Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചില സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ കഴിഞ്ഞ രണ്ടാഴ്‌ച്ചയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് 1,00,000 കുട്ടികൾക്ക്; അമേരിക്കയിലെ മൊത്തം രോഗബാധിതരിൽ 3,38,000 പേർ കുട്ടികളെന്നും റിപ്പോർട്ട്; രോഗവ്യാപനത്തിൽ കുട്ടികളുടെ പങ്കിനെ കുറിച്ച് കൂടുതൽ പഠനം ആവശ്യമെന്നും നിർദ്ദേശം; കുട്ടികളിലെ കോവിഡ് ബാധ അമേരിക്കയെ അസ്വസ്ഥമാക്കുമ്പോൾ

ചില സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ കഴിഞ്ഞ രണ്ടാഴ്‌ച്ചയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് 1,00,000 കുട്ടികൾക്ക്; അമേരിക്കയിലെ മൊത്തം രോഗബാധിതരിൽ 3,38,000 പേർ കുട്ടികളെന്നും റിപ്പോർട്ട്; രോഗവ്യാപനത്തിൽ കുട്ടികളുടെ പങ്കിനെ കുറിച്ച് കൂടുതൽ പഠനം ആവശ്യമെന്നും നിർദ്ദേശം; കുട്ടികളിലെ കോവിഡ് ബാധ അമേരിക്കയെ അസ്വസ്ഥമാക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കോവിഡ് പ്രതിസന്ധിക്കിടയിലും അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും സ്‌കൂളുകൾ തുറക്കാനിരിക്കെ ജൂലായ് മാസത്തിലെ അവസാന രണ്ടാഴ്‌ച്ചകളിലായി ഏകദേശം 1,00,000 ത്തോളം കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. അമേരിക്കൻ അക്കാഡമി ഓഫ് പീഡിയട്രിക്സിന്റെ റിപ്പോർട്ടുകൾ പ്രകാര ജൂലായ് 16 മുതൽ ജൂലായ് 30 വരെ 97,000 കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.മാത്രമല്ല, ഇന്ന് രാജ്യത്തുള്ള മൊത്തം രോഗബാധിതരിൽ 3,38,000 പേർ കുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളിൽ രോഗ പരിശോധന വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വാൻഡർബിറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. ടിന പറയുന്നത്. രോഗവ്യാപനത്തിൽ കുട്ടികൾക്കുള്ള പങ്ക് മനസ്സിലാക്കാൻ ഇത് സഹായിക്കും. പ്രത്യേകിച്ച് ചിലയിടങ്ങളിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ ഇത് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാർ സഹായത്തോടെയുള്ള ഡി ഐ വൈ ടെസ്റ്റിങ് കിറ്റുകളുടെ പദ്ധതിയുടെ നേതൃത്വത്തിലുള്ള വ്യക്തികൂടിയാണ് ഡോ. ടിന.

കാലിഫോർണിയയിൽ ഏറ്റവും അധികം വിദ്യാർത്ഥികളുള്ള ലോസ് ആഞ്ചലസ്, സാൻ ഡിയാഗോ തുടങ്ങിയ ജില്ലകളിൽ രോഗവ്യാപനം ശക്തമായതോടെ സ്‌കൂൾ വർഷം ആരംഭിക്കുന്നത് റിമോട്ട് ലേണിംഗിലൂടെ ആയിരിക്കും. എന്നാൽ ന്യുയോർക്കിൽ ഇൻപേഴസൺ-സ്‌കൂൾ ആരംഭിക്കുവാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

രോഗവ്യാപനത്തിന്റെ ആദ്യനാളുകളിൽ കുട്ടികളിൽ വൈറസ് ബാധ അപൂർവ്വമാണെന്നായിരുന്നു നിഗമനം. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ജൂലായിൽ മാത്രം ഏകദേശം 25 കുട്ടികൾ കോവിഡ് മൂലം മരണമടഞ്ഞു എന്ന റിപ്പോർട്ട്. അതിനാൽ തന്നെ ഇപ്പോൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, സാമൂഹിക അകലം പാലിച്ചുംമറ്റും എങ്ങനെ ക്ലാസ്സുകൾ നടത്താം എന്നതാണ് അദ്ധ്യാപകരെ ഏറെ കുഴയ്ക്കുന്ന പ്രശ്നം.

സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങളിലെ സ്‌കൂളുകളെല്ലാം അണുവിമുക്തമാക്കുവാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. നേരത്തേ തുറന്ന ചില സ്‌കൂളുകളിൽ മാസ്‌ക് ധരിക്കാതെ എത്തിയ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു എങ്കിലും മിക്ക സ്‌കൂളുകളും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. അതുപോലെ പല കോളേജുകളും പാർട്ടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ വിലക്കിയിട്ടുണ്ട്. ദീർഘദൂര റോഡ് യാത്രകൾ ഒഴിവാക്കുവാനും പുറത്തുള്ളവരെ കാമ്പസുകളിലേക്ക് ക്ഷണിച്ചുവരുത്തുന്നത് നിർത്തുവാനും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP