Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വ്യാപനത്തിന് ശമനമില്ലാതെ മഹാരാഷ്ട്രയും ഡൽഹിയും തമിഴ്‌നാടും; 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 8,199 കോവിഡ് കേസുകൾ; രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 4,35,109 ആളുകളിൽ; രാജ്യത്തെ കോവിഡ് മരണസംഖ്യ 13,866 ആയി; കോവിഡ് രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുമ്പോൾ ഇന്ത്യയിൽ എങ്ങും ആശങ്ക

കൊറോണ വ്യാപനത്തിന് ശമനമില്ലാതെ മഹാരാഷ്ട്രയും ഡൽഹിയും തമിഴ്‌നാടും; 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 8,199 കോവിഡ് കേസുകൾ; രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 4,35,109 ആളുകളിൽ; രാജ്യത്തെ കോവിഡ് മരണസംഖ്യ 13,866 ആയി; കോവിഡ് രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുമ്പോൾ ഇന്ത്യയിൽ എങ്ങും ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷമായ നിലയിൽ പടർന്ന് പിടിക്കുന്നു. 24 മണിക്കൂറിനിടെ 8,199 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,35,109 ആയി. ഇന്ന് മാത്രം രാജ്യത്ത് മരിച്ചത് 163 കോവിഡ് രോ​ഗികളാണ്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 13,866 ആയി. ലോകത്തെ കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് തന്നെയാണ് ഇന്ത്യ ഇപ്പോഴും. അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെക്കാൾ കൂടുതൽ കോവിഡ് രോ​ഗികൾ ഉള്ളത്. രാജ്യത്ത് 2,44,736 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്ന 1,76,507 കോവിഡ് ബാധിതരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 3721 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 62 പേർ മരിച്ചു. രോഗമുക്തരായി 1962 പേർ ആശുപത്രിവിട്ടു. വീടുകളിൽ നീരീക്ഷണത്തിലുള്ളത് 6,01,182 പേരാണ്. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ 26,910 പേരാണുള്ളത്. 61,793 സജീവ കേസുകളാണ് ഉള്ളത്. മുംബൈയിൽ മാത്രം 67,586 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.മരണം 3737ആയി. താനെയിൽ 25,930 പേർക്കാണ് രോഗബാധ. മരണം 732അണ്. പൂണെയിൽ 16,474 പേരാണ് രോഗബാധിതർ. മരണം 612 ആണ്. ദിനം പ്രതി സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് രേഖപ്പെടുത്തുന്നത്.തുടർച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്തുകൊറോണവൈറസ് രോഗികൾ 3,000 പിന്നിട്ടതോടെ തമിഴ്‌നാടിനെ മറികടന്ന് ഡൽഹി രണ്ടാമതെത്തി. ഡൽഹി കൊവിഡിന്റെ കേന്ദ്രമായി അടുത്തുതന്നെ മാറുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, ഡൽഹി അടുത്ത വുഹാനോ എന്ന തരത്തിലും ആശങ്കകൾ ഉയരുന്നുണ്ട്.

തമിഴ്‌നാട്ടിൽ ഇന്ന് മാത്രം രോഗബാധിതരായത് 2,719പേർ. 37 മരണവും റിപ്പോർട്ട് ചെയ്തു. 62,087പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത്. 794പേർ മരിച്ചു. 27178പേരാണ് ഇനി ചികിത്സയിലുള്ളത്.കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെത്തിയ 9പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയിൽ മാത്രം 41,243പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കേരളത്തിന്റെ മറ്റൊരു അയൽ സംസ്ഥാനമായ കർണാടകയിൽ ഇന്ന് 249പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. 9399പേരാണ് ഇതുവരെ അസുഖബാധിതരായത്. 5730പേർ രോഗമുക്തരായപ്പോൾ 3523പേർ ചികിത്സയിലാണ്. 142പേരാണ് ആകെ മരിച്ചത്.

തെലങ്കാനയിൽ ഇന്ന് 872 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ പരിധിയിൽ സ്ഥിതിഗതികൾ നാൾക്കുനാൾ രൂക്ഷമാകുകയാണ്. തിങ്കളാഴ്ച മാത്രം 713 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. സമീപ ജില്ലയായ രംഗ റെഡ്ഢിയിലും വൈറസ് വ്യാപനത്തിന് വേഗമേറുകയാണ്. 107പേർക്ക് ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. മേഡ്ചൽ, സംഗറെഡ്ഢി എന്നീ ജില്ലകളിലും വൈറസ് പടരുന്നുണ്ട്. ഇന്ന് സംസ്ഥനത്ത് ഏഴ് കോവിഡ് മരണങ്ങൾ കൂടി നടന്നതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 217 ആയി. 4005 പേർ ഇതുവരെ രോഗ മുക്തി നേടിയ തെലങ്കാനയിൽ നിലവിൽ 4452 പേരാണ് ചികിത്സ തുടരുന്നത്.

അതേസമയം, ലോകത്ത് കോവിഡ് രോ​ഗികളുടെ എണ്ണം 91,09,900 ആയി. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 70,805 കോവിഡ് കേസുകളാണ്. ആകെ മരണ സംഖ്യ 4,71,759ൽ എത്തി. നിലവിൽ ചികിത്സയിൽ കഴിയുന്ന 37,58,679 പേരിൽ 57,850 പേരുടെ നില അതീവ ​ഗുരുതരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP