Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴയിൽ കോവിഡ് മരണം; കഴിഞ്ഞ ചൊവ്വാഴ്‌ച്ച കുഴഞ്ഞുവീണ് മരിച്ച നിർമ്മാണ തൊഴിലാളിക്ക് രോ​ഗം സ്ഥിരീകരിച്ചു; പുളിങ്കുന്ന് സ്വദേശി ബാബുവിന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല; മരിച്ചയാൾ നിരവധിപ്പേരുമായി സമ്പർക്കം പുലർത്തിയിരുന്നതായി ആരോഗ്യ വകുപ്പ്

ആലപ്പുഴയിൽ കോവിഡ് മരണം; കഴിഞ്ഞ ചൊവ്വാഴ്‌ച്ച കുഴഞ്ഞുവീണ് മരിച്ച നിർമ്മാണ തൊഴിലാളിക്ക് രോ​ഗം സ്ഥിരീകരിച്ചു; പുളിങ്കുന്ന് സ്വദേശി ബാബുവിന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല; മരിച്ചയാൾ നിരവധിപ്പേരുമായി സമ്പർക്കം പുലർത്തിയിരുന്നതായി ആരോഗ്യ വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കുട്ടനാട് കുഴഞ്ഞു വീണു മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച്ച മരിച്ച പുളിങ്കുന്ന് കണ്ണാടി സ്വദേശി ബാബു (52) വിനാണ് രോഗം സ്ഥിരീകരിച്ചത്. പിസിആ‌ർ ടെസ്റ്റിലാണ് ഫലം പോസിറ്റിവായത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നത് വ്യക്തമായിട്ടില്ല. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന ബാബു നിരവധിപ്പേരുമായി സമ്പർക്കം പുലർത്തിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിൽ പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആലപ്പുഴയിൽ തീര മേഖലയിൽ മത്സ്യബന്ധനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്തതിനാലാണിത്. രോഗ വ്യാപനം തടയുക കൂടി ലക്ഷ്യമിട്ടാണ് നിരോധനം. ഇന്ന് മുതൽ ജൂലൈ 16 വരെയാണ് നിരോധനം.

ആലപ്പുഴ ജില്ലയിൽ ഇന്ന് 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. പത്ത്പേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐ ടി ബി പി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. പത്ത്പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 236പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഡൽഹിയിൽ നിന്നെത്തിയ തകഴി സ്വദേശികളായ ദമ്പതികൾ, നൈജീരിയയിൽ നിന്നെത്തിയ പത്തിയൂർ സ്വദേശി, ദമാമിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ ചെട്ടിക്കാട് ,നൂറനാട്, ചേപ്പാട് സ്വദേശികൾ എന്നിവരാണ് നെ​ഗറ്റീവായത്. ആകെ 215 പേർ രോഗം മുക്തരായി.

ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചവർ‌

1. സൗദി അറേബ്യയിൽ നിന്നും ജൂലൈ ഒന്നിന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 47 വയസുള്ള പുറക്കാട് സ്വദേശി.

2. യുഎഇയിൽ നിന്നും ജൂൺ 23 ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു പുറക്കാട് സ്വദേശിയായ യുവാവ്

3. യുഎഇയിൽ നിന്നും ജൂൺ 26 ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

4.ഖത്തറിൽ നിന്നും ജൂൺ 26ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

5. ദുബായിൽ നിന്നും ജൂൺ 26 ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

6.സൗദിയിൽ നിന്നും 17/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 53വയസുള്ള തൃക്കുന്നപ്പുഴ സ്വദേശി

7.അബുദാബിയിൽ നിന്നും 26/6ന് തിരുവനന്തപുരത്തു എത്തി തുടർന്ന് വീട്ടിൽ നിക്ഷണത്തിൽ ആയിരുന്ന മാരാരിക്കുളം സ്വദേശിയായ യുവാവ്

8.ബഹറിനിൽ നിന്നും 25/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന കുമാരപുരം സ്വദേശിയായ യുവാവ്

9.മസ്കറ്റിൽ നിന്നും 28/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പള്ളിപ്പാട് സ്വദേശിയായ യുവാവ്

10.ഒമാനിൽ നിന്നും 19/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന മാന്നാർ സ്വദേശിയായ യുവാവ്

11&12 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐ ടി ബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർ

13to18 ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച പള്ളിത്തോട്‌ സ്വദേശിനിയായ ഗർഭിണിയുടെ ആറ് ബന്ധുക്കൾ (2കുട്ടികൾ ഉൾപ്പെടെ )

19.എഴുപുന്നയിലെ സീഫുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന 49 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി

20.ചെല്ലാനം ഹാർബറിൽ ജോലി ചെയ്യുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ് .

21.സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയായ മൽസ്യകച്ചവടക്കാരന്റെ ബന്ധുവായ 46 വയസുള്ള ഭരണിക്കാവ് സ്വദേശി

22.കുറത്തികാട് സ്വദേശി മൽസ്യം എടുത്തിരുന്ന കായംകുളം മാർക്കറ്റിലെ മൽസ്യകച്ചവടക്കാരനായ 55 വയസുള്ള കായംകുളം സ്വദേശി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP