Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബെംഗളൂരുവിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന മലയാളി മരിച്ചു; കർണാടകത്തിൽ 20 മരണം കൂടി; മഹാരാഷ്ട്രയിൽ ഇന്ന് 4878 പേർക്ക് കോവിഡ്; 245 മരണം; തമിഴ്‌നാട്ടിൽ മന്ത്രി അൻപഴകന് കോവിഡ്; ആരോഗ്യനില തൃപ്തികരം; കേരളത്തിൽ നിന്നെത്തിയ ആറുപേർക്കും രോഗം; രാജ്യത്തെ കേസുകളുടെ എണ്ണമേറുമ്പോഴും രോഗമുക്തിനിരക്ക് 60 ശതമാനത്തോട് അടുക്കുന്നതായി കേന്ദ്ര സർക്കാർ

ബെംഗളൂരുവിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന മലയാളി മരിച്ചു; കർണാടകത്തിൽ 20 മരണം കൂടി; മഹാരാഷ്ട്രയിൽ ഇന്ന് 4878 പേർക്ക് കോവിഡ്; 245 മരണം; തമിഴ്‌നാട്ടിൽ മന്ത്രി അൻപഴകന് കോവിഡ്; ആരോഗ്യനില തൃപ്തികരം; കേരളത്തിൽ നിന്നെത്തിയ ആറുപേർക്കും രോഗം; രാജ്യത്തെ കേസുകളുടെ എണ്ണമേറുമ്പോഴും രോഗമുക്തിനിരക്ക് 60 ശതമാനത്തോട് അടുക്കുന്നതായി കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 5, 85,187 ആയി ഉയർന്നു. പുതിയ കേസുകൾ 17, 661. മരണസംഖ്യ 17,410 ഉം. വേൾഡോമീറ്ററിന്റെ കണക്കാണിത്. അതേസമയം, കോവിഡ് രോഗമുക്തി നിരക്ക് 60 ശതമാനത്തോട് വേഗത്തിൽ അടുക്കുന്നു.രോഗമുക്തി നേടിയവരും ചികിൽസയിലുള്ളവരും തമ്മിലുള്ള അന്തരം ഇന്നത്തെ കണക്കനുസരിച്ച് 1,19,696 ആണ്. നിലവില് 2,15,125 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിൽസയിലുള്ളത്. ഇതുവരെ 3,34,821 പേർക്ക് കോവിഡ് -19 ഭേദമായി. രോഗമുക്തി നിരക്ക് 59.07 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മൊത്തം 13,099 കോവിഡ് -19 രോഗികൾ സുഖം പ്രാപിച്ചു.കോവിഡ് പരിശോധനാ സൗകര്യമുള്ള 1049 ലാബുകൾ ഇന്ത്യയിലുണ്ട്. ഗവൺമെന്റ് മേഖലയിൽ 761 ഉം സ്വകാര്യ മേഖലയിൽ 288 ലാബുകളും ഇതിൽ ഉൾപ്പെടുന്നു. സാമ്പിൾ പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,10,292 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ പരിശോധിച്ച മൊത്തം സാമ്പിളുകളുടെ എണ്ണം 86,08,654 ആണ്

മഹാരാഷ്ട്രയിൽ ഇന്ന് 4878 പേർക്ക് കോവിഡ്; 245 മരണം

മഹാരാഷ്ട്രയിൽ ഇന്ന് 4878 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,74,761 ആയി.ചൊവ്വാഴ്ച 245 മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 95 പേർ മരിച്ചത് കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ്. ഇന്നു റിപ്പോർട്ടു ചെയ്തതിൽ 150 മരണം ഇതിന് മുമ്പുള്ള ദിവസങ്ങളിലേതാണ്. 4.49 ശതമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്.

നിലവിൽ 75,979 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. 90,911 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇന്ന് മാത്രം 1951 പേർ രോഗമുക്തരായി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 52.02 ശതമാനമായി ഉയർന്നു.9,66,723 സാപിളുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ പരിശോധിച്ചത്. 5,78,033 പേരാണ് നിലവിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നത്. 38,866 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലുമുണ്ട്.

തമിഴ്‌നാട്ടിൽ മന്ത്രി അൻപഴകന് കോവിഡ്

തമിഴ്‌നാട്ടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അൻപഴകന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 3,943 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറു പേർ കേരളത്തിൽ നിന്ന് എത്തിയവരാണ്. ഇതോടെ തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,167 ആയി. 38,889 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകൾ. 60 പേർ കൂടി ഇന്ന് മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 1201 ആയി. 50,074 പേരാണ് ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടത്.

മന്ത്രി അൻപഴകന് കോവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഒരാഴ്ചയായി നിരീക്ഷണത്തിൽ ആയിരുന്നു. അതിനിടെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവായി. മന്ത്രിക്ക് ചുമയ്ക്കുള്ള മരുന്ന് നൽകുന്നുണ്ട്. മറ്റു ബുദ്ധിമുട്ടുകളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഇലക്ട്രോണിക്സ്, സയൻസ് ആൻഡ് ടെക്നോളജി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അൻപഴകൻ.തമിഴ്‌നാട്ടിൽ ഇന്ന് പുതിയതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ കേരളത്തിൽ നിന്നെത്തിയ ആറ് പേർക്കും രോഗം സ്ഥിരീകരിച്ചു.

കർണാടകത്തിൽ 20 മരണം; ബെംഗളൂരുവിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന മലയാളി മരിച്ചു

കർണാടകത്തിൽ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 20 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 246 ആയി. 947 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന മലയാളി മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി കെ.എ. മുഹമ്മദ് ഷാഫിയാണ് മരിച്ചത്. കോവിഡ് പരിശോധനാ ഫലം ഉടൻ ലഭിക്കും.

തെലങ്കാനയിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 945 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 12,000 കടന്നു. ഏഴു മരണവും റിപ്പോർട്ട് ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP