Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്ത് മൂന്നുദിവസത്തിനിടെ ഒരുലക്ഷം കോവിഡ് കേസുകൾ; രോഗികളുടെ എണ്ണം കുതിച്ചത് ഏഴുലക്ഷത്തിൽ നിന്ന് എട്ട് ലക്ഷത്തിലേക്ക്; രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു; നിലവിൽ രോഗമുക്തി നിരക്ക് 62.42 ശതമാനം; മഹാരാഷ്ട്രയിൽ ഇന്ന് 7862 പേർക്ക് രോഗം; ഡൽഹിയിൽ 2,089 പുതിയ കേസുകൾ; തമിഴ്‌നാട്ടിൽ രോഗ ബാധിതരെക്കാൾ ഉയർന്ന രോഗമുക്തി നിരക്ക്

രാജ്യത്ത് മൂന്നുദിവസത്തിനിടെ ഒരുലക്ഷം കോവിഡ് കേസുകൾ; രോഗികളുടെ എണ്ണം കുതിച്ചത് ഏഴുലക്ഷത്തിൽ നിന്ന് എട്ട് ലക്ഷത്തിലേക്ക്;  രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു; നിലവിൽ രോഗമുക്തി നിരക്ക് 62.42 ശതമാനം; മഹാരാഷ്ട്രയിൽ ഇന്ന് 7862 പേർക്ക് രോഗം; ഡൽഹിയിൽ 2,089 പുതിയ കേസുകൾ; തമിഴ്‌നാട്ടിൽ രോഗ ബാധിതരെക്കാൾ ഉയർന്ന രോഗമുക്തി നിരക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലെ വർദ്ധന ആശങ്ക കൂട്ടുന്നു. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം 8,20,014 കേസുകൾ. പുതിയ കേസുകൾ 25,172. മരണസംഖ്യ 22, 143. മൂന്ന് ദിവസത്തിനിടെ ഒരു ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിൽനിന്ന് എട്ട് ലക്ഷത്തിലേക്ക് കുതിച്ചുയർന്നു.

രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നു

രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,138 പേരാണ് കോവിഡ്-19 ഇൽ നിന്ന് രോഗമുക്തി നേടിയത്. ഇന്നത്തെ കണക്കനുസരിച്ച് ആകെ രോഗമുക്തർ 4,95,515 ആണ്. ഇതോടെ രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയർന്നു. നിലവിൽ 2,76,882 പേരാണ് ചികിത്സയിലുള്ളത്.

ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്ത് 1218 കോവിഡ് ആശുപത്രികൾ, 2705 കോവിഡ് ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, 10,301 കോവിഡ് പരിപാലന കേന്ദ്രങ്ങൾ എന്നിവയാണുള്ളത്. ദേശീയ തലത്തിൽ കോവിഡ് മരണനിരക്ക് 2.72 ശതമാനമായി കുറഞ്ഞു. ലോകത്തെ മറ്റു പല രാജ്യങ്ങളിലെയും മരണനിരക്കിനേക്കാൾ വളരെ കുറവാണിത്.

മരണനിരക്ക് പരമാവധി കുറക്കുക എന്ന ലക്ഷ്യവുമായാണ് രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നേറുന്നത്. രാജ്യവ്യാപകമായുള്ള ആശ, എ എൻ എം പ്രവർത്തകർ, ആയുഷ്മാൻ ഭാരത് ആരോഗ്യ സൗഖ്യ കേന്ദ്രങ്ങൾ എന്നിവയുടെ സംഘടിത പ്രവർത്തനം കുടിയേറ്റ തൊഴിലാളികൾ, തിരിച്ചു നാടുകളിലേക്ക് മടങ്ങുന്നവർ ഉള്പടെ ലക്ഷക്കണക്കിന് ആളുകളുടെ ഫലപ്രദമായ നിരീക്ഷണത്തിനും കേസുകളുടെ കോൺടാക്ട് ട്രസിങ്ങിനും സഹായിക്കുന്നു.

'ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി പരിശോധനകളുടെ വേഗത ദിനംപ്രതി വർധിക്കുകയാണ്. രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,10,24,491 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,83,659 സാമ്പിളുകളാണ് പരിശോധിച്ചത്.

രാജ്യത്ത് കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. 2,30,599 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 1,30,261 പേർക്കും ഡൽഹിയിൽ 1,07,051 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. എട്ട് സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ സജീവമായ കോവിഡ് കേസുകളിൽ 90 ശതമാനവും. ഇതിൽ 49 ജില്ലകളിലായാണ് രാജ്യത്തെ 80 ശതമാനവും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡൽഹിയിൽ 2,089 പുതിയ കോവിഡ് കേസുകൾ

ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,0,9140 ആയി. എന്നാൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു 42 പേർ മരണപ്പെട്ടു. മൊത്തം കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 3,300 ആയി ഉയർന്നു.ഇന്ന് സംസ്ഥാനത്ത് 2,468 പേർ രോഗമുക്തി നേടി. ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയവർ 84 ,694 ആയി ഉയർന്നു.

മഹാരാഷ്ട്രയിൽ ഇന്ന് 7862 പേർക്ക് കോവിഡ്

മഹാരാഷ്ട്രയിൽ ഇന്ന് 226 പേർ മരിച്ചു. രോഗമുക്തരായി 5366 പേർ ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,38,461 ആയി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 9,893പേരാണ്. 1,32,625 പേർ രോഗമുക്തരായി. മുംബൈയിലും താനെയിലും പൂണെയിലുമാണ് കൂടുതൽ രോഗികൾ. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 90,000 കടന്നു. 5205 പേർ മരിച്ചു. താനെയിൽ രോഗികൾ 57,138 ആയി. മരണം 1536 ആയി.

തമിഴ്‌നാട്ടിൽ ഉയർന്ന രോഗമുക്തി

തമിഴ്‌നാട്ടിൽ രോഗ ബാധിതരെക്കാൾ ഉയർന്ന രോഗമുക്തി നിരക്ക്. 3680 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 4163 പേർക്ക് രോഗമുക്തി ഇന്ന് 64 മരണം.കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരണമടഞ്ഞത് 1829 പേരാണ്.

ചെന്നൈയിൽ പുതിയ 1205 കോവിഡ് കേസുകൾ. ഇനി ചികിത്സയിൽ 46105 പേർ. കന്യാകുമാരിയിലും തേനിയിലും നൂറിലധികം രോഗികൾ. മിഴ്‌നാട്ടിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,30,261 ആയി ഉയർന്നിട്ടുണ്ട്. 46,105 പേരാണ് ചികിത്സയിലുള്ളത്. ആകെ 82,324 പേർ രോഗമുക്തരായി. ചെന്നൈ ഇപ്പോഴും ഹോട്ട്സ്പോട്ടാണ്. അതേസമയം, സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെട്ടുവരികയാണെന്ന് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കർ പറഞ്ഞു. മരണനിരക്ക് 1.39 ശതമാനം കുറഞ്ഞതായി മന്ത്രി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP