Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് കോവിഡിന്റെ പിടിയിൽ നിന്ന് ഇതുവരെ രക്ഷപ്പെട്ടവർ 10, 000 ത്തിലേറെ; പോസിറ്റീവ് കേസുകളുടെ എണ്ണം 37,776; 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 2411 പേർക്ക്; മഹാരാഷ്ട്രയിൽ രോഗശമനമില്ല; ഏപ്രിൽ 1 ന് ശേഷം ഇന്ന് ധാരാവിയിൽ റെക്കോഡ് കേസുകൾ; ഡൽഹിയിൽ മെയ് 17 വരെ എല്ലാജില്ലകളും റെഡ് സോണിൽ തുടരും; ഗുജറാത്തിൽ 24 മണിക്കൂറിനിടെ 333 പുതിയ കേസുകൾ

രാജ്യത്ത് കോവിഡിന്റെ പിടിയിൽ നിന്ന് ഇതുവരെ രക്ഷപ്പെട്ടവർ 10, 000 ത്തിലേറെ; പോസിറ്റീവ് കേസുകളുടെ എണ്ണം 37,776; 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 2411 പേർക്ക്; മഹാരാഷ്ട്രയിൽ രോഗശമനമില്ല; ഏപ്രിൽ 1 ന്  ശേഷം ഇന്ന് ധാരാവിയിൽ റെക്കോഡ് കേസുകൾ; ഡൽഹിയിൽ മെയ് 17 വരെ എല്ലാജില്ലകളും റെഡ് സോണിൽ തുടരും; ഗുജറാത്തിൽ 24 മണിക്കൂറിനിടെ 333 പുതിയ കേസുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:10,000 ത്തിലേറെ രോഗികൾ ഇതുവരെ കോവിഡ് 19 മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 37,776 ആയി. 24 മണിക്കൂറിനുള്ളിൽ പുതുതായി 2411 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 71 മരണങ്ങൾ റിപ്പോർട്ട ്‌ചെയ്തു. രോഗം ബാധിച്ച് 26535 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 10,018 പേർ രോഗമുക്തി നേടി, മരണസംഖ്യ 1223 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 11506 ആയി. 485 പേർ മരിച്ചു. ഏപ്രിൽ 1 ന് ശേഷം ധാരാവിയിൽ റെക്കോഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 89 .മൊത്തം കേസുകൾ-496. സംസഥാനത്ത് മൂന്നുവയസുള്ള പെൺകുട്ടി അടക്കം 56 പേർ രോഗമുക്തരായി.

ഡൽഹിയിൽ മെയ് 17 വരെ എല്ലാ ജില്ലകളും റെഡ് സോണിൽ തുടരും. ഇതുവരെ 3,738 കേസുകൾ. 61 മരണം. ഡൽഹിയിലെ സിആർപിഎഫ് ബറ്റാലിയിനലിൽ രണ്ട് ആഴ്ചയ്ക്കിടെ 122 ജവാന്മാർക്ക് കോവിഡ്. 100 പേരുടെ പരിശോധനാ ഫലം വരാനിരിക്കെ ആശങ്കയിലാണ് ഡൽഹി സിആർപിഎഫ് ബറ്റാലിയൻ. വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കാത്തത് സംബന്ധിച്ച് വിശദീകരിക്കാൻ സിആർപിഎഫ് മേധാവിയോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഗുജറാത്തിൽ രോഗികളുടെ എണ്ണം 5054 ആയി 24 മണിക്കൂറിനിടെ 333 പുതിയ കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 2757 ആയി. ഇന്ന് 231 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിൽ മാത്രം ഇന്ന് 174 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച കൂടുതൽ പേർക്കും രോഗലക്ഷണമില്ല. തമിഴ്‌നാട്ടിൽ 231 പേർക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,757 ആയി. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 29 ആയി.ചെന്നൈയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ശനിയാഴ്ച മാത്രം ഇവിടെ 174 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. ഇതോടെ ചെന്നൈയിലെ രോഗബാധിതർ 1257 ആയി. തിരുപ്പൂർ ഉൾപ്പെടെ അതിർത്തി ജില്ലകളിലും പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി സ്ഥിരീകരിച്ചവരിൽ അധികവും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണെന്ന് ആശങ്കയേറ്റുന്നു.

രാജസ്ഥാനിൽ കൊറോണ വൈറസ് മരണം 65 ആയി ഉയർന്നു. പുതുതായി 54 കേസുകൾ കൂടി. മൊത്തം 2720 കേസുകൾ.

ഉത്തർപ്രദേശ്: 127പോസിറ്റീവ് കേസുകൾകൂടി. ആകെ 2455

ഹരിയാന: മരണസംഖ്യ-5 കേസുകൾ ആകെ-376

ഗോവ- ഗ്രീൻ സോൺ

ഒഡിഷ- ആകെ കേസുകൾ 156

ബിഹാർ-45 കാരൻ മരിച്ചതോടെ മരണസംഖ്യ നാലായി. 471 കേസുകൾ

ജമമു-കശ്മീർ- 27 പുതിയ കേസുകൾ. ആകെ 666

ആന്ധ്ര-62 കേസുകൾ കൂടി-ആകെ 1525

കർണാടക-രണ്ടുപേർ കൂടി മരിച്ചതോടെ ആകെ 25 മരണം. ആകെ കേസുകൾ 601

പഞ്ചാബ്-187 പുതിയ കേസുകൾ ആകെ 772

ഹിമാചൽ-ആകെ കേസുകൾ രണ്ടായി കുറഞ്ഞു. 33 പേർ രോഗമുക്തരായി. ഇതുവരെ ഒരാൾ മരിച്ചു.

ഉത്തരാഖണ്ഡ്- ഒരു പുതിയ കേസ്.ആകെ-59

ജാര്ഖണ്ഡ്- 113 കേസുകൾ. രണ്ടുമരണം

ത്രിപുര-രണ്ടു പോസിറ്റീവ് കേസുകൾ- ആകെ 4

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP