Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 59,205 ആയി; ആകെ റിപ്പോർട്ടു ചെയ്യപ്പെട്ട മരണം 1,980; തുടർച്ചയായി ദിവസങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ; മഹാരാഷ്ട്രയിൽ അതിവേഗം കേസുകൾ വർദ്ധിപ്പിക്കുന്നു; സംസ്ഥാനത്ത് പുതുതായി റിപ്പോർട്ടു ചെയ്യപ്പെട്ടത് 1089 കേസുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില് കോവിഡ് ബാധിച്ച് മരിച്ചത് 37 പേർ

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 59,205 ആയി; ആകെ റിപ്പോർട്ടു ചെയ്യപ്പെട്ട മരണം 1,980; തുടർച്ചയായി ദിവസങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ; മഹാരാഷ്ട്രയിൽ അതിവേഗം കേസുകൾ വർദ്ധിപ്പിക്കുന്നു; സംസ്ഥാനത്ത് പുതുതായി റിപ്പോർട്ടു ചെയ്യപ്പെട്ടത് 1089 കേസുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില് കോവിഡ് ബാധിച്ച് മരിച്ചത് 37 പേർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗത്തിൽ. തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 3390 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും ഉയർന്നിരിക്കയാണ്. കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 59,205ൽ എത്തി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 103 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ 1,980 പേർ കോവിഡ് ബാധിച്ചു മരിച്ചു.

16,540 പേർ രോഗമുക്തരായി. 29.36 ശതമാനം രോഗമുക്തി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച 42 ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 29 ജില്ലകളിൽ കഴിഞ്ഞ 21 ദിവസത്തിനുള്ളിലും പുതിയ കേസുകളില്ല. രാജ്യത്തെ 216 ജില്ലകളെ ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. 215 സ്റ്റേഷനുകളിലായി 5231 റെയിൽവേ കോച്ചുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റും. ഗുരുതരമല്ലാത്ത് രോഗികളെ ഇവിടെ ചികിത്സിക്കുമെന്നും ലവ് അഗർവാൾ പറഞ്ഞു.

മഹാരാഷ്ട്രയിൽ 1089 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആകെ 19,063 രോഗികൾ ഇവിടെയുണ്ട്. 24 മണിക്കൂറിനിടെ 37 പേർകൂടി മരിച്ചതോടെ മരണസംഖ്യ 694 ആയി ഉയർന്നു. ഇതോടെ ആകെ മരണസംഖ്യ 731 ആയി ഉയർന്നു. 3,470 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയിൽ ഇന്ന് 748 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മുംബൈയിലെ ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 11,967 ആയതായി ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.

കോവിഡ് വ്യാപനത്തിലും മരണ നിരക്കിലും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നിൽ. ഡൽഹിയിലും രാജസ്ഥാനിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. രാജസ്ഥാനിൽ കോവിഡ് മരണം നൂറായി. കൊൽക്കത്തയിൽ സിഐഎസ്എഫ് ജവാനും ആഗ്രയിൽ മുതിർന്ന മാധ്യമ പ്രവർത്തകനും കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്താകെ 35 സിഐഎസ്എഫ് ജവാന്മാർക്കും 195 ബിഎസ്എഫ് ജവാന്മാർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.

നോയിഡയിലും ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 61കാരനാണ് മരിച്ചത്. ഛത്തീസ്‌ഗഡിലെ അർണാപുരിൽ 23 തൊഴിലാളികൾ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ഓടിപ്പോയി. ഹോട്‌സ്‌പോട്ടുകളടങ്ങുന്ന 75 ജില്ലകളിൽ കോവിഡ് സമൂഹവ്യാപനത്തിൽ എത്തിയോ എന്നറിയാൻ 400 പേരെ ഐസിഎംആർ പരിശോധനയ്ക്ക് വിധേയരാക്കും. കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയില്ലെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നവരെയാണ് പരിശോധിക്കുക. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP