Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കേസുകളിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് താഴ്ന്നത് ബുധനാഴ്ചത്തെ ആശ്വാസം; ഇന്ത്യയെ മറികടന്ന് സ്‌പെയിൻ അഞ്ചാമത്; മഹാരാഷ്ട്രയിൽ രോഗികൾ ഒരുലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 3254 പേർ പോസിറ്റീവ്; മുംബൈയിൽ 53000 ത്തോളം കേസുകൾ; സമൂഹവ്യാപനമില്ലെന്ന് ആവർത്തിച്ച് സർക്കാർ; തമിഴ്‌നാട്ടിൽ 24 മണിക്കൂറിൽ റെക്കോഡ് കേസുകൾ

കോവിഡ് കേസുകളിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് താഴ്ന്നത് ബുധനാഴ്ചത്തെ ആശ്വാസം; ഇന്ത്യയെ മറികടന്ന് സ്‌പെയിൻ അഞ്ചാമത്; മഹാരാഷ്ട്രയിൽ രോഗികൾ ഒരുലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 3254 പേർ പോസിറ്റീവ്; മുംബൈയിൽ 53000 ത്തോളം കേസുകൾ; സമൂഹവ്യാപനമില്ലെന്ന് ആവർത്തിച്ച് സർക്കാർ; തമിഴ്‌നാട്ടിൽ 24 മണിക്കൂറിൽ റെക്കോഡ് കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കോവിഡ് കേസുകളിൽ സ്‌പെയിൻ ഇന്ത്യയെ മറികടന്നു. ഇതോടെ ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് താഴ്‌നൃന്നത് ആശ്വാസമായി. ഞായറാഴ്ചയാണ് ഇറ്റലിയെയും സ്‌പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചിലെത്തിയത്. നിലവിൽ സ്‌പെയിനിൽ, 2,86, 046 കേസുകൾ ആണുള്ളത്. ഇന്ത്യയിൽ വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം, 2,86, 755 കേസുകളും. മരണസംഖ്യ 8106. അതേസമയം മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും സ്ഥിതിഗതികൾ ആശങ്കാജനകമായി തുടരുകയാണ്.

മഹാരാഷ്ട്രയിൽ രോഗികൾ ഒരുലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 3254 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 149 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 94041 ആയി. 44,517 പേർ രോഗമുക്തി നേടി. 3438 പേർ ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മുംബൈയിലാണ് (52,667)കൂടുതൽ കേസുകളുള്ളത്. അതേസമയം, മഹാരാഷ്ട്രയിൽ സമൂഹവ്യാപനമില്ലെന്ന് ആവർത്തിച്ച് സർക്കാർ. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കവെയാണ് ആരോഗ്യമന്ത്രി രാജേഷ് തോപ്പിന്റെ അവകാശവാദം.

സമൂഹവ്യാപനം സംഭവിച്ചിരുന്നെങ്കിൽ 20 മുതൽ 40 ശതമാനം വരെ രോഗികളെയും കണ്ടെത്താൻ കഴിയുമായിരുന്നില്ലെന്ന് അവകാശപ്പെട്ട ആരോഗ്യമന്ത്രി, സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 90,767 പേരുടെയും വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞെന്നും അവകാശപ്പെട്ടു.

തമിഴ്‌നാട്ടിൽ 24 മണിക്കൂറിൽ റെക്കോഡ് കേസുകൾ

തമിഴ്‌നാട്ടിൽ 1,927 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 36,841 ആയി. 19 മരണങ്ങൾ ബുധനാഴ്ച റിപ്പോർട്ടുചെയ്തു. ഇതോടെ ആകെ മരണം 326 ആയി. 1008 പേർ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 19,333 ആയി. 17,179 ആണ് ആക്ടീവ് കേസുകൾ.

തലസ്ഥാനമായ ചെന്നൈയിലാണ് വൈറസ് ബാധിതർ ഏറ്റവുമധികം. 1390 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ വൈറസ് ബാധിതരുടെ എണ്ണം 25,937 ആയി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP