Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കായംകുളത്ത് ചികിത്സയിലിരുന്ന പച്ചക്കറി വ്യാപാരി മരിച്ചു; മരണമടഞ്ഞത് കായംകുളം സ്വദേശി ഷറഫുദ്ദീൻ; ഇയാളുടെ മകൾക്കും രോഗം; മരിച്ച വ്യാപാരിയിൽ നിന്ന് രോഗം പകർന്നത് കുടുംബത്തിലെ 18 പേർക്ക്; കായംകുളം മാർക്കറ്റ് അടക്കം കണ്ടെയിന്മെന്റ് സോണാക്കി; ഓച്ചിറ പഞ്ചായത്തിലും കനത്ത ജാഗ്രത; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പും

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കോവിഡ് സ്ഥിരീകരിച്ചു കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീൻ (67) മരിച്ചു. കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്നു. ഇയാളുടെ മകളും രോഗം സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഷറഫുദ്ദീനു രോഗം പിടിപെട്ടത് എവിടെ നിന്നെന്നു കണ്ടെത്താനായിട്ടില്ല.

മരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളുടെ കുടുംബത്തിലെ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 29 കടന്നു. 

ഇന്ന് 301 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്.തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 64 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 46 പേർക്കും, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 25 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 17 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 16 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 7 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

90 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേർക്കും, എറണാകുളം ജില്ലയിലെ 9 പേർക്കും, മലപ്പുറം ജില്ലയിലെ 7 പേർക്കും, കോഴിക്കോട് ജില്ലയിലെ 5 പേർക്കും, ആലപ്പുഴ ജില്ലയിലെ 3 പേർക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേർക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.

കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂർ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂർ ജില്ലയിലെ ഒരു സിഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 3 ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിനും രോഗം ബാധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP