Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പോസിറ്റീവായ 'കൊറോണ' പ്രസവിച്ചു; ചികിത്സയിലിരിക്കെ പെൺകുഞ്ഞിന് ജന്മം നൽകിയത് ഇന്നലെ രാവിലെ; കൊല്ലത്തെ ആശുപത്രിയിൽ ഗർഭസംബന്ധമായ പരിശോധനയ്ക്ക് എത്തിയപ്പോൾ കോവിഡ് സ്ഥിരീകരിച്ച കൊറോണയുടെ പ്രസവം നടന്നത് മെഡിക്കൽ കോളേജിൽ

കോവിഡ് പോസിറ്റീവായ 'കൊറോണ' പ്രസവിച്ചു; ചികിത്സയിലിരിക്കെ പെൺകുഞ്ഞിന് ജന്മം നൽകിയത് ഇന്നലെ രാവിലെ; കൊല്ലത്തെ ആശുപത്രിയിൽ ഗർഭസംബന്ധമായ പരിശോധനയ്ക്ക് എത്തിയപ്പോൾ കോവിഡ് സ്ഥിരീകരിച്ച കൊറോണയുടെ പ്രസവം നടന്നത് മെഡിക്കൽ കോളേജിൽ

സ്വന്തം ലേഖകൻ

കൊല്ലം: കോവിഡ് പോസിറ്റീവായ 'കൊറോണ' പ്രസവിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ കൊറോണ പെൺകുഞ്ഞിനു ജന്മം നൽകുകയായിരുന്നു. മതിലിൽ ഗീതാമന്ദിരത്തിൽ ജിനു സുരേഷിന്റെ ഭാര്യയാണ് കൊറോണ. കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ കൊറോണ ഇന്നലെ പ്രസവിക്കുക ആയിരുന്നു. കോവിഡ് പോസിറ്റീവായ 24 വയസ്സുകാരിയായ കൊറോണ തന്റെ രണ്ടാമത്തെ കുഞ്ഞിനാണ് ഇന്നലെ ജന്മം നൽകിയത്. പേര് അർപ്പിത.

കൊല്ലത്തെ ആശുപത്രിയിൽ ഗർഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോൾ നടത്തിയ സ്രവപരിശോധനയിലാണു കൊറോണയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. പ്രസവം അടുത്തതിനെ തുടർന്ന് ഈ മാസം 10ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ പുലർച്ചെ 2.30 ന് കൊറോണ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കാട്ടു എന്ന പേരിൽ അറിയപ്പെടുന്ന കൊല്ലം മതിലിൽ കാട്ടുവിള വീട്ടിൽ ആർട്ടിസ്റ്റ് തോമസിന്റെ ഇരട്ട മക്കളാണു കൊറോണയും കോറലും. പ്രകാശവലയം എന്ന അർഥത്തിലാണു മകൾക്കു കൊറോണ എന്ന പേരിട്ടത്.

കാട്ടുവിള വീട്ടുകാർക്ക് കൊറോണ എന്നതു മകളുടെ പേരിൽ അവസാനിക്കുന്നില്ല. തോമസിന്റെ ഭാര്യ ഷീബ നടത്തിയിരുന്ന ബ്യൂട്ടി പാർലറിന്റെ പേരും കൊറോണ എന്നാണ്. സ്ഥാപനം അടച്ചതിനാൽ ഇപ്പോൾ വീട്ടിലാണ് പാർലറിന്റെ പ്രവർത്തനം. പ്രവാസിയായ കൊറോണയുടെ ഭർത്താവ് ജിനു ഇപ്പോൾ നാട്ടിലുണ്ട്. കൊറോണ ജിനു ദമ്പതികളുടെ മൂത്തമകൻ അർണബ് എന്ന അഞ്ചു വയസ്സുകാരനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP