Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

24 മണിക്കൂറിനിടെ 3525 കോവിഡ് പോസിറ്റീവ് കേസുകൾ; ഇരട്ടിപ്പ് നിരക്ക് 12.6 ദിവസമായതിലും 9 സംസ്ഥാനങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിലും ആശ്വാസം കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കാൽലക്ഷം പിന്നിട്ടു; ഗുജറാത്തും തമിഴ്‌നാടും ഡൽഹിയും രാജസ്ഥാനും മധ്യപ്രദേശും ബംഗാളും ബുധനാഴ്ച നൂറിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ

24 മണിക്കൂറിനിടെ 3525 കോവിഡ് പോസിറ്റീവ് കേസുകൾ; ഇരട്ടിപ്പ് നിരക്ക് 12.6 ദിവസമായതിലും 9 സംസ്ഥാനങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിലും ആശ്വാസം കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കാൽലക്ഷം പിന്നിട്ടു; ഗുജറാത്തും തമിഴ്‌നാടും ഡൽഹിയും  രാജസ്ഥാനും മധ്യപ്രദേശും ബംഗാളും ബുധനാഴ്ച നൂറിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 9 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. കേസുകളുടെ ഇരട്ടിപ്പ് നിരക്ക് 12.6 ദിവസമായി വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മരണസംഖ്യ 2415 ഉം കേസുകളുടെ എണ്ണം 74, 281 മാണെന്ന് ആരോഗ്യമന്ത്രാലത്തിന്റെ കണക്കിൽ പറയുന്നു. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം രാജ്യത്ത് 78,041 കേസുകളുണ്ട്. മരണസംഖ്യ 2551 ആണ്. പിടിഐ റിപ്പോർട്ട് പ്രകാരം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക് അനുസരിച്ച് കേസുകൾ 75, 144 ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും സംസ്ഥാനങ്ങളുടെയും കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ഇത് നടപടിക്രമങ്ങളിലെ കാലതാമസമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.

ഗുജറാത്ത് (364), തമിഴ്‌നാട് (509), ഡൽഹി (359), രാജസ്ഥാൻ (152), മധ്യപ്രദേശ് (187), പശ്ചിമ ബംഗാൾ (117) എന്നിവയാണ് ബുധനാഴ്ച നൂറിൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കാൽലക്ഷം പിന്നിട്ടു

1495 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കണക്കുകളിൽ മുന്നിൽനിൽക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 25,000 പിന്നിട്ടു. ബുധനാഴ്ച 54 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 975 ആയി. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 25,922 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1495 പേർക്ക് രോഗം പിടിപെട്ടു. 54 പേർ മരിച്ചു. ഇതോടെ ആകെ മരണം 975 ആയി വർധിച്ചു. 5547 പേർക്ക് ഇതുവരെ രോഗം ഭേദമായി. ബുധനാഴ്ച മാത്രം 422 പേർ രോഗമുക്തരായി.

കോവിഡ് ഏറെ ബാധിച്ച മുംബൈയിൽ രോഗികളുടെ എണ്ണവും മരണവും വർധിക്കുകയാണ്. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ 15747 രോഗികളും മുംബൈയിലാണ്. മരണസംഖ്യ 596 ആയി ഉയർന്നു. പുണെയിലും താനെയിലും മൂവായിരത്തോളമാണ് രോഗികളുടെ എണ്ണം.
ധാരാവിയിൽ കോവിഡ് രോഗികളുടെ എണ്ണം 1028 ആയി. ബുധനാഴ്ച മാത്രം 66 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 40പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ചയ്ക്ക് ശേഷം മരണം ഉണ്ടായിട്ടില്ലെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 42 ദിവസങ്ങൾക്കുള്ളിലാണ് കേസുകളുടെ എണ്ണം 1000 കടന്നത്. മാട്ടുംഗ ലേബർ ക്യാന്പ്, 90 ഫീറ്റ് റോഡ്, 60 ഫീറ്റ് റോഡ്, കുംഭർവാഡ, ട്രാൻസിറ്റ് ക്യാന്പ്, ക്രോസ് റോഡ്, നായിക് നഗർ എന്നിവിടങ്ങളിലാണ് ചേരിയിൽ കോവിഡ് വ്യാപകമായി ബാധിച്ചിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP