Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് സെപ്റ്റംബർ പകുതിയോടെ കോവിഡ് വ്യാപനത്തിന് അവസാനമാകും; പഠനഫലം പുറത്തുവിട്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ രണ്ടു ആരോഗ്യ വിദഗ്ദ്ധർ; ഗണിതശാസ്ത്ര മോഡൽ പ്രകാരമുള്ള നിഗമനം ഫലിക്കട്ടെയെന്ന പ്രതീക്ഷ ഉണരുമ്പോഴും ഒറ്റ ദിവസം റെക്കോഡ് കേസുകൾ; തുടർച്ചയായ മൂന്നാം ദിവസവും 9000 ത്തിലേറെ കേസുകൾ; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേസുകളിൽ കുതിപ്പ്

രാജ്യത്ത് സെപ്റ്റംബർ പകുതിയോടെ കോവിഡ് വ്യാപനത്തിന് അവസാനമാകും; പഠനഫലം പുറത്തുവിട്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ രണ്ടു ആരോഗ്യ വിദഗ്ദ്ധർ; ഗണിതശാസ്ത്ര മോഡൽ പ്രകാരമുള്ള നിഗമനം ഫലിക്കട്ടെയെന്ന പ്രതീക്ഷ ഉണരുമ്പോഴും ഒറ്റ ദിവസം റെക്കോഡ് കേസുകൾ; തുടർച്ചയായ മൂന്നാം ദിവസവും 9000 ത്തിലേറെ കേസുകൾ; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേസുകളിൽ കുതിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം സെപ്റ്റംബർ പകുതിയോടെ അവസാനിക്കുമെന്ന് പഠനം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള രണ്ടുപൊതുജനാരോഗ്യ വിദഗ്ധരാണ് ഗണിതശാസ്ത്ര മോഡൽ അടിസ്ഥാനമാക്കിയാണ് ഈ വിശകലനം. ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അനിൽ കുമാർ, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ രൂപാലി റോയ് എന്നിവർ എപ്പിഡമോളജി ഇന്റർനാഷണൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

'ബെയ്‌ലീസ് മോഡൽ' എന്ന ഗണിതമാതൃക ഉപയോഗിച്ചാണ് ഇരുവരും ഈ നിഗമനത്തിൽ എത്തിച്ചേരുന്നത്. റിലേറ്റിവ് റിമൂവർ റേറ്റ് എന്ന മാനദണ്ഡമാണ് ഇതിനു സ്വീകരിക്കുന്നത്. എത്രപേർ വൈറസ് ബാധിതരാകുന്നു അതിൽ എത്രപേർക്ക് രോഗമുക്തിയോ മരണമോ സംഭവിക്കുന്നു എന്നതനുസരിച്ചാണ് ഇതു കണക്കാക്കുന്നത്. മെയ്‌ 19-ന് ആർ.ആർ.ആർ. 42 ശതമാനമായിരുന്നു. ഇപ്പോൾ ഇത് 50 ശതമാനമാണ്. സെപ്റ്റംബർ പകുതിയാകുമ്പോൾ ഇത് നൂറുശതമാനമാകുമെന്ന് കുമാർ പറഞ്ഞു.

ആ സമയത്ത് രോഗം ബാധിച്ചവരുടെയും രോഗമുക്തരായവരുടെയും സംഖ്യ തുല്യമായിരിക്കും. ഏതായാലും സംസ്ഥാനങ്ങളും ജില്ലകളും നൽകിയ കണക്കാണ് ഇതിന് ഉപയോഗിച്ചത്. ഏതുകൊണ്ട് ഏറ്റക്കുറച്ചിലുകൾ പഠനത്തിൽ വരാമെന്ന് മുന്നറിയിപ്പും രണ്ടു ഗവേഷകരും നൽകുന്നുണ്ട്. അതേസമയം, ഇറ്റലിയെ മറികടന്ന് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമായ ഇന്ത്യയിൽ ഒറ്റ ദിവസത്തെ റെക്കോഡ് കേസുകൾ രേഖപ്പെടുത്തി. 9887 കേസുകൾ. ഇതോടെ മൊത്തം കേസുകൾ 2,36,657 ആയി. മരണസംഖ്യ-6642. തുടർച്ചയായ മൂന്നാം ദിവസമാണ് 9000 ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാ്ച രാവിലെ 8 മണിക്ക് ശേഷം മരണത്തിലും റെക്കോഡ് നിരക്കാണ്-294.

അതേസമയം , വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം, 2,46, 454 കേസുകളാണുള്ളത്. 6946 മരണവും.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 2739 പേർക്ക് രോഗം

മഹാരാഷ്ട്രയിൽ 120 മരണങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തു. പോസിറ്റീവ് കേസുകളുടെ എണ്ണം 82,000 കടന്നു. ഇന്ന് മാത്രം 2739 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 82,968 ആയി ഉയർന്നു. ആകെ 2,969 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്.

42,609 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്. 2,234 രോഗികൾക്ക് ഇന്ന് രോഗം ഭേദമായി. 37,390 രോഗികൾ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 5,37,124 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
മുംബൈയിൽ കോവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 1274 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയപരിധിയിൽ 57 പേർക്ക് ജീവൻ നഷ്ടമായതായും മുനിസിപ്പൽ കോർപ്പറേഷൻ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, നഗരത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 47128 ആയി ഉയർന്നു. 1575 പേരാണ് ഇതുവരെ രോഗബാധയെ തുടർന്ന് മരിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഡൽഹിയിൽ 24 മണിക്കൂറിനിടെ 1320 പേർക്ക് രോഗബാധ

ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 27654 ആയി ഉയർന്നു. ഇതിൽ 16229 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 761 പേർക്കാണ് ഇതുവരെ രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായതെന്നും ഡൽഹി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.ഗുജറാത്തിൽ 24 മണിക്കൂറിനിടെ 498 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയിൽ 29 പേർക്ക് കൂടി ജീവൻ നഷ്ടമായതായും ഗുജറാത്ത് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.നിലവിൽ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 20000ലേക്ക് അടുക്കുകയാണ്. 19617 പേർക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. ഇതുവരെ 1219 പേർ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. പശ്ചിമബംഗാളിൽ ഒരു ദിവസത്തിനിടെ 435 പേർക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7738 ആയി ഉയർന്നു. മരണസംഖ്യ 311 ആയി ഉയർന്നതായും ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു

ഇന്ന് 1458 പേർക്ക് കോവിഡ്, ഇതുവരെ മൊത്തം 30,152. ചെന്നൈയിൽ മാത്രം 1146 പേർക്ക് കോവിഡ്. ചെന്നൈയിൽ ഇതുവരെ മൊത്തം 20,993 തമിഴ്‌നാട്ടിൽ ഇന്ന് 19 പേർ മരിച്ചു. ഇതുവരെ മരിച്ചത് 251 പേർ. അയൽ സംസ്ഥാനമായ കർണാടകയും വ്യത്യസ്തമല്ല. ഇന്ന് 378 പേർക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 5000കടന്നു. 5213 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 59 ആയി ഉയർന്നതായും കർണാടക സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ന് മാത്രം 280 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1968 ആയി. 3184 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി രണ്ടുപേർക്കാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണം സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP