Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ 25,000 ത്തോട് അടുക്കുന്നു; 24 മണിക്കൂറിനിടെ 1490 കേസുകൾ; ആകെ കേസുകളുടെ എണ്ണം 24,942; മരണസംഖ്യ 780; പ്രതിദിന വളർച്ചാ നിരക്ക് ആറ് ശതമാനം മാത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയും ഗുജറാത്തും മുന്നിൽ; ഹോട്ട് സ്‌പോട്ടുകളായ മുംബൈയിലും പൂണെയിലും മെയ് 3 ന് ശേഷവും ലോക് ഡൗൺ തുടരും

രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ 25,000 ത്തോട് അടുക്കുന്നു; 24 മണിക്കൂറിനിടെ 1490 കേസുകൾ; ആകെ കേസുകളുടെ എണ്ണം 24,942; മരണസംഖ്യ 780; പ്രതിദിന വളർച്ചാ നിരക്ക് ആറ് ശതമാനം മാത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയും ഗുജറാത്തും മുന്നിൽ; ഹോട്ട് സ്‌പോട്ടുകളായ മുംബൈയിലും പൂണെയിലും മെയ് 3 ന് ശേഷവും ലോക് ഡൗൺ തുടരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1490 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 56 പേർ മരണമടഞ്ഞു. ആകെ കേസുകൾ 25,000 ത്തോട് അടുത്തു. കേസുകളുടെ എണ്ണം 24,942 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ 780 ആണ്. എന്നാൽ പ്രതിദിന വളർച്ചാ നിരക്ക് ആറ് ശതമാനമായി കുറഞ്ഞതായും ചില സംസ്ഥാനങ്ങൾ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതായും സർക്കാർ പറഞ്ഞു. രാജ്യത്ത് 18,953 സജീവ കേസുകളാണുള്ളത്. 5,209 രോഗികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 7628 കോവിഡ് -19 കേസുകളുണ്ട്. പുതുതായി 811 കേസുകൾ കൂടി. 957 പേർക്ക് രോഗം ഭേദമായപ്പോൾ 301 രോഗികൾ മരണത്തിന് കീഴടങ്ങി.ധാരാവിയിൽ 21 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ കൂടി വന്നതോടെ മൊത്തം 241 കേസുകളായി. മരണസംഖ്യ-14

3071 കൊറോണ വൈറസ് കേസുകളുള്ള ഗുജറാത്താണ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 256 പുതിയ കേസുകൾ. ഡൽഹിയിൽ 2,625 കൊറോണ വൈറസ് കേസുകളുമാണ് ഉള്ളത്. മരണ സംഖ്യ 54 ആയി ഉയർന്നു.

ഇതുവരെ 5.8 ലക്ഷം കൊറോണ ടെസ്റ്റുകൾ നടന്നു. എന്നാൽ രണ്ട് ചൈനീസ് സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നത് സർക്കാർ നിർത്തിവെച്ചു. രാജസ്ഥാൻ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ തെറ്റായ ഫലങ്ങൾ നൽകുന്നുവെന്ന് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണിത്.

മുംബൈയിലും പൂണെയിലും മെയ് 3 ന് ശേഷവും ലോക് ഡൗൺ തുടരും

മഹാരാഷ്ട്രയിലെ കോവിഡ് 19 ഹോട്ട്സ്പോട്ടുകളായ മുംബൈയിലും പുണെയിലും മെയ് മൂന്നിനു ശേഷവും ലോക്ക്ഡൗൺ തുടരേണ്ടി വരുമെന്ന സൂചന നൽകി മഹാരാഷ്ട്രാ ആരോഗ്യമന്ത്രി രാജേഷ് ടോപെ. മെയ് മൂന്നിനകം വൈറസ് വ്യാപനം തടയാൻ കഴിഞ്ഞില്ലെങ്കിൽ ലോക്ക്ഡൗൺ നീട്ടേണ്ടി വരുമെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു.

ലോക്ക്ഡൗണിന്റെ ലക്ഷ്യം കൊറോണ വൈറസ് വ്യാപനം തടയുക എന്നതാണ്. അത് സാധ്യമായില്ലെങ്കിൽ 15 ദിവസത്തേക്കുകൂടി ലോക്ക്ഡൗൺ നീട്ടും. തീവ്ര രോഗബാധിത പ്രദേശങ്ങളിലോ മുംബൈ, പുണെ നഗരങ്ങളിൽ മുഴുവനുമോ ലോക്ക്ഡൗൺ നീട്ടേണ്ടി വന്നേക്കാമെന്ന് ടോപെ പറഞ്ഞു. മുംബൈയിലും പുണെയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിവസംതോറും വർധിക്കുന്നതിനിടെയാണ് പ്രതികരണം.

മഹാരാഷ്ട്രയിലെ കോവിഡ് 19 ഹോട്ട്സ്പോട്ടുകളായ മുംബൈയിലും പുണെയിലും മെയ് മൂന്നിനു ശേഷവും ലോക്ക്ഡൗൺ തുടരേണ്ടി വരുമെന്ന സൂചന നൽകി മഹാരാഷ്ട്രാ ആരോഗ്യമന്ത്രി രാജേഷ് ടോപെ. മെയ് മൂന്നിനകം വൈറസ് വ്യാപനം തടയാൻ കഴിഞ്ഞില്ലെങ്കിൽ ലോക്ക്ഡൗൺ നീട്ടേണ്ടി വരുമെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു. ലോക്ക്ഡൗണിന്റെ ലക്ഷ്യം കൊറോണ വൈറസ് വ്യാപനം തടയുക എന്നതാണ്. അത് സാധ്യമായില്ലെങ്കിൽ 15 ദിവസത്തേക്കുകൂടി ലോക്ക്ഡൗൺ നീട്ടും. തീവ്ര രോഗബാധിത പ്രദേശങ്ങളിലോ മുംബൈ, പുണെ നഗരങ്ങളിൽ മുഴുവനുമോ ലോക്ക്ഡൗൺ നീട്ടേണ്ടി വന്നേക്കാമെന്ന് ടോപെ പറഞ്ഞു. മുംബൈയിലും പുണെയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിവസംതോറും വർധിക്കുന്നതിനിടെയാണ് പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP