Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കേരളവും ഒഡീഷയും അടക്കം 13 സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ പുതിയ കേസുകളില്ല; രാജ്യത്തെ രോഗമുക്തി നിരക്ക് 28.83 ശതമാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ; മഹാരാഷ്ട്രയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന നിലയിൽ; കോവിഡ് പോസിറ്റീവ് കേസുകൾ 18000 കവിഞ്ഞു; ഗുജറാത്തിൽ 7000 കടന്നു; അഹമ്മദാബാദിൽ ഒരാഴ്ച സമ്പൂർണ ലോക് ഡൗൺ; തമിഴ്‌നാട്ടിൽ 5409 കേസുകൾ

കേരളവും ഒഡീഷയും അടക്കം 13 സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ പുതിയ കേസുകളില്ല; രാജ്യത്തെ രോഗമുക്തി നിരക്ക് 28.83 ശതമാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ; മഹാരാഷ്ട്രയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന നിലയിൽ; കോവിഡ് പോസിറ്റീവ് കേസുകൾ 18000 കവിഞ്ഞു; ഗുജറാത്തിൽ 7000 കടന്നു; അഹമ്മദാബാദിൽ ഒരാഴ്ച സമ്പൂർണ ലോക് ഡൗൺ; തമിഴ്‌നാട്ടിൽ 5409 കേസുകൾ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കേരളവും ഒഡീഷയും അടക്കം 13 സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു പുതിയ കേസും റിപ്പോർട്ട് ചെയ്തില്ല. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധനാണ് ഇക്കാര്യം അറിയിച്ചത്. 24മണിക്കൂറിനിടെ 3561 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 1084 പേർ രോഗമുക്തരാകുകയും ചെയ്തു. 28.83 ശതമാനമാണ് രോഗമുക്തി നിരക്കെന്നും അദ്ദേഹം അറിയിച്ചു. രാത്രി 11 മണി വരെ വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം 54, 539 പോസിറ്റീവ് കേസുകളാണ് ഉള്ളത്. മരണസംഖ്യ-1837 രോഗമുക്തി നേടിയവർ-16,048

മഹാരാഷ്ട്രയിൽ കാര്യങ്ങൾ കൈവിട്ടുപോകുമോ?

മഹാരാഷ്ട്രയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം പതിനെട്ടായിരം കടന്നു. സംസ്ഥാനത്ത് ഇതുവരെ 18,120 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് 1,362 പേർക്കു കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു.അതേസമയം, സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികൾ ഇനിമുതൽ മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. താപ പരിശോധന മാത്രമേ നടത്തുകയുള്ളൂ. ഡോക്ടർമാരുടെ ക്ലിനിക്കിനു പുറത്തെ വലിയ ക്യൂ ഒഴിവാക്കാനാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ധാരാവിയിൽ ഇന്ന് അമ്പതു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 783 ആയി. ധാരാവിയിൽ മാത്രം 21 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്.മുംബൈയിലെ ആർതർ റോഡ് ജയിലിൽ 72 തടവുകാർക്കും ഏഴു ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച തടവുകാരെ ജി.ടി. ആശുപത്രിയിലേക്കും സെന്റ് ജോർജ് ആശുപത്രിയിലേക്കും മാറ്റുമെന്ന് ജയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്.

ഗുജറാത്തിൽ കേസുകൾ 7000 കടന്നു

ഗുജറാത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഏഴായിരം കടന്നു. 24 മണിക്കൂറിനിടെ ഗുജറാത്തിൽ29 പേർ മരിച്ചു. പുതുതായി 388 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7013 ആയി. ഇതുവരെ രോഗമുക്തരായത് 1709 പേരാണ്. മരിച്ചവരുടെ എണ്ണം 425 അയി. രോഗികളുടെ വ്യാപനം കണക്കിലെടുത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

കോവിഡ് 19 കേസുകൾ നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നടപടിയുടെ ഭാഗമായി അർധരാത്രി മുതൽ നഗരത്തിന്റെ ചുമതല പുതുതായി നിയോഗിച്ച ഉദ്യോഗസ്ഥർ ഏറ്റെടുത്തു. അഞ്ച് അധിക അർധസൈനിക വിഭാഗങ്ങൾ ബുധനാഴ്ച നഗരത്തിൽ എത്തി.

പാൽ, മെഡിക്കൽ ഷോപ്പുകൾ എന്നിവ മാത്രം ഒരാഴ്ചത്തേക്ക് തുറക്കും. സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, പച്ചക്കറി വണ്ടികൾ എന്നിവ മെയ്‌ 15 വരെ അടച്ചിടുമെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. നഗരത്തിൽ ഓൺലൈനിൽ ഡെലിവറിയും നിരോധിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രികളോടും ക്ലിനിക്കുകളോടും വീണ്ടും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് 25ന് രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ മിക്ക സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും അടച്ചിരുന്നു. പകർച്ചവ്യാധി നിയമപ്രകാരം 1,000 കിടക്കകളുള്ള ഒൻപത് സ്വകാര്യ ആശുപത്രികളെ കോവിഡ് ആശുപത്രികളായി നിയമിക്കാനും തീരുമാനിച്ചു.

അതേസമയം, സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ കടകളിൽ തള്ളിക്കയറി. ചില സ്ഥലങ്ങളിൽ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു. മുനിസിപ്പൽ കമ്മിഷണർ വിജയ് നെഹ്റ ക്വാറന്റീനിൽ പ്രവേശിച്ചതിനാൽ ഗുജറാത്ത് മാരിടൈം ബോർഡ് വൈസ് ചെയർമാനും മേധാവിയുമായ മുകേഷ് കുമാർ ചുമതല നിർവഹിക്കും. കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മേൽനോട്ടവും ഏകോപനവും വനം പരിസ്ഥിതി വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്ത നിർവഹിക്കും.

തമിഴ്‌നാട്ടിൽ 5409 കേസുകൾ

തമിഴ്‌നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 5,409 ആയി ഉയർന്നു. മരണം 37 ആയി. വ്യാഴാഴ്ച സംസ്ഥാനത്ത് പുതുതായി 508 പേർക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ട് പേർ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറെയും കോവിഡ് വ്യാപന മേഖലയായ ചെന്നൈ കോയമ്പേട് മാർക്കറ്റുമായി ബന്ധമുള്ളവരാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ചികിത്സയിലുള്ള 31 പേർ വ്യാഴാഴ്ച രോഗമുക്തരായി. ഇതുവരെ 1,547 പേരാണ് സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,825 പേർ ചികിത്സയിൽ തുടരുകയാണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 2647 പേർ. കടലൂരിൽ 356 പേർക്കും അരിയാലൂരിൽ 245 പേർക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP