Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ വീണ്ടും കോവിഡ് മരണം; ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കവേ മരിച്ച ജോസ് ജോയിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്; ജോയ് അബുദാബിയിൽ നിന്നും കേരളത്തിൽ എത്തിയത് കഴിഞ്ഞയാഴ്‌ച്ച; യുവാവിന് ഗുരുതര കരൾ രോഗം ബാധിച്ചിരുന്നെന്ന് അധികൃതരുടെ വിശദീകരണം; കേരളത്തിൽ ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് പേർ; ജോയിയുടെ മരണത്തോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ ഒമ്പതായി ഉയർന്നു; രോഗികളുടെ എണ്ണം കൂടുന്നതും മരണ നിരക്ക് വർദ്ധിക്കുന്നതും ആശങ്ക കൂട്ടുന്നു

കേരളത്തിൽ വീണ്ടും കോവിഡ് മരണം; ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കവേ മരിച്ച ജോസ് ജോയിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്; ജോയ് അബുദാബിയിൽ നിന്നും കേരളത്തിൽ എത്തിയത് കഴിഞ്ഞയാഴ്‌ച്ച; യുവാവിന് ഗുരുതര കരൾ രോഗം ബാധിച്ചിരുന്നെന്ന് അധികൃതരുടെ വിശദീകരണം; കേരളത്തിൽ ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് പേർ; ജോയിയുടെ മരണത്തോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ ഒമ്പതായി ഉയർന്നു; രോഗികളുടെ എണ്ണം കൂടുന്നതും മരണ നിരക്ക് വർദ്ധിക്കുന്നതും ആശങ്ക കൂട്ടുന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവപരിശോധനാ ഫലം പോസിറ്റീവായിരുന്നു. അബുദാബിയിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് ജോസ് ജോയി നാട്ടിലെത്തിയത്. തുടർന്ന് ആലപ്പുഴയിലെ കോവിഡ് സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. കരൾ രോഗബാധിതനായിരുന്നു. രോഗം മൂർഛിച്ചതിനെത്തുടർന്ന് ഇന്നു രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3 മണിക്കു മരണം സംഭവിത്തു. ഇതേതുടർന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ഇതോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. ഷാർജയിൽ ജോലി ചെയ്തിരുന്ന ജോഷി മെയ്‌ 11ന് ദുബായ്-കൊച്ചി വിമാനത്തിലാണ് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. മെയ്‌ 16ന് സാംപിൾ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മെയ്‌ 18ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായ പ്രമേഹ രോഗവുമുണ്ടായിരുന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മെയ്‌ 25ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27 മുതൽ വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദത്തിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരവും സംസ്ഥാനതല വിദഗ്ധരുടെ നിർേദശങ്ങൾക്കനുസരിച്ചും ഏഴംഗ പ്രത്യേക മെഡിക്കൽ ബോർഡാണ് ചികിത്സാ മേൽനോട്ടം വഹിച്ചിരുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 33 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേർക്കും കൊവിഡ് സ്ഥിരികരിച്ചു. തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ഡൽഹി പഞ്ചാബ് ഒന്ന് വീതം. സമ്പർക്കം ഒന്ന്. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗം പിടിപെട്ടു. എയർ ഇന്ത്യ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പോസിറ്റീവായത് പാലക്കാട് 14, കണ്ണൂർ ഏഴ്, തൃശ്ശൂർ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസർകോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ്. പത്ത് പേർക്കാണ് ഫലം നെഗറ്റീവായത്. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂർ മലപ്പുറം കാസർകോട് ഒന്ന് വീതം.

കോട്ടയം ജില്ലയിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി ഇന്ന് മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. 1150 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 577 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ള 124163 പേർ. 1080 പേർ ആശുപത്രികളിൽ. ഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 62746 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 11468 സാമ്പിളുകൾ ശേഖരിച്ചതിൽ 10635 നെഗറ്റീവാണ്. 101 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഇന്ന് 22 ഹോട്ട്‌സ്‌പോട്ടുകൾ പുതിയത്.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്‌പെഷൽ സബ് ജയിലുകളിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ സബ്ജയിലിലും നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. മൂന്നിടത്തെയും ജീവനക്കാർ നിരീക്ഷണത്തിലാണ്.മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികൾ നേരിടാൻ തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാൻ ജില്ലകളിൽ ഓരോ കേന്ദ്രങ്ങൾ തെരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP