Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്തെ ആറ് ദിവസത്തിനിടയിൽ മരിച്ചത് 39 പേരെങ്കിലും സർക്കാർ പട്ടികയിലുള്ളത് 17 പേർ മാത്രം; സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ 84 മരണം സ്ഥിരീകരിക്കുമ്പോഴും അനൗദ്യോഗിക മരണങ്ങളും ഏറെ; മരിച്ചവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നതിനാലാണ് സ്ഥിരീകരണം വൈകുന്നതെന്ന് സർക്കാർ ന്യായം; സംസ്ഥാനത്തെ മരണം കോവിഡ് പോസിറ്റീവ് മരണം മറ്റു രോഗങ്ങളാലാണെന്ന് വരുത്താൻ ശ്രമമെന്നും ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ സർക്കാർ കണക്ക് അവ്യക്തം. കോവിഡ് ബാധിതരായി ആറ് ദിവസത്തിനിടയിൽ 39 പേർ മരിച്ചെങ്കിലും സർക്കാരിന്റെ പട്ടികയിലുള്ളത് 17 പേരുടെ മാത്രം കണക്കാണ്. മരിച്ചവരുടെ സ്രവം ശേഖരിച്ച് ആലപ്പുഴ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്നതു മൂലമാണ് സ്ഥിരീകരണം വൈകുന്നതെന്നാണ് വിശദീകരണം. എന്നാൽ, പരിശോധനാ ഫലം ലഭിക്കുന്നതു വരെ മൃതദേഹം വിട്ടുകിട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ വൈകുകയാണെന്നു പരാതിയുണ്ട്.

കോവിഡ് പോസിറ്റീവ് ആയ ശേഷം മരിക്കുന്നവരുടെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നു. മരണം കോവിഡ് മൂലമല്ലെന്നു വരുത്താനുള്ള ശ്രമം മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കോവിഡ് പോസിറ്റീവ് ആയ 39 പേരുടെ മരണം സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സർക്കാർ കണക്കിൽ 84 പേരാണ് ഇന്നലെ വരെ മരിച്ചത്. അതേ സമയം ഇന്ന് രാവിലെ നാല് കോവിഡ് മരണം കൂടി സ്ംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ നാല് മരണവും ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല.

7 വയസിൽ താഴെ സംസ്ഥാനത്ത് ഒരു മരണവും, 18-40 വയസുകൾക്കിടയിൽ മൂന്ന് മരണവും, 41-59 വരെ വയസുകൾക്കുള്ളിൽ 21 മരണവും 60 വയസിന് മുകളിൽ 59 മരണവും ഉൽപ്പടെ 84 മരണമാണ് സർക്കാർ കണക്കിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം ജില്ലയിൽ 15 മരണവും എറണാകുളത്ത് 13 മരണവും മലപ്പുറചത്ത് മൂന്ന് മരണവും കാസർകോട് ആറ് മരണവും.

ആലപ്പുഴ, കൊല്ലം, ജില്ലകളിൽ ആറ് വീതം മരണവും, പാലക്കാട് രണ്ട് മരണവും,തൃശൂർ 8 മരണവും പത്തനംതിട്ട 1 മരണവും, കണ്ണൂർ 7 മരണവും, കേട്ടയത്ത് 1 മരണവും ഇടുക്കിയിൽ-2 മരണവും വയനാട്ടിൽ 1 മരണവും ഉൾപ്പടെയാണ് സർക്കാരിന്റെ ഔദ്യോഗികമായ കണക്ക്.തിരുവനന്തപുരം ജില്ലയിലാണ് ഇന്നലെയും കോവിഡ് ബാധിതർ കൂടുതൽ 205. മറ്റു ജില്ലകളിലെ പുതിയ കേസുകൾ: എറണാകുളം106, ആലപ്പുഴ101, തൃശൂർ, മലപ്പുറം85 വീതം, കാസർകോട്66, പാലക്കാട്59, കൊല്ലം57, കണ്ണൂർ37, പത്തനംതിട്ട36, കോട്ടയം35, കോഴിക്കോട്33, വയനാട്31, ഇടുക്കി26.

സംസ്ഥാനത്തെ 174 ക്ലസ്റ്ററുകളിൽ 34 ഇടങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുകയാണെന്നു മുഖ്യമന്ത്രി. 32 കേന്ദ്രങ്ങളിൽ പൂർണമായി നിയന്ത്രണ വിധേയമാക്കി. 57 സ്ഥലങ്ങളിൽ വ്യാപനത്തോത് കുറയുന്നുണ്ട്. 51 ഇടത്ത് തൽസ്ഥിതി തുടരുകയാണ്. കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണു ക്ലസ്റ്റർ കെയർ ആവിഷ്‌കരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP