോധനകൾക്കൊപ്പം റാപ്പിഡ് ആന്റീജൻ ടെസ്റ്റ് ഉൾപ്പെടുത്തിയതോടു കൂടി രാജ്യത്ത് കോവിഡ് ടെസ്റ്റുകൾ ഗണ്യമായി വർദ്ധിപ്പിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 1,13,07,002 കോവിഡ് സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 2,82,511 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത് 3965 പുതിയ കേസുകൾ. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,34,226 ആയി ഉയർന്നു. 3591 പേർ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. 85,915 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 46,410 പേരാണ് ചികിത്സയിലുള്ളത്. 12 വയസ്സ് വരെ പ്രായമുള്ള 6640 കുട്ടികൾക്കും സംസ്ഥാനത്ത് വൈറസ് ബാധിച്ചിരുന്നു. 69 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ മരണസംഖ്യ 1,898 ആണ്. ഏറ്റവും കൂടുതൽ കോവിഡ് 19 ബാധിതരുള്ളത് ചെന്നൈയിലാണ്. 76,158 കേസുകൾ ഇതുവരെ ചെന്നൈയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,185 പുതിയ കേസുകളാണ് ചെന്നൈയിൽ റിപ്പോർട്ട് ചെയ്തത്. 17,989 പേർ ഇവിടെ ഇപ്പോഴും ചികിത്സയിലാണ്.

ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 1,403 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. സംസ്ഥാനത്ത്​ 11,490 പേരാണ്​​ ചികിത്സയിലുള്ളത്​. 22,689 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. യു.പിയിൽ ഇതുവരെ 913 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. സംസ്ഥാന​ത്തെ പ്രിൻസിപ്പൽ ഹെൽത്ത്​ സെക്രട്ടറി അമിത്ത്​ മോഹൻ പ്രസാദാണ്​ ഇക്കാര്യം അറിയിച്ചത്

അതിനിടെ, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,27,25,605 ആയി. 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 1,09,027 പേർക്കാണ്. 2,681മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,64,720 ആയി. ഇതുവരെ രോ​ഗമുക്തി നേടിയത് 74,20,533 പേരാണ്. നിലവിൽ ചികിത്സയിൽ കഴിയുന്ന 4,740,352 രോ​ഗികളിൽ 58,706 പേരുടെ നില അതീവ ​ഗുരുതരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP