Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക് ഡൗണിൽ മോദി സർക്കാർ വേഗത്തിൽ തീരുമാനമെടുത്തതോടെ ഇന്ത്യ രക്ഷിച്ചത് എത്രയോ ജീവനുകൾ; കോവിഡ് വ്യാപനത്തെ നിയന്ത്രിക്കുന്നതിൽ മുമ്പർ ഇന്ത്യയും ഓസ്‌ട്രേലിയയും കാനഡയുമെന്ന് തെളിയിച്ച് കണക്കുകൾ; 3000-6000 കൊറോണ വൈറസ് കേസുകളിൽ നിന്ന് 12,000 കടക്കാൻ യുഎസും ജർമ്മനിയും രണ്ടുദിവസവും ഇറ്റലി മൂന്നുദിവസവും എടുത്തപ്പോൾ ഇന്ത്യക്ക് ആറ് ദിവസം; കോവിഡ് ടെസ്റ്റുകളുടെ നിരക്കിലും ഇന്ത്യ മുമ്പിലെന്ന് വേൾഡോമീറ്ററിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും കണക്കുകൾ

ലോക് ഡൗണിൽ മോദി സർക്കാർ വേഗത്തിൽ തീരുമാനമെടുത്തതോടെ ഇന്ത്യ രക്ഷിച്ചത് എത്രയോ ജീവനുകൾ; കോവിഡ് വ്യാപനത്തെ നിയന്ത്രിക്കുന്നതിൽ മുമ്പർ ഇന്ത്യയും ഓസ്‌ട്രേലിയയും കാനഡയുമെന്ന് തെളിയിച്ച് കണക്കുകൾ; 3000-6000 കൊറോണ വൈറസ് കേസുകളിൽ നിന്ന് 12,000 കടക്കാൻ യുഎസും ജർമ്മനിയും രണ്ടുദിവസവും ഇറ്റലി മൂന്നുദിവസവും എടുത്തപ്പോൾ ഇന്ത്യക്ക് ആറ് ദിവസം; കോവിഡ് ടെസ്റ്റുകളുടെ നിരക്കിലും ഇന്ത്യ മുമ്പിലെന്ന് വേൾഡോമീറ്ററിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും കണക്കുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ നിയന്ത്രിക്കുന്നതിൽ ഇന്ത്യയും ഓസ്‌ട്രേലിയയും കാനഡയും മുമ്പിലെന്ന് കണക്കുകൾ തെളിയിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും വോൾഡോമീറ്റേഴ്‌സിന്റെയും കണക്കുകളാണ് 12,000 മോ അതിലോ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ ഇന്ത്യ മറ്റു രാഷ്ട്രങ്ങളേക്കാൾ കൂടുതൽ സമയമെടുത്തുവെന്ന് സൂചിപ്പിക്കുന്നത്. കഴിഞ്ഞാഴ്‌ച്ചത്തെ 3000-6000 കൊറോണ വൈറസ് കേസുകളിൽ നിന്ന് 12,799 കേസുകളിലേക്ക് എത്താൻ ഇന്ത്യ ആറുദിവസമെടുത്തു.

അമേരിക്കയും ജർമനിയും ഈ സംഖ്യയിലേക്ക് രണ്ടുദിവസം കൊണ്ടും, ഇറ്റലി മൂന്നുദിവസം കൊണ്ടും യുകെ, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ നാല് ദിവസം കൊണ്ടുമാണ് 12,000 കേസുകൾ കടന്നത്. മാർച്ച് 245 ന് ആരംഭിച്ച ലോക് ഡൗൺ വിജയകരമായിരുന്നുവെന്നാണ് ഇതിന്റെ സൂചന. റെയിൽ-വ്യോമഗതാഗതം കൂടി നിരോധിച്ചത് ഗുണം ചെയ്തു. ഇതോടെ ഏപ്രിൽ 20 ന് വ്യവസായ മേഖലകളിലും ഗ്രാമീണ മേഖലകളിലും പ്രവർത്തനം പുനരാരംഭിക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുകയണ്.

കോവിഡ് കേസുകൾ 10000 കടന്ന ദിവസം 2.1 ലക്ഷം ടെസ്റ്റുകൾ നടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് പോസിറ്റീവ് കേസുകൾ 5,000 കടന്നപ്പോൾ 1.14 ലക്ഷം ടെസ്റ്റുകളും. ഈ മാനദണ്ഡം വച്ച് നോക്കിയാൽ കാനഡ് മാത്രമാണ് ഇന്ത്യയേക്കാൾ മെച്ചപ്പെട്ട രീതിയിൽ ടെസ്റ്റുകൾ നടത്തിയത്. കാനഡ ഇതേ കാലയളവിൽ 2.9 ലക്ഷം ടെസ്റ്റുകളും 2.4 ലക്ഷം ടെസ്റ്റുകളും നടത്തിയിരുന്നു.

21,645 മരണങ്ങളുണ്ടായ ഇറ്റലിയിൽ ഇതേ കാലയളവിൽ 73,154 ഉം 49,937 ടെസ്റ്റുകളും മാത്രമാണ് നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെയും വേൾഡോമീറ്ററിന്റെയും കണക്കുകൾ പ്രകാരം 10 ലക്ഷം പേരുടെ ജനസംഖ്യ എടുത്താൽ മരണനിരക്കിലും ഇന്ത്യ പിന്നാലാണ്. ജനസംഖ്യ കൂടൂതലെങ്കിലും മരണസംഖ്യയിൽ ഇന്ത്യ തങ്ങളുടെ ഏഷ്യൻ അയൽക്കാരേക്കാൾ പിന്നിലാണെന്നും കാണുന്നു. ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവരേക്കാൾ നേരിയതോതിൽ പിന്നിലാണ്. ഇതേ വിഭാഗത്തിൽ സ്‌പെയിൻ(402), ഇറ്റലി( 358), ഫ്രാൻസ്( 263) യുകെ(190) എന്നിങ്ങനെയാണ് മരണസംഖ്യ.

രാജ്യത്തെ മരണസംഖ്യ 423

അതേസമയം, രാജ്യത്തെ കോവിഡ് മരണസംഖ്യ 420 ആയി ഉയർന്നെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു, കേസുകൾ 12,759 ഉം. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം മരണസംഖ്യ 423 ആണ്. രാജ്യത്തെ 325 ജില്ലകളിൽ കോവിഡ് കേസുകളില്ലെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം 12456 കോവിഡ് കേസുകളാണുള്ളത്. മരണസംഖ്യ 423.

ആരോഗ്യമന്ത്രിയും ആരോഗ്യസഹമന്ത്രിയും ലോകാരോഗ്യ സംഘടനയുടെ ഫീൽഡ് ഓഫീസർമാരുമായും ആരോഗ്യ പ്രവർത്തകരുമായും വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ജില്ലാതലത്തിൽ കോവിഡിനെ നിയന്ത്രിക്കാനും ക്ലസ്റ്ററുകളിലെ മൈക്രോ പ്ലാനും ചർച്ചയായി. ഡബ്ല്യുഎച്ച്ഒയുടെ ദേശീയ പോളിയോ നിരീക്ഷണ ശൃംഖലാ സംഘത്തിന്റ സേവനങ്ങൾ ഉപയോഗിച്ച് നിലവിലുള്ള നിരീക്ഷണസംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കർമപദ്ധതി തയ്യാറാക്കി.

2,90,401 പെരെ ഇതിനകം പരിശോധിച്ചുകഴിഞ്ഞു. ഇതിൽ 30, 043 ടെസ്റ്റുകളും ഇന്നലെയാണ് നടത്തിയത്. ഐസിഎംആറിന്റെ 176 ലാബുകളിലും 78 സ്വകാര്യലാബുകളിലുമായി ആയിരുന്നു ടെസ്റ്റിങ്. രണ്ടു ചൈനീസ് സ്ഥാപനങ്ങളിൽ നിന്നായി റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ അടക്കം 5 ലക്ഷം ടെസ്റ്റിങ് കിറ്റുകൾ ലഭിച്ചു. മദ്യം ഗുഡ്ക, പുകയില എന്നിവയുടെ വിൽപ്പന കർശനമായി വിലക്കിയിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൈനയിൽ നിന്ന് ലഭിച്ച റാപ്പിഡ് കോവിഡ് 19 ടെസ്റ്റ് കിറ്റുകൾ മുൻകൂർ പരിശോധനയ്ക്ക് വേണ്ടിയല്ല, പകർച്ചവ്യാധി വൈദ്യശാഖയ്ക്ക് വോണ്ടിയാണെന്ന് ഐസിഎംആർ അറിയിച്ചു. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും മാസ്‌കുകൾ ധരിക്കുകയും അബദ്ധധാരണകൾ അകറ്റുകയും വേണമെന്ന് ഡോ.ഷഹീദ് ജമീൽ പറഞ്ഞു. മാഹി ജില്ലയിലെ പുതുച്ചേരിയിൽ കഴിഞ്ഞ 28 ദിവസത്തിനിടെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

നേരത്തെ ആഭ്യന്തര മന്ത്രാലയം കോവിഡ് നിയന്ത്രണത്തിന് നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കിയിരുന്നു. രാജ്യമൊട്ടാകെ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി കേന്ദ്രസർക്കാർ. പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കി.

പൊതു സ്ഥലങ്ങളിൽ തുപ്പുന്നതും ശിക്ഷാർഹമാണ്. ഇതിന് പിഴയീടാക്കും. നേരത്തെ, സിഗരറ്റ് അല്ലാത്ത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും പൊതു ഇടങ്ങളിൽ തുപ്പുന്നതും നിരോധിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. രാജ്യവ്യാപക അടച്ചിടൽ മെയ് മൂന്നുവരെ നീട്ടിക്കൊണ്ടുള്ള ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. കേന്ദ്രസംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ തുടർന്നും അടഞ്ഞു തന്നെ കിടക്കും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരുമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

റോഡ്, റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കുന്നത് ആലോചിക്കാവുന്ന സാഹചര്യത്തിലല്ല. അതേസമയം റെയിൽവേ വഴിയുള്ള ചരക്ക് നീക്കം തുടരും. മരുന്നുകൾ, കാർഷിക മേഖലയ്ക്ക് ആവശ്യമായ യന്ത്രങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കണമെന്ന് കേന്ദ്രസർക്കാർ മാർഗനിർദ്ദേശത്തിൽ ആവശ്യപ്പെട്ടു. മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും മെയ് മൂന്നുവരെ നിർബന്ധമായും അടഞ്ഞു കിടക്കണം. സംസ്‌കാര ചടങ്ങുകളിലെ നിയന്ത്രണം തുടരും. നിയന്ത്രിത ഇളവുകൾ അനുവദിക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക അകലം കർശനമായി പാലിക്കണമെന്ന് കേന്ദ്രസർക്കാർ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു

മഹാരാഷ്ട്രയിൽ 7 മരണം കൂടി

മഹാരാഷ്ട്രയിൽ 7 മരണങ്ങൾ കൂടി. നാലെണ്ണം പൂണെയിലും മൂന്നണ്ണം മുംബൈയിലും. കോവിഡ് കേസുകൾ 286 കൂടി. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് കേസുകൾ 3203 ആയി. മരണസംഖ്യ 194. 300 രോഗികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

തമിഴ്‌നാട്ടിൽ കോവിഡ് സമ്പന്നരിൽ നിന്നെന്ന് പളനിസ്വാമി

സമ്പന്നരിൽനിന്നാണ് തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനമുണ്ടായതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. സെക്രട്ടറിയേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം. വിദേശത്തുപോയിവന്ന സന്പന്നരാലാണ് ഈ രോഗം വ്യാപിക്കപ്പെട്ടത്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവർ ഈ വൈറസിനെ ഇറക്കുമതി ചെയ്തു. ഈ വൈറസ് പിറന്നത് തമിഴ്‌നാട്ടിൽ അല്ല- പളനിസ്വാമി പറഞ്ഞു. കോവിഡ് രോഗബാധ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനത്തിന്റെ ഭീഷണി നിലനിൽക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. നിലവിൽ 1267 ആളുകൾക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. 15 പേരാണ് തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP