Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

24 മണിക്കൂറിനുള്ളിൽ 8000 ത്തിലധികം രോഗികൾ; ലോകത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ ജർമനിയെയും ഫ്രാൻസിനെയും മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്ത്; ആകെ ആശ്വാസം ഉയരുന്ന രോഗമുക്തി നിരക്ക് മാത്രം; മഹാരാഷ്ട്രയിൽ 487 പേർക്ക് കൂടി കോവിഡ്; തമിഴ്‌നാട്ടിൽ കേസുകൾ 1000 കടന്നു; ഡൽഹിയിൽ റെക്കോഡ് വർദ്ധന; ജനങ്ങൾ അധിക ജാഗ്രതയും സൂക്ഷ്മതയും പുലർത്തണമെന്ന് പ്രധാനമന്ത്രി

24 മണിക്കൂറിനുള്ളിൽ 8000 ത്തിലധികം രോഗികൾ; ലോകത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ ജർമനിയെയും ഫ്രാൻസിനെയും മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്ത്; ആകെ ആശ്വാസം ഉയരുന്ന രോഗമുക്തി നിരക്ക് മാത്രം; മഹാരാഷ്ട്രയിൽ 487 പേർക്ക് കൂടി കോവിഡ്; തമിഴ്‌നാട്ടിൽ കേസുകൾ 1000 കടന്നു; ഡൽഹിയിൽ റെക്കോഡ് വർദ്ധന; ജനങ്ങൾ അധിക ജാഗ്രതയും സൂക്ഷ്മതയും പുലർത്തണമെന്ന് പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിന് എതിരായ പോരാട്ടത്തിൽ ജനങ്ങൾ അധിക ജാഗ്രതയും, സൂക്ഷ്മതയും പുലർത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട നാൾ തന്നെ ഇന്ത്യയിൽ ഒരുദിവസത്തെ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8380 പോസിറ്റീവ് കേസുകൾ. രോഗം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്തുനിന്നും ഏഴാം സ്ഥാനത്തേക്ക് എത്തി. ലോകാരോഗ്യ സംഘടന നൽകുന്ന കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ ഇറ്റലിയുടെ പുറകിലാണ്. ജർമ്മനിയെയും ഫ്രാൻസിനെയും പിന്നിലാക്കിയാണ് ഇന്ത്യ ഏഴാമത് എത്തിയത്. ഇറ്റലിയിലെ രോഗികളുടെ എണ്ണം 2,33,019 ആണെങ്കിൽ വേൾഡോമീറ്ററിന്റെ ഒടുവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ 1,90,536 രോഗികളാണുള്ളത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1,82,143 രോഗികളും. മരണസംഖ്യ -5406. അതേസമയം രോഗമുക്തി നിരക്ക് 47.76 ശതമാനമായി ഉയർന്നു.

ഇന്ത്യയ്ക്കും ഇറ്റലിക്ക് മുൻപിലായി യഥാക്രമം, യുകെ, സ്‌പെയിൻ, റഷ്യ, ബ്രസീൽ യുഎസ്എ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും മുൻപിലുള്ള രാജ്യമായ അമേരിക്കയിൽ 18,26,090 രോഗികളാണ് നിലവിൽ ഉള്ളത്. ലോകത്താകമാനം നിലവിൽ 62,18,386
രോഗികളാണുള്ളത്. ഇതുവരെ ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 3,72,334 ആണ്.ഇന്ത്യയിൽ ഇതുവരെ 5406. പേരാണ് രോഗം ബാധിച്ച് മരിച്ചത്. ജർമനിയിലേക്കാറേ രോഗികൾ ഫ്രാൻസിലാണുള്ളത്. ജർമനി-1,83426 ഫ്രാൻസ്-1,88625

മഹാരാഷ്ട്രയിൽ 487 പേർക്ക് കൂടി കോവിഡ്

മഹാരാഷ്ട്രയിൽ ഇന്ന് 89 പേർ മരിച്ചു.  സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 67,655 ആണ്. മരണസംഖ്യ2286 ആയി. രോഗമുക്തരായി ഇന്ന് 1248 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.

തമിഴ്‌നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു

തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,149 ആണ്.ഇതോടെ തമിഴ്‌നാട്ടിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 22,333 ആയി. 13 പേരാണ് ഇന്ന് മാത്രം തമിഴ് നാട്ടിൽ മരിച്ചത്. ഇതേതുടർന്ന് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 173 ആയി. തമിഴ്‌നാടിന് പുറമെ ഡൽഹിയിലും ഇന്ന് ആയിരത്തിന് മുകളിൽ ആളുകളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക് ഡൗൺ അവസാനിപ്പിച്ച് രാജ്യം പതിയെ പഴയ അവസ്ഥയിലേക്ക് തിരികെ പോകാനുള്ള ശ്രമങ്ങൾ തുടങ്ങിയ സമയത്ത് വലിയ തോതിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന

ഞായറാഴ്ച മാത്രം ഡൽഹിയിൽ 1,295 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. കൂടാതെ, ഡൽഹിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 19,000 മാർക്ക് പിന്നിട്ടു. നിലവിൽ 19,844 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് ഡൽഹിയിൽ രോഗികളുടെ എണ്ണം 1,000 മാർക്ക് പിന്നിടുന്നത്. ശനിയാഴ്ച 1,163 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ഡൽഹിയിൽ ആകെയുള്ള 19,844 കേസുകളിൽ 10,983 എണ്ണവും ആക്ടീവ് കേസുകളാണ്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. 8,478 രോഗികളാണ് ഇതുവരെ കോവിഡ് മുക്തി നേടി ആശുപത്രി വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP