Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിൽ കോവിഡ് കേസുകൾ നാലര ലക്ഷം കവിഞ്ഞു; രാജ്യത്ത് ആകെ കോവിഡ്ബാധിതരുടെ എണ്ണം 4,55,805;നിലവിൽ ചികിത്സയിലുള്ള 1,82,799 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും വൈറസ് വ്യാപനത്തിന് ശമനമില്ല

ഇന്ത്യയിൽ കോവിഡ് കേസുകൾ നാലര ലക്ഷം കവിഞ്ഞു; രാജ്യത്ത് ആകെ കോവിഡ്ബാധിതരുടെ എണ്ണം 4,55,805;നിലവിൽ ചികിത്സയിലുള്ള 1,82,799 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും വൈറസ് വ്യാപനത്തിന് ശമനമില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ നാലര ലക്ഷം കവിഞ്ഞു, ഇന്ന് 15,355 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ്ബാധിതരുടെ എണ്ണം 4,55,805 ആയി. ഇന്ന് 468കോവിഡ് രോ​ഗികൾ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 14,483 ആയി. നിലവിൽ ചികിത്സയിലുള്ള 1,82,799 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. 2,58,523 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്. രാജ്യത്ത് കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായ നഗരമാണ് മുംബൈ. 76,000-ത്തിലധികം പേർക്ക് മുംബൈയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3311 പേർ ഇതുവരെ മരിച്ചു.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. രോഗികളുടെ എണ്ണത്തിൽ തമിഴ്‌നാട് രണ്ടാം സ്ഥാനത്തും ഡൽഹി മൂന്നാംസ്ഥാനത്തുമാണ്.

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടിൽ ഇന്ന് മാത്രം 2,516പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 39പേർ മരിച്ചു. 1,227പേർ രോഗമുക്തരായി. 64,603പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 844പേർ മരിച്ചു. കേരളത്തിൽ നിന്ന് എത്തിയ അഞ്ചുപേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന. ഇന്ന് 3,947 പേർക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ രോഗബാധിതരുടെ എണ്ണം 66,602 ആയി.ഇതിൽ 24,988 എണ്ണം സജീവ കേസുകളാണ്. ഇന്ന് 68 പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ ആകെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 2,301 ആയി.

അതേസമയം കർണാടകയിൽ ഇന്ന് 322പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് മരണവും റിപ്പോർട്ട് ചെയ്തു. 9,721പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 150പേർ മരിച്ചു. 6,6004പേരാണ് ഇതുവരെ രോഗമുക്തരായത്. തെലങ്കാനയിൽ പുതുതായി 872കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 8,674പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 4,452പേർ ചികിത്സയിലുണ്ട്. 4,005പേർ രോഗമുക്തരായി. 217പേർ മരിച്ചു. ഉത്തർപ്രദേശിൽ ആകെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 569 ആണ്. അതിൽ 158 മരണം മീററ്റിലും ആഗ്രയിലും മാത്രമാണ്. മീററ്റിൽ 75ഉം ആഗ്രയിൽ 83ഉം. അതായത് ഒരു ജില്ലയിൽ മാത്രം മരിച്ചവരുടെ എണ്ണമാണ് ഈ 75ഉം 83ഉം.

അതിനിടെ, ഡൽഹിയിൽ പുതിയ കോവിഡ് ആശുപത്രി സ്ഥാപിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ആയിരം കിടക്കകളും 250 ഐസിയു ബെഡുകളും ഉള്ള ആശുപത്രിയുടെ പ്രവർത്തനം പത്തുദിവസത്തിനകം തുടങ്ങുമെന്നാണ് അമിത് ഷായുടെ വാഗ്ദാനം. കരസേനയ്ക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല. ഡിആർഡിഓ, ടാറ്റാ ട്രസ്റ്റാണ് സ്ഥാപനം പണിയുക. ഡൽഹിയിൽ ആശുപത്രി കിടക്കകൾക്ക് ക്ഷാമമെന്ന റിപ്പോർട്ടുകൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്നലെ തള്ളിയിരുന്നു. നിലവിൽ ഏഴായിരം കിടക്കകൾ ഒഴിവുണ്ടെന്നും ആറായിരം രോഗികൾ മാത്രമാണ് ആശുപത്രിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഓക്സിജൻ സഹായത്തിന് സംവിധാനം ഒരുക്കുമെന്നും കെജ്രിവാൾ അറിയിച്ചു. ഡൽഹിയിൽ കോവിഡ് പരിശോധനകൾ മൂന്നിരട്ടിയാക്കിയെന്നും അരവിന്ദ് കെജ്രിവാൾ ഇന്നലെ അറിയിച്ചിരുന്നു. എല്ലാവർക്കും പരിശോധനക്കുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം. രോഗമുക്തി നേടുന്നവരുടെ ശതമാനം കൂടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 92,67,025 ആയി ഉയർന്നു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,76,370 കോവിഡ് മരണങ്ങളാണ്. 49,92,150 പേർ രോ​ഗമുക്തി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP