Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശത്ത് നിന്ന് നാട്ടിൽ പറന്നിറങ്ങുന്നവർ ഏഴുദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന് കേന്ദ്ര സർക്കാർ; അവശേഷിക്കുന്ന ഏഴുദിവസം വീടുകളിൽ നിരീക്ഷണത്തിൽ; ഗർഭിണികളും പത്തുവയസിൽ താഴെയുള്ള കുട്ടികളും ഗുരുതര രോഗങ്ങൾ അലട്ടുന്നവരും 14 ദിവസവും വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി; നിർബന്ധമായി ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും പുതുക്കിയ മാർഗ്ഗനിർദ്ദേശം; കേരളത്തിൽ കേസുകൾ ഇനിയും കൂടുമെന്ന് മന്ത്രി കെ.കെ.ശൈലജ

വിദേശത്ത് നിന്ന് നാട്ടിൽ പറന്നിറങ്ങുന്നവർ ഏഴുദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന് കേന്ദ്ര സർക്കാർ; അവശേഷിക്കുന്ന ഏഴുദിവസം വീടുകളിൽ നിരീക്ഷണത്തിൽ; ഗർഭിണികളും പത്തുവയസിൽ താഴെയുള്ള കുട്ടികളും ഗുരുതര രോഗങ്ങൾ അലട്ടുന്നവരും 14 ദിവസവും വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി; നിർബന്ധമായി ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും പുതുക്കിയ മാർഗ്ഗനിർദ്ദേശം; കേരളത്തിൽ കേസുകൾ ഇനിയും കൂടുമെന്ന് മന്ത്രി കെ.കെ.ശൈലജ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: വിദേശത്ത് നിന്ന് നാട്ടിൽ എത്തുന്നവർക്കുള്ള മാർഗനിർദ്ദേശത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. നേരത്തെ വിദേശത്ത് നിന്ന് വരുന്നവർ 14 ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. എന്നാൽ പുതുക്കിയ മാർഗനിർദ്ദേശം അനുസരിച്ച് ഏഴുദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. അവശേഷിക്കുന്ന ഏഴു ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാമെന്നും കേന്ദ്രം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

ഗർഭിണികൾ, പത്തുവയസിൽ താഴെയുള്ള കുട്ടികൾ, ഗുരുതര രോഗങ്ങൾ അലട്ടുന്നവർ തുടങ്ങിയവർക്ക് ഇളവ് പ്രഖ്യാപിച്ചു. ഇവർക്ക് 14 ദിവസവും വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. അേതസമയം വിദേശത്ത് നിന്നെത്തുന്നവർ എല്ലാവരും നിർബന്ധമായി ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ വിമാനത്തിലും കപ്പലിലും കയറാൻ അനുവദിക്കൂ. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും തെർമൽ സ്‌കാനിങ് നടത്തും. കര വഴി അതിർത്തി കടന്ന് നാട്ടിൽ എത്തുന്നവരും ഈ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സാമൂഹിക അകലം, മാസ്‌ക് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ എല്ലാം യാത്രക്കാരും നിർബന്ധമായി പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനും തുടർന്നുള്ള ഏഴു ദിവസം വീട്ടിലുള്ള നിരീക്ഷണവുമാണ് കേരളം ആദ്യം നിർദ്ദേശിച്ചത്. എന്നാൽ 14 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാണെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ, കേരളം നിലപാട് തിരുത്തുകയായിരുന്നു. നിലവിൽ 14 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദ്ദേശിക്കുന്നത്. ഗർഭിണികൾ, കുട്ടികൾ തുടങ്ങി മുൻഗണന അർഹിക്കുന്നവർക്ക് ഇളവുണ്ട്. എന്നാൽ സംസ്ഥാനം ആദ്യം മുന്നോട്ടുവെച്ച നിർദ്ദേശം അംഗീകരിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതുക്കിയ മാർഗനിർദ്ദേശം.

മുഖ്യനിർദ്ദേശങ്ങൾ

*എല്ലാ യാത്രക്കാരും ഫോണിൽ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം.

*14 ദിവസം ക്വാറന്റീൻ നിർബന്ധം. 7 ദിവസം സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ, 7 ദിവസം ഹോം ക്വാറന്റീൻ എന്നിവ തുടരണം.

*ഗർഭിണികൾ, അടുത്തബന്ധുക്കളുടെ മരണം, ഗുരുതര രോഗങ്ങൾ, പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ളവർ തുടങ്ങിയവർക്ക് 14 ദിവസം ഹോം ക്വാറന്റൈൻ അനുവദിക്കും. ആരോഗ്യസേതു ആപ്ലിക്കേഷൻ ഇവർക്ക് നിർബന്ധമാണ്.

*യാത്രാടിക്കറ്റിനൊപ്പം യാത്രയെ സംബന്ധിച്ച് ചെയ്യാവുന്നതും/ ചെയ്യരുതാത്തുമായ കാര്യങ്ങൾ ടിക്കറ്റ് ഏജൻസികൾ നൽകണം.
തെർമൽ സ്‌ക്രീനിങിന് ശേഷം ലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് മാത്രമേ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അനുമതി നൽകുകയുള്ളൂ.

*കരമാർഗം രാജ്യത്തിന്റെ അതിർത്തി കടന്നെത്തുവരും എല്ലാ പ്രോട്ടോക്കോളും പാലിക്കണം. ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കുകയുള്ളൂ.

*സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് ആരോഗ്യപ്രവർത്തകർക്കും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും നൽകണം.
എയർപോർട്ടിലും വിമാനത്തതിലും മുൻകരുതൽ നടപടികളുടെ ഭാഗമായി അണുനശീകരണവും ശുചീകരണവും നടത്തണം.

*യാത്രയിൽ സാമൂഹിക അകലം ഉറപ്പാക്കണം.

*എയർപോർട്ടുകളിലും തുറമുഖങ്ങളിലും വിമാനങ്ങളിലും കപ്പലുകളിലും കോവിഡ് സുരക്ഷാമുൻകരുതലുകൾ ഇടവിട്ട് അനൗൺസ് ചെയ്യണം.

*യാത്രയിൽ മാസ്‌ക് ധരിക്കൽ, കൈകൾ ശുചീകരിക്കുക, തുടങ്ങിയവ ഉറപ്പുവരുത്തണം.
*യാത്ര പൂർത്തിയായി എയർപോർട്ട്/സീപോർട്ടിൽ എത്തുന്നവർക്ക് തെർമൽ സ്‌ക്രീനിങ് നടത്തണം. തെർമൽ സ്‌ക്രീനിങിൽ ലക്ഷണങ്ങൾ കാണിക്കുന്നവരെ പ്രോട്ടോക്കോൾ പ്രകാരം ഐസൊലേറ്റ് ചെയ്യണം. മറ്റുള്ളവരെ സർക്കാർ സജ്ജീകരിച്ച ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇവരെ 7 ദിവസം ക്വാറന്റൈൻ ചെയ്യണം. ഐസിഎംആർ പ്രോട്ടോക്കോൾ പ്രകാരമുള്ള കോവിഡ് പരിശോധന നടത്തണം.

ടെസ്റ്റ് പോസീറ്റീവായാൽ

* മൈൽഡ് കേസുകളിൽ ഇവർക്ക് ഹോം ഐസൊലേഷൻ/ കോവിഡ് കെയർ സെന്ററുകളിലെ നിരീക്ഷണം എന്നിവ നൽകണം.

* ലക്ഷണങ്ങളുള്ള മോഡറേറ്റ് കേസുകളെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കണം.

ക്വാറന്റൈനിൽ കഴിയുന്ന മറ്റുള്ളവർ 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കണം.

അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനിയും വർദ്ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഹോട്ട് സ്പോട്ടുകളിൽ നിന്ന് ആളുകൾ വരുമ്പോൾ ഇത് പ്രതീക്ഷിച്ചതാണ്. വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതൽ കേസുകളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വരുന്ന ആളുകൾ കൃത്യമായി നിർദ്ദേശങ്ങൾ പാലിക്കണം. ഹോം ക്വാറന്റൈൻ പാലിക്കണം. ഇവരിൽ നിന്ന് രോഗം വ്യാപിക്കുന്നത് തടയാനുള്ള ശ്രമമാണ്. പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും പുറത്തുനിന്ന് വന്നവരുമായി ഒരുതരത്തിലും സമ്പർക്കം പുലർത്തരുത്.

പരമാവധി ജീവൻ രക്ഷിക്കാൻ പറ്റുന്ന എല്ലാ കേസിലും ജീവൻ രക്ഷിക്കാൻ ശ്രമിക്കും. മരണത്തിന്റെ എണ്ണം കൂടാതെ പിടിച്ചുനിർത്താൻ കഴിയുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ട്. ഹോം ക്വാറന്റൈനാണ് ഏറ്റവും സുരക്ഷിതം. ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ ഏർപ്പെടുത്താൻ തുടങ്ങിയാൽ ആളുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാതെ വരും. കേരളത്തിന്റെ ഹോം ക്വാറന്റൈൻ രീതി പരക്കെ അംഗീകരിക്കപ്പെടുന്നു. പക്ഷേ ശ്രമകരമായ ജോലിയാണ്. ക്വാറന്റൈൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP