Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 11,502 പേർക്ക് കോവിഡ്; ഡൽഹിയിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ രാഷ്ട്രീയ കക്ഷികൾ ഭിന്നത മറന്ന് ഒന്നിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിൽ ഒറ്റദിവസത്തെ റെക്കോഡ് വർധന; തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 46,000 കടന്നു; നാല് ജില്ലകളിൽ സമ്പൂർണ ലോക് ഡൗൺ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 11,502 പേർക്ക് കോവിഡ്; ഡൽഹിയിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ രാഷ്ട്രീയ കക്ഷികൾ ഭിന്നത മറന്ന് ഒന്നിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിൽ ഒറ്റദിവസത്തെ റെക്കോഡ് വർധന;  തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 46,000 കടന്നു; നാല് ജില്ലകളിൽ സമ്പൂർണ ലോക് ഡൗൺ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 11,502 പേർക്കാണ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയർന്നു. ഇന്നലെയും കോവിഡ് മരണം 300 കടന്നു. 325 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9520 ആയി. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം, 3,42, 365 കേസുകളായി. മരണസംഖ്യ 9, 896 ഉം.

ഡൽഹിയിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ രാഷ്ട്രീയ കക്ഷികൾ ഭിന്നതകൾ മറന്ന് ഒന്നിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സർവകക്ഷിയോഗത്തിൽ പറഞ്ഞു. മഹാമാരിക്കെതിരായ ഈ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു . അമിത് ഷാ.

തീരുമാനങ്ങൾ താഴേത്തട്ടിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം രാഷ്ട്രീയ കക്ഷികളോട് അഭ്യർത്ഥിച്ചു. ഡൽഹിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ സ്വീകരിച്ച തീരുമാനങ്ങൾ നടപ്പാക്കുന്നതിനായ പാർട്ടി പ്രവർത്തകരെ അണിനിരത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ജനങ്ങൾക്കായി രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചുനിന്നു പോരാടണമെന്നും അമിത് ഷാ രാഷ്ട്രീയ കക്ഷികളോട് അഭ്യർത്ഥിച്ചു. ഈ ഐക്യം പൊതുജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിക്കും. ഇത് തലസ്ഥാനത്തെ രോഗാവസ്ഥയിൽ മാറ്റം വരുത്താൻ സഹായിക്കും. നവീന സാങ്കേതിക വിദ്യകളുപയോഗിച്ച് കോവിഡ് 19 പരിശോധാനാശേഷി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഒത്തൊരുമിച്ചു പോരാടി ഈ മഹാമാരിക്കെതിരായ യുദ്ധത്തിൽ നാം വിജയിക്കുമെന്നും ഷാ പറഞ്ഞു.

ആം ആദ്മി പാർട്ടി പ്രതിനിധി സഞ്ജയ് സിങ്, ബിജെപി ഡൽഹി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത, കോൺഗ്രസ് ഡൽഹി പ്രസിഡന്റ് അനിൽ ചൗധരി, ബിഎസ്‌പി പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ നിർദേശങ്ങളും പങ്കുവച്ചു. സർക്കാരുകൾക്ക് പാർട്ടി പ്രതിനിധികൾ പൂർണപിന്തുണ ഉറപ്പുനൽകി

ഡൽഹിയിൽ ഇന്ന് 1647 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 42, 829 ആയി. ഇന്ന് മാത്രം 73 പേരാണ് മരിച്ചത്. മരണം 1400 ആയി.

മഹാരാഷ്ട്രയിൽ ഒറ്റദിവസത്തെ റെക്കോഡ് വർധന

മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 2786 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1,10,744 ആയി. ഇന്ന് മാത്രം 178 പേരാണ് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 4128 ആയി. ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 5000 ത്തിലധികം പേർ രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈ, താനെസ പൂണെ നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വൻതോതിലാണ്.

തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 46,000 കടന്നു

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 1843 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 44 പേരാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചത്. ഇതോടെ മരണ സംഖ്യ 479 ആയി ഉയർന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 46,504 ആയി. 20,678 പേർ ചികിത്സയിൽ തുടരുന്നു. 25,344 പേർ രോഗ മുക്തി നേടിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 41 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്. രോഗം ബാധിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികൾ മറ്റ് സംസ്ഥാനങ്ങളിൽ മരിച്ചു.

നാല് ജില്ലകളിൽ സമ്പൂർണ ലോക് ഡൗൺ

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് കേസുകൾ കൂടുതലുള്ള നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ ജില്ലകളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ജൂൺ മാസം 19 മുതൽ 30 വരെയാണ് ലോക്ക്ഡൗൺ. ഇന്നുചേർന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

കർണാടകയിൽ 213 കോവിഡ് കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ രോഗബാധയെ തുടർന്ന് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7213 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 88 പേർ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP