Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്ത് രോഗമുക്തി നിരക്ക് 41.57 ശതമാനമായി വർദ്ധിച്ചു; ആകെ 57,720 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി; കോവിഡ് കേസുകൾ 1,44,941; മഹാരാഷ്ട്രയിൽ രോഗവ്യാപനത്തിന് ശമനമില്ല; മുംബൈയിൽ കോവിഡ് മരണം 1000 കടന്നു; ധാരാവിയിൽ മാത്രം പുതുതായി 42 പേർക്ക് കോവിഡ്; തമിഴ്‌നാട്ടിൽ ഒറ്റദിവസം 805 കേസുകൾ; ചെന്നൈയിൽ മാത്രം ഇന്ന് 549 കേസുകളും

രാജ്യത്ത് രോഗമുക്തി നിരക്ക് 41.57 ശതമാനമായി വർദ്ധിച്ചു; ആകെ 57,720 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി; കോവിഡ് കേസുകൾ 1,44,941; മഹാരാഷ്ട്രയിൽ രോഗവ്യാപനത്തിന് ശമനമില്ല; മുംബൈയിൽ കോവിഡ് മരണം 1000 കടന്നു; ധാരാവിയിൽ മാത്രം പുതുതായി 42 പേർക്ക് കോവിഡ്; തമിഴ്‌നാട്ടിൽ ഒറ്റദിവസം 805 കേസുകൾ; ചെന്നൈയിൽ മാത്രം ഇന്ന് 549 കേസുകളും

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 1,44,941ആയി ഉയർന്നു. മരണസംഖ്യ 4172. രോഗമുക്തി നിരക്ക്41.57 ശതമാനമായി വർദ്ധിച്ചു ഇന്ത്യയിൽ ആകെ 57,720 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 3280 പേർ രോഗമുക്തി നേടി. രോഗമുക്തി നേടുന്നവരുടെ നിരക്ക്ഉയർന്ന് 41.57 ശതമാനമായിട്ടുണ്ട്. നിലവിൽ 77,103 പേരാണ് ചികിൽസയിലുള്ളത്.

മുംബൈയിൽ കോവിഡ് മരണം ആയിരം കടന്നു

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗവ്യാപനത്തിന് ശമനമില്ല. ഒരു ദിവസത്തിനിടെ 2436 പേർക്ക് കൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52667 ആയി ഉയർന്നു.നാളിതുവരെ 1695 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. 24 മണിക്കൂറിനിടെ 60 പേർക്കാണ് ജീവൻ നഷ്ടമായത്. 1186 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടത് സംസ്ഥാനത്തിന് നേരിയ ആശ്വാസമായി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച 15,786 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്ന് മഹാരാഷ്ട്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

മുംബൈയിൽ 1026 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇന്ന് മാത്രം 38 പേർക്കാണ് മരണം സംഭവിച്ചത്. മുംബൈയിൽ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 31789 ആയി. ഇന്ന് മാത്രം 1430 പേർക്കാണ് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ മാത്രം പുതുതായി 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1583 ആയി ഉയർന്നു. ഇന്ന് ധാരാവിയിൽ ആർക്കും തന്നെ മരണം സംഭവിച്ചിട്ടില്ലെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു

തമിഴ്‌നാട്ടിൽ ഒറ്റദിവസം 805 കേസുകൾ

തമിഴ്‌നാട്ടിൽ തിങ്കളാഴ്ച 805 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം ഇന്ന് 549 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17,082 ആയി. ഏഴ് പേരാണ് ഇന്ന് മരിച്ചത്. ഇതോടെ കോവിഡ് മരണം 118 ആയി. 8,230 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 407 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി ആശുപത്രി വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP