Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നു; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ; ആദ്യഘട്ടത്തിൽ 15 ട്രെയിനുകൾ; ഐആർസിടിസി വെബ് സൈറ്റിലൂടെ മാത്രം ടിക്കറ്റ് ബുക്കിങ്; ടിക്കറ്റെടുക്കാൻ ആരും സ്റ്റേഷനുകളിൽ വരരുതെന്നും റെയിൽവേ; ലോക് ഡൗൺ വിലയിരുത്താൻ തിങ്കളാഴ്ച പ്രധാനമന്ത്രി വിളിച്ച നിർണായക യോഗം; അടച്ചിടൽ നീട്ടണമെന്ന് നാല് സംസ്ഥാനങ്ങൾ; രാജ്യത്ത് കോവിഡ് കേസുകൾ 67,000 കടന്നു; മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 22,000 കവിഞ്ഞു

രാജ്യത്ത് ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നു; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ; ആദ്യഘട്ടത്തിൽ 15 ട്രെയിനുകൾ; ഐആർസിടിസി വെബ് സൈറ്റിലൂടെ മാത്രം ടിക്കറ്റ് ബുക്കിങ്; ടിക്കറ്റെടുക്കാൻ ആരും സ്റ്റേഷനുകളിൽ വരരുതെന്നും റെയിൽവേ; ലോക് ഡൗൺ വിലയിരുത്താൻ തിങ്കളാഴ്ച പ്രധാനമന്ത്രി വിളിച്ച നിർണായക യോഗം; അടച്ചിടൽ നീട്ടണമെന്ന് നാല് സംസ്ഥാനങ്ങൾ; രാജ്യത്ത് കോവിഡ് കേസുകൾ 67,000 കടന്നു; മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 22,000 കവിഞ്ഞു

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: തെരഞ്ഞെടുത്ത തീവണ്ടി സർവീസുകൾ ചൊവ്വാഴ്ച മുതൽ തുടങ്ങാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. ലോക്ക്ഡൗൺ മൂന്ന് ഘട്ടം പിന്നിടാനിരിക്കെ ചരക്ക് ഗതാഗതം മാത്രമല്ല, യാത്രാ തീവണ്ടി സർവീസുകൾ കൂടി ഘട്ടം ഘട്ടമായി തുടങ്ങാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനിക്കുന്നത്. ഡൽഹിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉൾപ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന തീവണ്ടി സർവീസുകളാണ് മറ്റന്നാൾ മുതൽ തുടങ്ങുന്നത്. ഈ സർവീസുകളിലേക്ക് ഓൺലൈൻ വഴി നാളെ വൈകിട്ട് നാല് മണി മുതൽ ബുക്കിങ് തുടങ്ങും. ഓൺലൈൻ വഴി മാത്രമേ ഈ തീവണ്ടി സർവീസുകൾക്ക് ബുക്കിംഗുണ്ടാകൂ എന്നും റെയിൽവേ അറിയിച്ചു.സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ ഒരു കാരണവശാലും തുറക്കില്ല. ടിക്കറ്റെടുക്കാൻ ആരും സ്റ്റേഷനുകളിൽ വരരുതെന്നും റെയിൽവേ അറിയിക്കുന്നു.

അതിഥിത്തൊഴിലാളികൾക്കായി ശ്രമിക് തീവണ്ടികൾ ഏർപ്പെടുത്തിയതിന് പിന്നാലെ ആദ്യമായാണ് ഇന്ത്യൻ റെയിൽവേ കൂടുതൽ തീവണ്ടികൾ ഏർപ്പെടുത്തുന്നത് https://www.irctc.co.in/ എന്ന വെബ്‌സൈറ്റ് വഴി തന്നെയാകും ഓൺലൈൻ ബുക്കിങ് നടത്തുക. 15 തീവണ്ടികളാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക എന്ന് റെയിൽവേ അറിയിച്ചു. ദിബ്രുഗഢ്, അഗർത്തല, ഹൗറ, പട്‌ന, ബിലാസ്പൂർ, റാഞ്ചി, ഭുബനേശ്വർ, സെക്കന്തരാബാദ്, ബെംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാകും ട്രെയിൻ സർവീസുകൾ.

ഇതിന് ശേഷവും ലഭ്യമായ കോച്ചുകൾ ഉപയോഗിച്ച് കൂടുതൽ പ്രത്യേക സർവീസുകൾ തുടങ്ങുമെന്നും കേന്ദ്രറെയിൽവേ മന്ത്രാലയം പറയുന്നു. നിലവിൽ 20,000 കോച്ചുകളെ കൊവിഡ് കെയർ സെന്ററുകളാക്കി മാറ്റിയിരിക്കുകയാണ് റെയിൽവേ. മാത്രമല്ല, 300 തീവണ്ടികൾ ശ്രമിക് സ്‌പെഷ്യൽ തീവണ്ടികളാണ്. ഇവ അതിഥിത്തൊഴിലാളികൾക്ക് വേണ്ടി മാത്രമുള്ളതാണ്.

ഓൺലൈൻ വഴി എടുത്ത ടിക്കറ്റുകൾ ഉള്ളവരെ മാത്രമേ റെയിൽവേ സ്റ്റേഷനുകളിലേക്ക് സാമൂഹിക അകലം പാലിച്ച് കടത്തിവിടൂ. എല്ലാ യാത്രക്കാരും മുഖത്ത് മാസ്‌കുകൾ ധരിക്കണമെന്ന് നിർബന്ധമാണ്. യാത്ര തുടങ്ങുന്ന ഇടത്ത് കൃത്യമായ പരിശോധനകളുണ്ടാകും. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ.

ഏതൊക്കെ തീവണ്ടികൾ എന്ന് യാത്ര തുടങ്ങുമെന്നതിൽ വിശദമായ വാർത്താക്കുറിപ്പ് പിന്നീട് ഇറക്കുമെന്നും റെയിൽവേ അറിയിക്കുന്നു. ലോക്ക്ഡൗൺ കാലത്ത് നിർണായകതീരുമാനമാണ് റെയിൽവേ സ്വീകരിക്കുന്നത്.മെയ് 12 മുതൽ സർവീസ് നടത്തുന്ന പ്രത്യേക തീവണ്ടികളിൽ എ സി ബോഗികൾ ഉണ്ടാകും. രാജധാനി നിരക്ക് ആയിരിക്കും. പരിമിതമായ സ്റ്റേഷനുകളിൽ മാത്രമേ തീവണ്ടി നിറുത്തുകയുള്ളു. എന്നാൽ നോൺ സ്റ്റോപ്പ് ആയിരിക്കില്ല.. ഷെഡ്യൂൾ ഉൾപ്പടെ ഉള്ള കാര്യങ്ങൾ നാളെ IRCTC വെബ് സൈറ്റിൽ ലഭിക്കും.

ലോക് ഡൗൺ നീട്ടുമോ? നിർണായക യോഗം നാളെ

ലോക്ക്ഡൗൺ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. നാളെ ഉച്ചയ്ക്ക് 3 മണിക്കാകും കൂടിക്കാഴ്ച. ഗുരുതരമായ രീതിയിൽ കോവിഡ് ബാധിച്ച സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങൾ യോഗത്തിൽ പ്രധാനമായും ചർച്ചയാകും.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി നാല് സംസ്ഥാനങ്ങൾ. ബിഹാറും ജാർഖണ്ഡും ഒഡിഷയും തെലുങ്കാനയുമാണ് ലോക്ക്ഡൗൺ മെയ്‌ 31 വരെ നീട്ടണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ലോക്ക് ഡൗൺ മൂന്നാം ഘട്ടം അവസാനിക്കാൻ ഇനി ഏഴ് ദിവസം മാത്രമാണുള്ളത്. ഗുരുതരമായ രീതിയിൽ കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങളാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിക്കാനാണ് സാധ്യത. മൂന്നാം ലോക്ക്ഡൗൺ വീണ്ടും നീട്ടണോ എന്ന കാര്യത്തിൽ ഈ നിർണായകയോഗത്തിലെ അഭിപ്രായങ്ങൾ കൂടി വിലയിരുത്തിയാകും കേന്ദ്രസർക്കാർ തീരുമാനമെടുക്കുക.

രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ 67,044 ആയതായി വേൾഡോമീറ്ററിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. രാത്രി 11.30 ലെ കണക്കാണിത്. മരണസംഖ്യ 2207. രോഗമുക്തി നേടിയവർ-20,815.

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 22,000 കടന്നു

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം പെരുകുന്നു. ഇന്ന് മാത്രം 1278 കേസുകളാണ് സ്ഥിരീകരിച്ചത്. രോഗത്തിന് കീഴടങ്ങി 24 മണിക്കൂറിനുള്ളിൽ മരിച്ചത് 53 പേരാണ്. സംസ്ഥാനത്ത് ഇതുവരെ 22,171 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

മുംബൈയിൽ ഇന്ന് 875 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 13, 564 ആയി. ഇന്ന് പതിനെട്ട് പേർ മരിച്ചതോടെ ആകെ മരണസംഖ്യ 508 ആയി.

മുംബൈ ആർതർ റോഡ് ജയിലിൽ 81 തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. 158 തടവുപുള്ളികൾക്കും 26 ജീവനക്കാർക്കും ഇതോടെ രോഗം സ്ഥിരീകരിച്ചു. ബൈക്കുള വനിത ജയിലിൽ ഒരു പ്രതിക്കും രോഗബാധയുണ്ട്. പൂണെയിൽ കോവിഡ് ബാധിച്ച് 13 മാസം പ്രായമുള്ള കുട്ടി മരിച്ചു.

തമിഴ്‌നാട്ടിൽ കേസുകൾ 7000 കടന്നു

തമിഴ് നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. 24 മണിക്കൂറിനുള്ളിൽ 669 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗത്തെതുടർന്ന് മൂന്നു പേർ മരിച്ചതായും തമിഴ്‌നാട് സർക്കാർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 7204 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5195 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 47 പേർക്കാണ് സംസ്ഥാനത്തുകൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്.അതേസമയം കൊവിഡ് പടർന്നു പിടിക്കുന്ന മുംബയിലെ ധാരാവിയിൽ ഇന്ന് മാത്രം 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ മാത്രം 859 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇന്ന് മാത്രം രണ്ടുപേർക്ക് ജീവൻ നഷ്ടമായി. ഇതുവരെ 29 പേർക്കാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 222 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP