Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണമേറുമ്പോഴും രോഗമുക്തി നിരക്ക് 50 ശതമാനം കടന്നു; ഡൽഹിയിൽ സാഹചര്യം അതീവഗുരുതരം; തിങ്കളാഴ്ച സർവ കക്ഷി യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; 24 മണിക്കൂറിൽ 3390 പേർക്ക് രോഗം; 120 മരണം; തമിഴ്‌നാട്ടിൽ ഞായറാഴ്ച 38 കോവിഡ് മരണങ്ങൾ കൂടി

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണമേറുമ്പോഴും രോഗമുക്തി നിരക്ക് 50 ശതമാനം കടന്നു; ഡൽഹിയിൽ സാഹചര്യം അതീവഗുരുതരം; തിങ്കളാഴ്ച സർവ കക്ഷി യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; 24 മണിക്കൂറിൽ 3390 പേർക്ക് രോഗം; 120 മരണം; തമിഴ്‌നാട്ടിൽ ഞായറാഴ്ച 38 കോവിഡ് മരണങ്ങൾ കൂടി

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8049 പേർ രോഗമുക്തരായതോടെ ഇന്ത്യയിലെ കോവിഡ്-19 രോഗമുക്തിനിരക്ക് 50 ശതമാനം കടന്നു. ആകെ 1,62, 378 പേർ രാജ്യത്ത് രോഗമുക്തി നേടി. നിലവിൽ രോഗമുക്തി നിരക്ക് 50.60%. കോവിഡ്-19 ബാധിച്ചവരിൽ പകുതി പേരും രോഗത്തിൽ നിന്ന് മുക്തരായെന്ന് ഇത് സൂചിപ്പിക്കുന്നു. ഇനി ചികിത്സയിലുള്ളത് 1,49,348 പേർ ആണ്. ഞായറാഴ്ച വരെ 9,195 മരണങ്ങൾ. കേസുകളുടെ എണ്ണം 3.20 ലക്ഷത്തിലേറെ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനകെ 311 പേർ മരിച്ചു. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് 3,32,739 കേസുകളാണുള്ളത്. മരണസംഖ്യ-9514.

നോവൽ കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധനാ ശേഷി ഐ.സി.എം.ആർ. വർദ്ധിപ്പിച്ചു. സർക്കാർ മേഖലയിൽ 646 ഉം, സ്വകാര്യമേഖലയിൽ 247 ഉം ഉൾപ്പടെ മൊത്തം 893 ലാബുകൾ രാജ്യത്ത് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,432 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകൾ 56,58,614 ആണ്.

ഡൽഹി ദേശീയ തലസ്ഥാന പ്രദേശത്തെ കോവിഡ്-19 സാഹചര്യം അവലോകനം ചെയ്യുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണർ, മുഖ്യമന്ത്രി എന്നിവരുമായി ചർച്ച നടത്തി. അടച്ചിടൽ നടപടികൾ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, പരിശോധനയും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. കോവിഡ് 19 സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച സർവ കക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് യോഗം. ബിജെപി, കോൺഗ്രസ്, എഎപി, ബിഎസ്‌പി പാർട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഇതുവരെ 39,000 ഓളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,200ൽ അധികം പേർ ഇതിനോടകം കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു. കോവിഡിനെ കൈകാര്യം ചെയ്യാനുള്ള മാർഗങ്ങളെ കുറിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുമായി അമിത് ഷാ ചർച്ച ചെയ്യുമെന്ന് ആഭ്യന്തര വകുപ്പ് ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു.

മഹാരാഷ്ട്രയിൽ കോവിഡ് ഭീതി അകലുന്നില്ല

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിൽ 3390 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 120 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,07,958ആയി. 50,978പേർ രോഗമുക്തരായപ്പോൾ, 3950പേർ മരണത്തിന് കീഴടങ്ങി. മുംബൈയിലെ ധാരാവിയിൽ ഇന്ന് 13 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇവിടെ 2043പേർക്കാണ് ബാധിച്ചത്. 77 പേരാണ്ഇതുവരെ ഇവിടെ മരിച്ചത്.

അതേസമയം, അതേസമയം ബംഗാളിൽ 24 മണിക്കൂറിനുള്ളിൽ 389പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 12 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 11,087പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5060പേർ രോഗമുക്തരായി. 475പേർ മരിച്ചു. രോഗവ്യാപനം ശമനമില്ലാതെ തുടരുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തിൽ, 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 511പേർക്കാണ്. 29പേർ മരിച്ചു. 23,590പേർക്കാണ് ആകെ കോവിഡ് ബാധിച്ചത്. ഇതിൽ 16,333പേർ രോഗമുക്തി നേടി. 1478പേർ മരിച്ചു.

കർണാടകയിൽ ഇന്ന് 176പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7000 ആയി. 2956പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3955പേർ രോഗമുക്തരായി. 89പേരാണ് ഇതുവരെ മരിച്ചത്.

തമിഴ്‌നാട്ടിൽ ഇന്ന് 38 കോവിഡ് മരണങ്ങൾ കൂടി

തമിഴ്‌നാട്ടിൽ ഇന്ന് 1974 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 44661 ആയി. 38 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശരാജ്യങ്ങളിൽ നിന്നും 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്.

435 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. 19,676 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24സ 547 പേർ ഇതുവരെ രോഗമുക്തി നേടിയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. 30459 കോവിഡ് കേസുകളും 1415 കോവിഡ് മരണങ്ങളുമാണ് ചെന്നൈ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP