Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് നഗരത്തിൽ നിയന്ത്രണങ്ങൾ തുടരുന്നു; നാല് മേഖലകളിൽ അതീവ ജാഗ്രത; പിടി ഉഷ റോഡിലെ ക്രസന്റ് ഫ്ളാറ്റിൽ രോഗം പകർന്നത് ചെന്നൈയിൽ നിന്നെത്തി ക്വാറന്റെയിനിൽ കഴിയുന്ന ആളിൽ നിന്നെന്ന് സൂചന; ആത്മഹത്യ ചെയ്ത സെക്യൂരിറ്റിക്കാരനടക്കം ക്രസന്റ് ഫ്ളാറ്റിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 12 പേർക്ക്

കോഴിക്കോട് നഗരത്തിൽ നിയന്ത്രണങ്ങൾ തുടരുന്നു; നാല് മേഖലകളിൽ അതീവ ജാഗ്രത; പിടി ഉഷ റോഡിലെ ക്രസന്റ് ഫ്ളാറ്റിൽ രോഗം പകർന്നത് ചെന്നൈയിൽ നിന്നെത്തി ക്വാറന്റെയിനിൽ കഴിയുന്ന ആളിൽ നിന്നെന്ന് സൂചന; ആത്മഹത്യ ചെയ്ത സെക്യൂരിറ്റിക്കാരനടക്കം ക്രസന്റ് ഫ്ളാറ്റിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 12 പേർക്ക്

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാഭരണകൂടം. നഗരത്തിലെ പ്രധാനപ്പെട്ട നാലിടങ്ങളിൽ അതീവ ജാഗ്രത തുടരും. ഏറ്റവും കൂടുതൽ ആളുകളെത്തുന്ന കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളായ വലിയങ്ങാടി, പാളയം, എസ്എം സ്ട്രീറ്റ്, സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ഇവിടങ്ങളിൽ വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തി. വലിയങ്ങാടിയിലേക്കു പ്രവേശിക്കാനും പുറത്തേക്കു പോവാനും ഒരോ വഴികൾ മാത്രമേ അനുവദിക്കൂ. വലിയങ്ങാടിയിൽ ചരക്കുമായി എത്തുന്ന വാഹനങ്ങൾക്കും ഇവിടെനിന്നു ചരക്കുമായി പുറത്തേക്കു പോകുന്ന വാഹനങ്ങൾക്കും കർശന നിയന്ത്രണമുണ്ടാകും.

ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ വലിയങ്ങാടിയിൽ പ്രവേശിക്കുന്നതിനു മുമ്പ് രജിസ്റ്റർ ചെയ്യണം. വാഹനത്തിലെ ജീവനക്കാരെ തെർമൽ സ്‌കാനിങ്ങിനു വിധേയമാക്കും. രജിസ്‌ട്രേഷനു ശേഷം ടോക്കൺ ലഭിക്കുന്ന വാഹനങ്ങൾക്കുമാത്രമേ വലിയങ്ങാടിയിൽ പ്രവേശനം അനുവദിക്കൂ. ടോക്കണിൽ വാഹനം എത്തിയ ദിവസം, സമയം എന്നിവ രേഖപ്പെടുത്തും. വാഹനങ്ങൾ നിർബന്ധമായും അതേദിവസം തന്നെ ജില്ല വിട്ടുപോകണം. ജീവനക്കാർ ഒരു കാരണവശാലും വാഹനത്തിനു പുറത്തിറങ്ങാനോ മറ്റു കടകളിൽ കയറിയിറങ്ങാനോ പാടില്ല. ഭക്ഷണം വലിയങ്ങാടിയിലെ കച്ചവടക്കാരുടെ സംഘടനാപ്രതിനിധികൾ വാഹനത്തിൽ എത്തിച്ചുനൽകും. വലിയങ്ങാടിക്കകത്തുള്ള എല്ലാ ക്രോസ് റോഡുകളും അടച്ചിടും.

ഇവിടങ്ങളിലെ താമസക്കാർക്കും കച്ചവടക്കാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. വലിയങ്ങാടിക്കകത്തെ താമസക്കാർക്കു റസിഡൻസ് അസോസിയേഷനുകളുടെയും കച്ചവടക്കാർക്ക് അവരുടെ സംഘടനകളുടെയും നേതൃത്വത്തിൽ ബാഡ്ജുകൾ നൽകണം. നഗരം സമൂഹവ്യാപനത്തിലേക്കു നീങ്ങാതിരിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ജനങ്ങൾ കൂട്ടം ചേരുന്ന സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നേരത്തെ കൊളത്തറ സ്വദേശിയായ വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് രോഗം സ്ഥീരീകരിച്ചിരുന്നു. ഇതിന്റെ ഉറവിടവും ഇതുവരെ വ്യക്തമായിട്ടില്ല.

രണ്ടു ദിവസത്തിനിടെ നഗരത്തിലെ പിടി ഉഷ റോഡിലുള്ള ക്രസന്റ് ഫ്ളാറ്റിലെ 11 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിൽ നിന്നെത്തി ഇവിടെ ക്വാറന്റെയിനിൽ കഴിഞ്ഞിരുന്ന ആളിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് സൂചന. ഈ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അ്ദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ജോലി ചെയ്തിരുന്ന ഫ്ളാറ്റിലുള്ളവരെ കൂടി പരിശോധിച്ചത്. അതിൽ രണ്ടുദിവസത്തിനുള്ളിൽ 11 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്.

അതേ സമയം ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്റെ വീടിനടുത്തോ ബന്ധുക്കളിലോ നടത്തിയ പരിശോധനയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ തന്നെ ഫ്ളാറ്റിൽ നിന്നാകം രോഗം പകർന്നത് എന്ന നിഗമനത്തിലാണ് അധികൃതർ. കഴിഞ്ഞ 27നാണ് ക്രസന്റ് ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു വെള്ളയിൽ സ്വദേശി കൃഷ്ണൻ ആത്മഹത്യ ചെയ്തത്. ഇതിനിടെ ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേർക്കും നഗരത്തിൽ രോഗം സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP