Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി പ്രധാനമന്ത്രി; സംസ്ഥാനങ്ങൾ തയ്യാറെടുക്കേണ്ടത് രണ്ടാംഘട്ട തുറക്കലിന്; ഡൽഹിയിൽ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് കോവിഡ് സ്ഥിരീകരിച്ചതോടെ അമിത് ഷാ അടക്കമുള്ളവർ ക്വാറന്റൈനിൽ പോകേണ്ടി വന്നേക്കും; തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 50,000 കവിഞ്ഞു; മഹരാഷ്ട്രയിൽ 3307 പേർക്ക് കൂടി രോഗം

രാജ്യത്ത് വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി പ്രധാനമന്ത്രി; സംസ്ഥാനങ്ങൾ തയ്യാറെടുക്കേണ്ടത് രണ്ടാംഘട്ട തുറക്കലിന്; ഡൽഹിയിൽ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് കോവിഡ് സ്ഥിരീകരിച്ചതോടെ അമിത് ഷാ അടക്കമുള്ളവർ ക്വാറന്റൈനിൽ പോകേണ്ടി വന്നേക്കും; തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 50,000 കവിഞ്ഞു; മഹരാഷ്ട്രയിൽ 3307 പേർക്ക് കൂടി രോഗം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾക്ക് ശമനമില്ലാത്ത സാഹചര്യത്തിൽ വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ പരക്കുകയാണ്. എന്നാൽ, ഇതെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിക്കളഞ്ഞു. രണ്ടാംഘട്ട തുറക്കലിന് തയ്യാറാകാൻ അദ്ദേഹം വിവിധ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചു. വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ചെറുക്കണമെന്നും സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിന്റെ രണ്ടാം ദിവസം അദ്ദേഹം നിർദ്ദേശിച്ചു.

രണ്ടാംഘട്ട തുറക്കലിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നും സൂചന അദ്ദേഹം നൽകി. രണ്ടാംഘട്ട തുറക്കലിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. രാജ്യത്തെ ജനങ്ങളുടെ ദുരിതം എങ്ങന ലഘൂകരിക്കാനാവും എന്നതും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിമാരോട് അദ്ദേഹം നിർദ്ദേശിച്ചു.

അതേസമയം, രാജ്യത്തെ കോവിഡ് കേസുകൾ 3,60, 795 ആയി ഉയർന്നു. മരണസംഖ്യ-12,065. വേൾഡോമീറ്ററിന്റെ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6922 പേർ രോഗമുക്തരായി. ആകെ രോഗമുക്തി നേടിയത് 1,86,934 പേരാണ്. രോഗമുക്തി നിരക്ക് 52.8 ശതമാനം. നിലവിൽ 1,55,227 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് പരിശോധനാ സൗകര്യമുള്ള സർക്കാർ ലാബുകളുടെ എണ്ണം 674 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 250 ആയും വർധിപ്പിച്ചു. ആകെ 924 ലാബുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,63,187 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 60,84,256 സാമ്പിളുകളാണ്.

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന് കോവിഡ്

സത്യേന്ദർജയിന്റെ രണ്ടാമത്തെ പരിശോധനാ ഫലമാണ് പോസറ്റീവായത് ചൊവ്വാഴ്ചയാണ് കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യമന്ത്രിയെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ കോവിഡ് ടെസ്റ്റിൽ നെഗറ്റീവായിരുന്നു ഫലം. രോഗം സ്ഥീരികരിച്ചതോടെ കേന്ദ്ര ആഭ്യന്തരമന്ത്രിയുൾപ്പടെയുള്ളവർ ക്വാറന്റീനിൽ പോകേണ്ടി വരും. ഡൽഹിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഞായറാഴ്ച ചേർന്ന യോഗത്തിൽ അമിത് ഷായും ഡൽഹിയിലെ മറ്റു മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേശകയായ അഭിനന്ദിത ദയാൽ മാത്തൂറിനാണ് കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞത്.

അഭിനന്ദിതയെക്കൂടാതെ എഎപിയുലെ രണ്ട് മുതിർന്ന നേതാക്കൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എഎപിയിലെ മുതിർന്ന നേതാവും എംഎൽഎയുമായ അതിഷി, പാർട്ടി വക്താവ് അക്ഷയ് മറാത്തെ എന്നിവർക്കാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.കൽക്കാജി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അതിഷി. വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ് അതിഷി.

തമിഴ്‌നാട്ടിൽ വൻ വർധന

തമിഴ്‌നാട്ടിൽ 2174 പേർക്ക് കൂടി കോവിഡ്. രോഗബാധിതർ 50193 ആയി. ചെന്നൈയിൽ മാത്രം 35556 പേർക്ക് കോവിഡ്. തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 48 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ തമിഴ്‌നാട്ടിലെ ആകെ കോവിഡ് മരണം 576 ആയി വർധിച്ചു. ആകെ രോഗികളിൽ 35,556 പേരും ചെന്നൈയിലാണ്. 21,990 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 27,624 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് മാത്രം 842 പേർക്ക് രോഗം ഭേദമായി. 7,73,707 പേരുടെ സാമ്പിളുകളാണ് ഇതുവരെ തമിഴ്‌നാട്ടിൽ പരിശോധിച്ചത്.

മഹാരാഷ്ട്രയിൽ രോഗശമനമില്ല

മഹാരാഷ്ട്രയിലും കോവിഡ് രോഗികൾ വർധിക്കുകയാണ്. 1,16,752 പേർക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 3307 പേർക്ക് രോഗം പിടിപെട്ടു. 114 പേർ മരിച്ചു. ആകെ മരണം 5,651 ആയി ഉയർന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം 59,166 പേർ ഇതുവരെ രോഗമുക്തരായി. 51,921 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ ചികിത്സയിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP