Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

കോവിഡ് ബാധിച്ച് മരിച്ച നാലാഞ്ചിറ സ്വദേശിയായ ഫാ.കെ.ജി.വർഗീസിന് രോഗം ബാധിച്ചത് എവിടെ നിന്ന്? ഉത്തരമില്ലാതെ ആരോഗ്യ പ്രവർത്തകർ; തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ വൈദികൻ ചികിത്സയിലായത് ശ്വാസകോശ രോഗത്തെ തുടർന്ന്; മറ്റുരോഗങ്ങളും അലട്ടിയിരുന്നതായി ആശുപത്രി അധികൃതർ; കുറച്ചുനാൾ മുമ്പ് ബൈക്ക് അപകടത്തിൽ പരിക്കേറ്റതായും വിവരം; സംസ്ഥാനത്ത് ഇത് 11 ാം മരണം

കോവിഡ് ബാധിച്ച് മരിച്ച നാലാഞ്ചിറ സ്വദേശിയായ ഫാ.കെ.ജി.വർഗീസിന് രോഗം ബാധിച്ചത് എവിടെ നിന്ന്? ഉത്തരമില്ലാതെ ആരോഗ്യ പ്രവർത്തകർ; തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ വൈദികൻ ചികിത്സയിലായത് ശ്വാസകോശ രോഗത്തെ തുടർന്ന്; മറ്റുരോഗങ്ങളും അലട്ടിയിരുന്നതായി ആശുപത്രി അധികൃതർ; കുറച്ചുനാൾ മുമ്പ് ബൈക്ക് അപകടത്തിൽ പരിക്കേറ്റതായും വിവരം; സംസ്ഥാനത്ത് ഇത് 11 ാം മരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മരിച്ചത് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ വൈദികൻ കെ.ജി.വർഗീസ്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി
ശ്വാസകോശ രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വർഗീസിന് (77) കോവിഡ് 19 ബാധ ഇന്ന് ഉച്ചയോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. രാവിലെയായിരുന്നു മരണം.

വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. മറ്റൊരു ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശ രോഗത്തിന് പുറമേ മറ്റുരോഗങ്ങളും ഉണ്ടായിരുന്നതായി സൂചനയുണ്ട്. കുറച്ചു നാളുകൾക്കു മുൻപ് ബൈക്ക് അപകടത്തിൽ പരുക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Stories you may Like

തിരുവനന്തപുരം ജില്ലയിൽ പുതുതായി 842 പേർ രോഗനിരീക്ഷണത്തിലായി. 430 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 10141പേർ വീടുകളിലും 1749 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 22 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ 144പേർ നിരീക്ഷണത്തിൽ ഉണ്ട്. 381 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 140 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.
ജില്ലയിൽ 52 സ്ഥാപനങ്ങളിൽ ആയി 1749 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -2086
പരിശോധനയ്ക്കു വിധേയമായവർ -3923

കളക്ടറേറ്റ് കൺട്റോൾ റൂമിൽ 156 കാളുകളുമാണ് ഇന്ന്
എത്തിയത്.

തിരുവനന്തപുരം  ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവർ:

മരിയനാട് സ്വദേശി, പുരുഷൻ 35 വയസ്

കല്ലറ സ്വദേശി, പുരുഷൻ 48 വയസ്

ആറ്റിങ്ങൽ സ്വദേശി, പുരുഷൻ 39 വയസ്

നാലാഞ്ചിറ സ്വദേശി, പുരുഷൻ 77 വയസ്

വള്ളക്കടവ് സ്വദേശി, പുരുഷൻ 45 വയസ്

വെഞ്ഞാറമൂട് സ്വദേശി, പുരുഷൻ 53 വയസ്

പുത്തൻതോപ്പ് സ്വദേശി, സ്ത്രീ 38 വയസ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP