Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയിൽ രോഗവ്യാപനം കൂടിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി കർഫ്യൂ പ്രഖ്യാപിക്കുന്നത് പരിഗണനയിൽ; കളമശേരിയിൽ ഇൻഡസ്ട്രികൾക്ക് ഇളവ് അനുവദിച്ചുകൊണ്ട് കണ്ടെയ്ന്മെന്റ് സോണാക്കാൻ ചർച്ച; ഏറ്റുമാനൂരിൽ നിന്ന് എറണാകുളത്തേക്ക് രോഗ വ്യാപനത്തിനുള്ള സാധ്യത അടയ്ക്കാനും കർശന നിയന്ത്രണങ്ങൾ; എറണാകുളം ജില്ല മൊത്തത്തിൽ ലോക്ഡൗണിലേക്ക് പോകില്ല; ക്ലസ്റ്ററുകളിൽ നിയന്ത്രണം അതിശക്തമാക്കും

ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയിൽ രോഗവ്യാപനം കൂടിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി കർഫ്യൂ പ്രഖ്യാപിക്കുന്നത് പരിഗണനയിൽ; കളമശേരിയിൽ ഇൻഡസ്ട്രികൾക്ക് ഇളവ് അനുവദിച്ചുകൊണ്ട് കണ്ടെയ്ന്മെന്റ് സോണാക്കാൻ ചർച്ച; ഏറ്റുമാനൂരിൽ നിന്ന് എറണാകുളത്തേക്ക് രോഗ വ്യാപനത്തിനുള്ള സാധ്യത അടയ്ക്കാനും കർശന നിയന്ത്രണങ്ങൾ; എറണാകുളം ജില്ല മൊത്തത്തിൽ ലോക്ഡൗണിലേക്ക് പോകില്ല; ക്ലസ്റ്ററുകളിൽ നിയന്ത്രണം അതിശക്തമാക്കും

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: കൊറോണ ഭീതിയിൽ എറണാകുളവും. രോഗ വ്യാപനം ഇവിടേയും അതിശക്തമാണ്. തിരുവനന്തപുരത്തിന് സമാനമായ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയിൽ രോഗവ്യാപനം കൂടിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി കർഫ്യൂ പ്രഖ്യാപിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. കളമശ്ശേരി നഗരസഭ കണ്ടെയ്ന്മെന്റ് സോണാക്കാനും ആലോചന നടക്കുന്നുണ്ട്.

ജില്ലയെ മൊത്തത്തിൽ ലോക്ക്ഡൗൺ ചെയ്യാൻ ആലോചിക്കുന്നില്ല. രോഗം രൂക്ഷമായപ്രദേശങ്ങളുടെ മാപ്പ് തയ്യാറാക്കി കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്ന് വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പൊലീസിനും ആരോഗ്യവകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട് -മന്ത്രി വ്യക്തമാക്കി. തോപ്പുംപടി പാലത്തിനപ്പുറം ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയിൽ സ്ഥിതി അതിരൂക്ഷമാണ്. വ്യാപന തോത് കുറഞ്ഞിട്ടുണ്ടെങ്കിലും ജില്ലയിൽ നിലവിൽ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുള്ള ഒരു മേഖലയിലും നിയന്ത്രണങ്ങൾ ഉടനേ പിൻവലിക്കേണ്ടതില്ലെന്നാണ് തീരുമാനം.

നിലവിൽ 56 പോസിറ്റീവ് കേസുകളുണ്ട്. ഇവരെയെല്ലാം എഫ്.എൽ.ടി.സികളിലേക്ക് മാറ്റി. എന്നാൽ, പ്രൈമറി കോൺടാക്ടുകൾ വീടുകളിൽ തന്നെ കഴിയുന്നു. ഇതൊഴിവാക്കാൻ ഇവരെയെല്ലാം ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവർ പുറത്തേക്കിറങ്ങിയാൽ രോഗ വ്യാപനത്തിന്റെ സാധ്യത കൂടും. 27 വാർഡുകളുള്ള വലിയ പ്രദേശമാണ് ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി മേഖല. ഇവിടത്തെ 2, 3, 20 വാർഡുകളിലാണ് രൂക്ഷമായ രോഗബാധയുള്ളത്. ഈ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൊലീസ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ ആലുവയ്ക്ക് സമാനമായ രീതിയിൽ കർഫ്യൂ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നിർദേശിച്ചിട്ടുണ്ട്.

കളമശ്ശേരി, ഇടപ്പള്ളി, ഏലൂർ, ചേരാനല്ലൂർ മേഖലകളിൽനിന്ന് 50 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കളമശേരി ഇൻഡസ്ട്രിയൽ ഏരിയ ആയതിനാൽ ഇൻഡസ്ട്രികൾക്ക് ഇളവ് അനുവദിച്ചുകൊണ്ട് കണ്ടെയ്ന്മെന്റ് സോണാക്കാനാണ് ചർച്ചകൾ. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ മേഖലയിൽ രോഗം വർദ്ധിക്കുന്നു. ഇന്നലെ ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരായ 67 പേരിൽ 45 പേർക്കും രോഗം കണ്ടെത്തി. ഇവിടെ നിന്ന് എറണാകുളത്തേക്കും രോഗം വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഇതും നിയന്ത്രിക്കാൻ നടപടിയെടുക്കും.

ഏറ്റുമാനൂരിൽ ഭൂരിഭാഗം പേർക്കും ലക്ഷണങ്ങളില്ലാത്തത് സാഹചര്യത്തിന്റെ ഗൗരവം കൂട്ടുന്നു. ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ നിലവിൽ കണ്ടെയ്ന്മെന്റ് സോണുകളായ 4, 27 വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളും ഒപ്പം കാണക്കാരി, മാഞ്ഞൂർ, അയർക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ഉൾപ്പെടുന്നതാണ് ഏറ്റുമാനൂർ ക്ലസ്റ്റർ. എറണാകുളം ജില്ലയിലെ ആലുവ, കീഴ്മാട് പ്രദേശത്ത് രോഗവ്യാപനം തുടരുകയാണ്. ചെല്ലാനം ക്ലസ്റ്ററിൽ കേസുകൾ കുറഞ്ഞു. പട്ടാമ്പി ക്ലസ്റ്ററിൽ നിന്ന് തൃശ്ശൂരിൽ സമ്പർക്കരോഗബാധിതരാവുന്നവരുടെ എണ്ണം കൂടി.

പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലും സമീപത്തും ഇത് വരെ ആകെ 3703 പേരിലാണ് പരിശോധന നടത്തിയത്. ഇന്നലെ വരെ 271 പേർക്ക് രോഗം കണ്ടെത്തി. പട്ടാമ്പിയിൽ റാപ്പിഡ് റെസ്‌പോൺസ് ടീം 7000 വീടുകളിൽ സർവേ നടത്തി. 122 പേർക്ക് ലക്ഷണം കണ്ടെത്തി ആന്റിജൻ പരിശോധന നടത്തി. ഇതിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP