Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു; പുതിയ കേസുകളിലും ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന വർദ്ധന; ലോക് ഡൗണിലെ ഇളവുകളിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; വീഡിയോ കോൺഫറൻസ് ജൂൺ 16 നും 17നും; ആറാമത്തെ കൂടിക്കാഴ്ച കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്ത് നിൽക്കവേ; മഹാരാഷ്ട്രയിൽ കേസുകൾ ഒരുലക്ഷം കടന്നു; ഗുജറാത്തിലും തമിഴ്‌നാട്ടിലും രോഗശമനമില്ലാത്ത നാളുകൾ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു; പുതിയ കേസുകളിലും ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന വർദ്ധന; ലോക് ഡൗണിലെ ഇളവുകളിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; വീഡിയോ കോൺഫറൻസ് ജൂൺ 16 നും 17നും; ആറാമത്തെ കൂടിക്കാഴ്ച കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്ത് നിൽക്കവേ; മഹാരാഷ്ട്രയിൽ കേസുകൾ ഒരുലക്ഷം കടന്നു; ഗുജറാത്തിലും തമിഴ്‌നാട്ടിലും രോഗശമനമില്ലാത്ത നാളുകൾ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 പോസിറ്റീവ് കേസുകൾ മൂന്നുലക്ഷം കവിഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം വെള്ളിയാഴ്ച 2903 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 3,04, 019 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 1,41,842 പേരാണ് ചികിത്സയിലുള്ളത്.കേസുകളുടെ എണ്ണം 2,97535 ഉം. വേൾഡോമീറ്ററിന്റെ കണക്ക്പ്രകാരം, 3,09,389 കേസുകളാണുള്ളത്. മരണസംഖ്യ-8890.

കോവിഡ് കേസുകളുടെ എണ്ണമേറുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കോവിഡ് വ്യാപനത്തിന് ശേഷം കൃത്യമായ ഇടവേളകളിൽ പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഭരണമേധാവികളുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയിരുന്നു. ജൂൺ 16,17 തീയതികളിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്.

കേരളം ഉൾപ്പെടെ 21 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ജൂൺ 16നാണ് കൂടിക്കാഴ്ച. കേരളത്തിന് പുറമേ പഞ്ചാബ്, അസം, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ഛത്തീസ്‌ഗഡ്, ത്രിപുര, ഹിമാചൽ, ചണ്ഡീഗഡ്, ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഈ ദിവസം നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. ജൂൺ 17 ന് മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെ രോഗവ്യാപനം തീവ്രമായി തുടരുന്ന 15 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമം നടത്തും. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് പോലെ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റു മുൻനിര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കും. കണ്ടെയ്ന്മെന്റ് സോണുകളിലെ ലോക്ക്ഡൗൺ ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച.

രാത്രികാല കർഫ്യൂവിൽ ഇളവ്

കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂവിൽ കേന്ദ്ര സർക്കാർ ഇളവ് നൽകി. ബസ്സുകളുടെയും ട്രക്കുകളുടെയും രാത്രിയാത്ര തടസപ്പെടുത്തരുതെന്ന നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി.

രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ചുവരെ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല കർഫ്യൂവിലാണ് ഇളവ് നൽകിയിട്ടുള്ളത്. ദേശീയ - സംസ്ഥാന പാതകളിലൂടെ യാത്രക്കാരുമായി പോകുന്ന ബസ്സുകളും തീവണ്ടികളിലോ ബസ്സുകളിലോ വിമാനത്തിലോ സഞ്ചരിച്ചെത്തി വീട്ടിലേക്ക് പോകുന്നവരുടെ വാഹനങ്ങളും തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സാധനങ്ങൾ കയറ്റിറക്ക് നടത്തുന്നതും തടയരുത്.

മഹാരാഷ്ട്രയിൽ കേസുകൾ ഒരുലക്ഷം കടന്നു

മഹാരാഷ്ട്രയിൽ 1,01,141 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നുമാത്രം 3493 പേർക്ക് കോവിഡ് കണ്ടെത്തിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 3717 പേർക്കാണ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇന്നുമാത്രം 127 പേർക്ക് കൂടി ജീവൻ നഷ്ടമായതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നുവെങ്കിലും ഇതിൽ പകുതി പേർ രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസം നൽകുന്നു. ഇതുവരെ 47,793 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്നുമാത്രം 1718 പേർ രോഗമുക്തി നേടി ഡിസ്ചാർജ് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

മുംബൈയിൽ 24 മണിക്കൂറിനിടെ 90 പേർ മരിച്ചു. ഇന്ന് 1372 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുൻസിപ്പൽ കോർപ്പറേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, മുംബൈ നഗരത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 55,357 ആയി ഉയർന്നു. ഇതിൽ 25152 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്നുമാത്രം 943 പേരാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഇതുവരെ 2042 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 495 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയപരിധിയിൽ 31 പേർക്ക് ജീവൻ നഷ്ടമായതായും സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 22562 ആയി ഉയർന്നു. ഇതിൽ 15,501 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 1416 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിൽ ഒറ്റദിവസത്തെ ഉയർന്ന കേസുകൾ

തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച 1982 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ടു ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കേസുകളുടെ എണ്ണമാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

18 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. 1342 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 40,698 ആയി. 367 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. 22, 047 പേർ ഇതുവരെ രോഗമുക്തി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP