Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന; പുതുതായി 1752 കേസുകൾ സ്ഥിരീകരിച്ചെങ്കിലും കൊറോണ നിയന്ത്രണവിധേയമെന്ന് കേന്ദ്ര സർക്കാർ; ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഇല്ലായിരുന്നെങ്കിൽ കേസുകൾ ഒരുലക്ഷത്തിന് അടുത്ത് എത്തുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം; നിലവിൽ കേസുകൾ 23,452; കേസുകൾ കൂടുതൽ മഹാരാഷ്ട്രയിൽ

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന; പുതുതായി 1752 കേസുകൾ സ്ഥിരീകരിച്ചെങ്കിലും കൊറോണ നിയന്ത്രണവിധേയമെന്ന് കേന്ദ്ര സർക്കാർ; ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഇല്ലായിരുന്നെങ്കിൽ കേസുകൾ ഒരുലക്ഷത്തിന് അടുത്ത് എത്തുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം; നിലവിൽ കേസുകൾ 23,452; കേസുകൾ കൂടുതൽ മഹാരാഷ്ട്രയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 1752 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയിൽ 37 പേർ മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1752 പേർക്ക് 24 മണിക്കൂറിനിടെ കോവിഡ് ബാധിക്കുന്നത് റെക്കോഡാണ്. നേരത്തെ ഏപ്രിൽ 20 ന് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1540 കേസുകൾ. അതേസമയം, കോവിഡ്-19 നിയന്ത്രണ വിധേയമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ലോക് ഡൗൺ ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ കേസുകളുടെ എണ്ണം ഒരുലക്ഷത്തിന് അടുത്തെത്തുമായിരുന്നുവെന്നാണ് സർക്കാർ ഭാഷ്യം.

നിലവിൽ രാജ്യത്ത് 23,452 പേരെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ 17915 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 4813 പേർ രോഗമുക്തി നേടി. ഇത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ 20.52 മാനം വരും.724 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചതായും കേന്ദ്രസർക്കാർ വ്യക്തമാക്കി. വേൾഡോ മീറ്ററിന്റെ കണക്ക് പ്രകാരം രാജ്യത്ത് 24,432 കേസുകളാണുള്ളത്. 780 മരണങ്ങൾ. 18,197 ആക്റ്റീവ് കേസുകളും ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ഉചിതമായ സമയത്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം കുറയ്ക്കാൻ ഇതുവഴി സാധിച്ചുവെന്നും കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതിന്റെ ദൈർഘ്യം വർധിച്ചിട്ടുണ്ട്. 10 ദിവസം കൊണ്ടാണ് ഇരട്ടിയാകുന്നത്. ഇത് കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. കോവിഡ് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് അറിയാൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ കമ്മ്യൂണിറ്റി നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. 9.45 ലക്ഷം പ്രവർത്തകരെയാണ് ഇതിനായി വിനിയോഗിക്കുകയെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

28 ദിവസത്തിനിടെ രാജ്യത്തെ 15 ജില്ലകളിൽ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 80 ജില്ലകളിൽ 14 ദിവസത്തിനിടെ ഒരാൾക്ക് പോലും കോവിഡ് രോഗം ബാധിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

23,502 പേരിൽ 77 വിദേശ പൗരന്മാരുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തിന് ശേഷം 37 മരണങ്ങളാണുണ്ടായത്. ഇതിൽ മഹാരാഷ്ട്ര-14, ഗുജറാത്ത്-9 യുപി-3, ആന്ധ്ര പ്രേദശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കർണാടക-രണ്ട് വീതം.

മരണങ്ങളിൽ മഹാരാഷ്ട്ര മുമ്പിൽ

723 മരണങ്ങളിൽ മഹാരാഷ്ട്രയിലെ 283 പേരുൾപ്പെടുന്നു. ഗുജറാത്ത്-112, മധ്യപ്രദേശ്-83, ഡൽഹി-50, ആന്ധ്ര-29, രാജസ്ഥാൻ-27, തെലങ്കാന-26, പഞ്ചബ്-16, പശ്ചിമ ബംഗാൾ-15,ജമ്മു-കശ്മീർ-5, കേരള-ഹരിയാന, ജാർഖണ്ഡ്-മൂന്ന് വീതം.

ബിഹാറിൽ രണ്ടുമരണങ്ങളും മേഘാലയ, ഹിമാചൽ, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിൽ
ഓരോരുത്തരും മരിച്ചതായി ആരോഗ്യമ്ര്രന്താലടത്തിന്റെ കണക്കിൽ പറയുന്നു. അതേസമയം, വിധിധ സംസ്ഥാനങ്ങളിൽ 23,577 കേസുകളും രാജ്യത്തുടനീളം 743 മരണങ്ങളും ഉണ്ടായതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ കേസുകളും മഹാരാഷ്ട്രയിൽ

മഹാരാഷ്ട്ര-6430, ഗുജറാത്ത്-2624, ഡൽഹി-2376, രാജസ്ഥാൻ-1,964, മധ്യപ്രദേശ്-1852, തമിഴ്‌നാട്-1683, യുപി-1604, തെലങ്കാന-984, ആന്ധ്ര-955, പശ്ചിമ ബംഗാൾ-514, കേരളം-448, കർണാടക-463,, കശ്മീർ-427, പഞ്ചാബ് 277, ഹരിയാന-272, ബിഹാർ-176, ഒഡീഷ-90, ജാർഖണ്ഡ്-55, ഉത്തരാഖണ്ഡ്-47, ഹിമാചൽ-40, ഛത്തീസ്‌ഗഡ്, അസം-36, ചണ്ഡീഗഡ്-27, ആൻഡമാൻ ആൻഡ് നിക്കോബാർ-22, ലഡാക്ക്-18, മേഘാലയ-12, ഗോവ,പുതുച്ചേരി-7,മണിപ്പൂർ, ത്രിപുര-2 കേസുകൾ വീതം, മിസോറാം, അരുണാചൽ- ഓരോന്ന്

ഡൽഹിയിൽ ഇതുവരെ 808 പേർ കോവിഡ് 19 മുക്തരായി. ഇതിൽ 755 പേർക്കും ഏപ്രിൽ 18 മുതൽ 23 വരെയുള്ള കാലയളവിലാണ് രോഗം ഭേദമായതെന്നു സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനിടെ ഡൽഹിയിലെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 2,376 ആയി ഉയർന്നു.

കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയെന്നും സർക്കാർ അറിയിച്ചു. 50 മരണങ്ങളിൽ 27 പേർ 60 വയസും അതിൽ കൂടുതലുമുള്ളവരാണ്. മൊത്തം മരണ കേസുകളിൽ 52 ശതമാനമാണിത്. ഇവരിൽ 13 പേർ 50നും 59നും ഇടയിൽ പ്രായമുള്ളവരും 10 പേർ 50 താഴെ പ്രായമുള്ളവരുമാണ്. സജീവ കേസുകളുടെ എണ്ണം ഇതുവരെ 1,518 ആണ്. ഡൽഹി ആരോഗ്യവകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം 808 രോഗികൾ സുഖം പ്രാപിച്ചു. വ്യാഴാഴ്ച മാത്രം 84 രോഗികൾ സുഖം പ്രാപിച്ചു. ബുധനാഴ്ച 113 രോഗികൾ സുഖം പ്രാപിച്ചു. ചൊവ്വാഴ്ചയും തിങ്കളാഴ്ചയും യഥാക്രമം 180ഉം 141ഉം രോഗികളാണ് സുഖം പ്രാപിച്ചത്.

ഡൽഹി ആരോഗ്യവകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം 808 രോഗികൾ സുഖം പ്രാപിച്ചു. വ്യാഴാഴ്ച മാത്രം 84 രോഗികൾ സുഖം പ്രാപിച്ചു. ബുധനാഴ്ച 113 രോഗികൾ സുഖം പ്രാപിച്ചു. ചൊവ്വാഴ്ചയും തിങ്കളാഴ്ചയും യഥാക്രമം 180ഉം 141ഉം രോഗികളാണ് സുഖം പ്രാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP