Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കണക്കിൽ കേരളം അതീവ ഗുരുതരാവസ്ഥയിൽ; സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് രോഗബാധ; 272 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ സമ്പർക്കം വഴി 68 പേർക്ക് രോഗം; 15 പേരുടെ ഉറവിടം അറിയില്ല; 111 പേർക്ക് രോഗമുക്തി; രോഗം സ്ഥിരീകരിച്ചവരിൽ പേർ 157 വിദേശത്ത് നിന്നും, 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ; ഏഴ് ആരോഗ്യ പ്രവർത്തകർക്കും രണ്ട് ജവാന്മാർക്കും രോഗം; തിരുവനന്തപുരത്ത് 54 പേർക്ക് രോഗം; അസാധാരണ സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറുന്നുവെന്ന് മുഖ്യമന്ത്രി

കോവിഡ് കണക്കിൽ കേരളം അതീവ ഗുരുതരാവസ്ഥയിൽ; സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് രോഗബാധ; 272 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ സമ്പർക്കം വഴി 68 പേർക്ക് രോഗം; 15 പേരുടെ ഉറവിടം അറിയില്ല; 111 പേർക്ക് രോഗമുക്തി; രോഗം സ്ഥിരീകരിച്ചവരിൽ പേർ 157 വിദേശത്ത് നിന്നും, 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ; ഏഴ് ആരോഗ്യ പ്രവർത്തകർക്കും രണ്ട് ജവാന്മാർക്കും രോഗം; തിരുവനന്തപുരത്ത് 54 പേർക്ക് രോഗം; അസാധാരണ സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറുന്നുവെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കണക്കിൽ കേരളം അതീവ ഗുരുതരാവസ്ഥയിലേക്ക്. കേരളത്തിൽ ഇന്ന് ഏറ്റവും ഉയർന് കോവിഡ് നിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പേർ 157 വിദേശത്ത് നിന്നും, 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 68 സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്. 1 സിഐഎസ്എഫ് ജവാൻ 1 ഡി.എസ്.സി ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂർ 19, ആലപ്പുഴ 18, കാസർഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂർ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂർ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

സമ്പർക്കം വഴി ഏറ്റവും അധികം രോഗികൾ ഉള്ള ദിവസം ആണ് ഇന്ന്. കുറെ കൂടി ഗൗരവമായി കാര്യങ്ങൾ കാണേണ്ട ഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി മാത്രമെ മുന്നോട്ട് പോകാനാകു. സമ്പർക്ക വ്യാപനം അതീവ ഗുരുതര സാഹചര്യമാണ്. രോഗികളുമായി പാലിക്കേണ്ട അകൽച്ച ആവശ്യമായ സുരക്ഷ പാലിക്കാത്തത് എല്ലാം കാരണമാണ്. ഈ സ്ഥിതി വിശേത്തിൽ നല്ല രീതിയിൽ മാറ്റം വരണം.

നിയന്ത്രണങ്ങളിൽ അയവ് വന്നപ്പോഴുള്ള പ്രത്യേകതകളിലേക്കാണ് രോഗവ്യാപന സാധ്യത വിരൽചൂണ്ടുന്നത്. 169 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്താകെ ഉള്ളത്. പുതിയതായി 18 ഹോട്ട് സ്‌പോട്ടുകൾ കൂടി സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 7516 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് മാത്രം 378 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. 3034 പേർ ആശുപത്രിയിൽ കഴിയുന്നുണ്ട്. 5454 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്.

വിദേശത്ത് നിന്ന് അടക്കം ഏറ്റവും കൂടുതൽ പേർ എത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. രണ്ടാം സ്ഥാനത്ത് കണ്ണൂരും മൂന്നാം സ്ഥാനത്ത് എറണാകുളവും ആണ് ഉള്ളത്. ഏറ്റവും കുറവ് ആളുകളെത്തിയത് വയനാട്ടിലേക്കാണ്. സംസ്ഥാനം തിരിച്ചുള്ള കണക്ക് നോക്കിയാൽ ഏറ്റവും അധികം പേർ കേരളത്തിലേക്ക് എത്തിയത് തമിഴ്‌നാട്ടിൽ നിന്നാണ് തൊട്ടു പിന്നിൽ കർണാടകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അഞ്ചുലക്ഷത്തോളം പേർ വന്നു. 62.88 ശതമാനം പേർ രാജ്യത്തിനകത്തു നിന്നും വന്നവരാണ്. ആഭ്യന്തര യാത്രക്കാരിൽ 65 ശതമാനം പേരും വന്നത് റെഡ് സോണിൽ നിന്നുമാണ്. തിരിച്ചു വന്നവരിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്. ഏറ്റവും കുറവ് വന്നത് വയനാട്ടിൽ, 12,652 പേർ. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പേർ വന്നത് തമിഴ്‌നാട്ടിൽ നിന്ന് 97,570 പേർ വന്നു. 88,031 പേർ കർണാടകയിൽ നിന്നും വന്നു. ആഭ്യന്തര യാത്രക്കാരുടെ 75 ശതമാനവും വന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. യുഎഇയിൽ നിന്ന് 89,749 പേർ വന്നു. കേരളത്തിലേക്ക് വന്നവരിൽ 1989 പേർക്ക് രോഗലക്ഷണം കണ്ടെത്തി. 2384 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1489 പേർ രാജ്യാന്തര യാത്രക്കാരാണ്. സംസ്ഥാനത്തേക്ക് വന്നവരിൽ 289 പേർ മലപ്പുറത്താണ് പോസീറ്റീവ് ആയത്. ഏറ്റവും കുറവ് വയനാട്, ഇടുക്കി.

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ വന്നത് മഹാരാഷ്ട്രയിൽ നിന്നുമാണ്. സർക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ മികച്ച രീതിയിൽ ചെറുത്തു നിൽക്കാൻ കഴിഞ്ഞു. മഹാമാരിയാണ് നേരിടുന്നത് എന്ന ബോധ്യം വേണം. നഗരങ്ങളിൽ രോഗം പടരാൻ സാധ്യത കൂടുതലാണ്. രാജ്യത്താകെ കോവിഡ് പടർന്നത് നഗരങ്ങൾ കേന്ദ്രീകരിച്ചാണ്. മറ്റു പ്രദേശങ്ങളിൽ നിന്നും ജോലിക്കായും കച്ചവടത്തിനായും മറ്റും നൂറുകണക്കിന് ആളുകൾ വന്നു പോകുന്നു.

അതുകൊണ്ട് നഗരങ്ങളിലുണ്ടാക രോഗബാധ മറ്റു സ്ഥലങ്ങളിലേക്കും പടരും. വലിയ ജനസാന്ദ്രതയാണു നമ്മുടെ നാട്ടിലുള്ളത്. രോഗം വലിയ തോതിൽ പടരാൻ ഇടയാകും. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനമായി. തിരുവനന്തപുരത്ത് സംഭവിച്ചത് മറ്റു നഗരങ്ങളിൽ ആവർത്തിക്കാൻ പാടില്ല. സംസ്ഥാന ശരാശരിയെക്കാളും കൂടുതലാണ് കൊച്ചിയിലെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം. അവിടെ ടെസ്റ്റുകളുടെ എണ്ണം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP