Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഒരു ദിവസം ആയിരത്തിലേറെപ്പേർ മരിക്കുന്ന ഏകരാജ്യമായി മാറി ബ്രസീൽ; ഓരോ ദിവസവും 20,000ത്തോളം പുതിയ രോഗികൾ; മൂന്ന് ലക്ഷം രോഗികളും 20,000 മരണവുമായത് ഞൊടിയിടയിൽ; ലോക്ക്ഡൗണിനെ പരിഹസിച്ച് നടന്ന രാജ്യം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തം; പെറുവും ചിലിയും അടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എല്ലാം മഹാവ്യാധിയുടെ നീരാളിപ്പിടുത്തത്തിൽ ഞെരിഞ്ഞമരുന്നു

ഒരു ദിവസം ആയിരത്തിലേറെപ്പേർ മരിക്കുന്ന ഏകരാജ്യമായി മാറി ബ്രസീൽ; ഓരോ ദിവസവും 20,000ത്തോളം പുതിയ രോഗികൾ; മൂന്ന് ലക്ഷം രോഗികളും 20,000 മരണവുമായത് ഞൊടിയിടയിൽ; ലോക്ക്ഡൗണിനെ പരിഹസിച്ച് നടന്ന രാജ്യം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തം; പെറുവും ചിലിയും അടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എല്ലാം മഹാവ്യാധിയുടെ നീരാളിപ്പിടുത്തത്തിൽ ഞെരിഞ്ഞമരുന്നു

മറുനാടൻ ഡെസ്‌ക്‌

റിയോ: കൊറോണയുടെ പുതിയ യുദ്ധഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ് തെക്കേ അമേരിക്ക. പ്രതിദിന മരണസംഖ്യയുടെ കാര്യത്തിൽ ഉൾപ്പടെ പലതിലും യൂറോപ്പിനെ പിന്തള്ളിക്കൊണ്ട് കുതിക്കുകയാണ് താരതമ്യേന അവികസിതമായ ഈ ഭൂഖണ്ഡം. 3,10,087 രോഗികളുമായി ബ്രസീലാണ് ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ ദുരന്തഭൂമിയായി മാറിക്കൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കൊണ്ട്, സ്പെയിനിനേയും ബ്രിട്ടനേയും പിന്തള്ളി, രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തെത്താൻ ബ്രസീലിന് കഴിഞ്ഞു എന്ന് പറയുമ്പോൾ രോഗവ്യാപനത്തിന്റെ വേഗത ഊഹിക്കാമല്ലോ.

മരണസംഖ്യയും അതിവേഗം വർദ്ധിക്കുകയാണ് ബ്രസീലിൽ. ഇതുവരെ 20,047 പേരാണ് കൊറോണയോട് തോൽവി സമ്മതിച്ച് മരണത്തിന് കീഴടങ്ങിയത്. 1,08,769 കോവിഡ് 19 രോഗികളുമായി പെറു തൊട്ടു പുറകിൽ തന്നെയുണ്ട്. 3,148 മരണങ്ങളാണ് ഇതുവരെ ഈ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ മരണനിരക്കുള്ള ഒരു രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു പെറു. 57,581 രോഗബാധിതരും 589 മരണങ്ങളുമായി ചിലി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലവും മറ്റ് പല കാരണങ്ങളാലും പല രാജ്യങ്ങളിലും യഥാർത്ഥ രോഗബാധിതരുടെ കണക്കുകൾ എടുക്കുവാനാകുന്നില്ല എന്ന വസ്തുത കൂടി കണക്കിലെടുത്താൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ചിത്രം തികച്ചും ഭീകരമാണ് എന്ന് കാണാം. ഇക്വഡോർ, കൊളംബിയ എന്നീ രാജ്യങ്ങളിൽ മാത്രമല്ല, ഇതുവരെ താരതമ്യേന നല്ല പ്രകടനം കാഴ്‌ച്ചവച്ചിരുന്ന അർജന്റീന, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലും കഴിഞ്ഞ രണ്ടാഴ്‌ച്ചക്കുള്ളിൽ രോഗവ്യാപനത്തിന്റെ തീവ്രത വർദ്ധിച്ചിട്ടുണ്ട്. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്‌ച്ചയിൽ അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി. ഇതേ കാലയളവിൽ ബൊളീവിയയിലെ രോഗബാധിതരുടെ എണ്ണം നാല് മടങ്ങായി വർദ്ധിക്കുകയാണ് ഉണ്ടായത്.

പല തെക്കേ അമേരിക്കൻ രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാർക്കശ്യ നിയമങ്ങളുടെ അഭാവത്തിലും, ജനങ്ങളുടെ നിരുത്തരവാദപരമായ സമീപനങ്ങളാലും മിക്ക നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നില്ല. ബ്രസീലിൽ, രാഷ്ട്രത്തിന്റെ പ്രസിഡണ്ട് തന്നെ സംസ്ഥാന ഗവർണർമാരോട് ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന കാഴ്‌ച്ചയും നമ്മൾ കണ്ടു. മാത്രമല്ല, സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് അദ്ദേഹം ഈ ആവശ്യത്തിനായി നിരവധി റാലികൾ സംഘടിപ്പിച്ചതും നാം കണ്ടിരുന്നു. ഈ മാസം ആദ്യം മുതൽ തന്നെ രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 കവിഞ്ഞു എന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ തന്നെയാണ് ഇതൊക്കെ സംഭവിച്ചത്.

എന്നാൽ, ബ്രസീലിൽ കോവിഡ് 19 ബാധിച്ചവരുടെ യഥാർത്ഥ എണ്ണം ഔദ്യോഗിക കണക്കിന്റെ പല മടങ്ങ് വരുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. പരിശോധനാ സംവിധാനങ്ങളുടെ പരിമിതികളാണ് ഇതിന് പ്രധാന കാരണമായി അവർ എടുത്ത് കാണിക്കുന്നത്. ഇതിനിടയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സുഹൃത്തുക്കളുമൊത്ത് ആഘോഷം നടത്തിയ ഒരു ജില്ലാ മേയറെ പെറുവിൽ തദ്ദേശവാസികൾ കൈകാര്യം ചെയ്ത് സ്വന്തം സ്ഥലത്തേക്ക് തിരിച്ചയച്ചു. രോഗബാധയുടെ തോത് വർദ്ധിക്കുമ്പോഴും അധികാരികളിൽ പലരും ഇത് ഗൗരവമായി എടുക്കുന്നില്ല എന്നാണ് ബ്രസീലിയൻ പ്രസിഡണ്ടിന്റെയും ഈ മേയറിന്റെയുമൊക്കെ പെരുമാറ്റം സൂചിപ്പിക്കുന്നത്. അർജന്റീനയിലും സ്ഥിതി പരിതാപകരമാണ്.

യൂറോപ്പിലും അമേരിക്കയിലും ലോക്ക്ഡൗണിന് ശേഷം രോഗവ്യാപനത്തിൽ കുറവ് വരുവാൻ തുടങ്ങിയപ്പോൾ, ലാറ്റിൻ അമേരിക്കയിൽ രോഗവ്യാപനം അതിന്റെ മൂർദ്ധന്യഘട്ടത്തിലെത്താൻ ഒരുങ്ങുകയാണ്. ഒരു ഭൂഖണ്ഡമെന്ന നിലയിൽ, രോഗബാധിതരുടെ എണ്ണത്തിൽ മെയ്‌ 15 ന് യൂറോപ്പിനെ പിന്തള്ളിയ ലാറ്റിൻ അമേരിക്ക ഇന്നലെ ഇക്കാര്യത്തിൽ വടക്കെ അമേരിക്കയേയും പിന്തള്ളി, ഏറ്റവും അധികം കോവിഡ് രോഗികളുള്ള ഭൂഖണ്ഡമായി മാറിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP