Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു അഗ്നിപർവതത്തിന് മുകളിലാണ് നമ്മളെന്ന് എല്ലാവരും ഓർക്കണം; എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം; തലസ്ഥാനത്തെ സ്ഥിതി അതിസങ്കീർണം; ട്രിപ്പിൾ ലോക്ഡൗണിലേക്ക് പോകുന്നത് ജനങ്ങളിൽ കൂടുതൽ ഭയമുണ്ടാക്കും; സാമുഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതാനാകില്ലെന്നും മന്ത്രി കടകംപള്ളി  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് സ്ഥിതി അതിസങ്കീർണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ, ട്രിപ്പിൾ ലോക്ഡൗണിലേക്ക് പോകുന്നത് ജനങ്ങളിൽ കൂടുതൽ ഭയമുണ്ടാക്കും എന്നതിനാൽ, അത് ഒഴിവാക്കാം എന്ന് മന്ത്രി പറഞ്ഞു. 'ഒരു അഗ്നിപർവതത്തിന് മുകളിലാണ് നമ്മളെന്ന് എല്ലാവരും ഓർക്കണം. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതാനാകില്ല.' മന്ത്രിപറഞ്ഞു.

തിരുവനന്തപുരത്ത് സൊമാറ്റോ ഡെലിവറി ബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൂടാതെ, തലസ്ഥാനത്തെ എല്ലാ ഡെലിവറി ബോയ്സിനും ആന്റിജൻ ടെസ്റ്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രോഗം സ്ഥിരീകരിച്ച 16 പേരിൽ സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ട നാലുപേരും നഗരവാസികളാണ്. നാലു പേരുടെയും ഉറവിടം വ്യക്തമല്ല. ഇതോടെ തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം 26 ആയി.

കുന്നത്തുകാൽ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ, പാളയം മത്സ്യമാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. നഗരത്തിലെ പലപ്രധാന ഹോട്ടലുകളിൽ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ക്വാറന്റീനിൽ കഴിയുന്നവരുടെ വീടുകളിലും ഇയാൾ ഭക്ഷണം എത്തിച്ചിട്ടുണ്ട്. ഇത്തരത്തിൽ രോഗം പിടിപ്പെട്ടാതാകാമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവിൽപ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ടെന്ന് കെണ്ടത്തിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെന്റേറ്റീവിന് ധാരാളം ഡോക്ടർമാരുമായും ബന്ധമുണ്ടായിട്ടുണ്ട്. കൂടാതെ ഓൺലൈൻ ഡെലിവറി ബോയ്സ് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP