Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കാസർകോഡ് ഇന്നലെ മരിച്ച മെഗ്രാൽ പുത്തൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഹൂബ്ലിയിൽ നിന്നും ബി..എം.അബ്ദുൾ റഹ്മാൻ എത്തിയത് ഇന്നലെ രാവിലെ; കർണാടകത്തിൽ വച്ചാണ് വൈറസ് ബാധ ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ്; ബന്ധുക്കളും ജനറൽ ആശുപത്രിയിലെ നാല് ദീവനക്കാരും നിരീക്ഷണത്തിൽ

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കാസർകോഡ് ഇന്നലെ മരിച്ച മെഗ്രാൽ പുത്തൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഹൂബ്ലിയിൽ നിന്നും ബി..എം.അബ്ദുൾ റഹ്മാൻ എത്തിയത് ഇന്നലെ രാവിലെ; കർണാടകത്തിൽ വച്ചാണ് വൈറസ് ബാധ ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ്; ബന്ധുക്കളും ജനറൽ ആശുപത്രിയിലെ നാല് ദീവനക്കാരും നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

 കാസർകോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസർകോട് ഇന്നലെ മരിച്ച മെഗ്രാൽ പൂത്തൂർ സ്വദേശി അബ്ദുൽ റഹ്മാനാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിലെ ഹൂബ്ലിയിൽനിന്ന് ഇന്നലെ രാവിലെയാണ് എത്തിയത്.

മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ ബി എം അബ്ദുൾ റഹ്മാനാണ് മരിച്ചത്. കർണാടക ഹുബ്ലിയിൽ നിന്നും പനി ബാധിച്ച് എത്തിയ ഇയാൾ കാസർകോട് ജനറൽ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവായിരുന്നു. തുടർന്ന് വീണ്ടും പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മരണാനന്തരം നടത്തിയ പിസിആർ ടെസ്റ്റും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. കർണാടകയിലെ സുള്ള്യയിലെ വ്യാപാരിയാണ് ഇദ്ദേഹം. അസുഖബാധിതനായതിനെ തുടർന്നാണ് ഇദ്ദേഹം ആംബുലൻസ് വഴി അതിർത്തിയായ തലപ്പാടിയിലെത്തിയത്. അവിടെ നിന്നും ടാക്സിയിൽ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു.

കാസർകോട്ടെ ആദ്യ കോവിഡ് മരണം കൂടിയാണിത്. ഇദ്ദേഹത്തിന് കർണാടകയിൽ വച്ചാണ് രോഗബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ എത്തിയവരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. കർണാടകയിൽ നിന്നും നേരെ ആശുപത്രിയിലേക്ക് എത്തിയതിനാൽ നാട്ടിൽ കൂടുതൽ സമ്പർക്കം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ.

അബ്ദുൾ റഹ്മാനെ പരിശോധിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ഇയാളുടെ ബന്ധുക്കളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP