Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം വാങ്ങാൻ മലയാളിയുടെ അഭിമാനം സമ്മതിക്കുന്നില്ലേ? 2000 കുടുംബങ്ങൾ ഇനിയും 50000 രൂപ വീതം വാങ്ങിയിട്ടില്ല; കാലാവധി തീരാൻ 20 ദിവസം കൂടി മാത്രം

കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം വാങ്ങാൻ മലയാളിയുടെ അഭിമാനം സമ്മതിക്കുന്നില്ലേ? 2000 കുടുംബങ്ങൾ ഇനിയും 50000 രൂപ വീതം വാങ്ങിയിട്ടില്ല; കാലാവധി തീരാൻ 20 ദിവസം കൂടി മാത്രം

വരുൺ ചന്ദ്രൻ

തിരുവനന്തപുരം:കോവിഡ് ബാധിച്ചു മരിച്ചവരുടെ അനന്തരാവകാശികൾക്കുള്ള 50000 രൂപയുടെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാത്ത രണ്ടായിരത്തിലധികം കുടുംബങ്ങൾ സംസ്ഥാനത്തുണ്ടെന്ന് റവന്യു വകുപ്പ്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഇവർക്ക് ധനസഹായം മേടിക്കുന്നത് അഭിമാനക്ഷ തമാണെന്ന തോന്നൽ മൂലം പലരും അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലാ യെന്നാണ് റവന്യൂ വകുപ്പിലെ പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ദേശീയ ദുരന്തനിവാരണ അതോരിറ്റിയാണ് 50000 രുപ ധനസഹായം നൽകുന്നത്.

സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബത്തിൽ പ്പെട്ട മിക്കവരും അപേക്ഷയിൽ ഒപ്പുവെയ്ക്കാൻ പോലും തയ്യാറാവുന്നില്ലെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. പല വട്ടം ഇത്തരക്കാരുടെ വീടുകളിൽ പോയി നേരിട്ട് അഭ്യർത്ഥിച്ചിട്ടു പോലും ഈ പണം വേണ്ടെന്നാണ് അവരുടെ നിലപാടെ ന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കോവിഡ് മൂലം മരണമട ഞ്ഞയാളുടെ ജീവിത പങ്കാളികൾക്കോ മക്കൾക്കോ, ഏറ്റവും അടുത്ത അനന്തരവ കാശികൾക്കോ ആണു ധനസഹായം കൈമാ റുന്നത്. അപേക്ഷകൾ അംഗീകരിച്ച് ഇവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണു തുക വിതരണം ചെയ്യുന്നത്. ധനസഹായ ത്തിനായി അപേക്ഷിക്കുന്ന തിന് സുപ്രീം കോടതി പ്രഖ്യാപിച്ച കാലാവധി ഈ മാസം 30 ന് അവസാ നിക്കും. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തി പരമാവധി പേർക്ക് സഹായം വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് റവന്യു വകുപ്പ്.

സംസ്ഥാനത്ത് ഈ മാസം (ജുൺ ) ഒമ്പത് വരെയുള്ള കണക്കുകൾ പ്രകാരം 69,829 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് 31 വരെ മരിച്ചവരുടെ എണ്ണം 67913 ആയിരുന്നു. മാർച്ച് 31 ന് ശേഷം മരിച്ചവരുടെ ആശ്രിതർക്ക് ഈ മാസം 30 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. റവന്യു വകുപ്പിന്റെ പക്കൽ നിലവിൽ 661 27 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതിൽ 83 22 അപേക്ഷ കൾ അപൂർണവും, തർക്കങ്ങളും രേഖപ്പെടു ത്തിയവയുമാണ്. അതു കൊണ്ട് അവയിൽ തീരുമാനമെടുത്തിട്ടില്ല.

ധനസഹായം വിതരണം ചെയ്യുന്നതിൽ കാലതാമസം വരുത്തിയ സംസ്ഥാന റവന്യൂ വകുപ്പിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ധനസഹായം ആർക്ക് കിട്ടും, ആരുടെ അക്കൗണ്ട് നമ്പരാണ് നൽകേണ്ടത് എന്നതിനെ ചൊല്ലി ചില കുടുംബങ്ങളിൽ തർക്കം നിലനിൽക്കുന്നതു കൊണ്ടും അപേക്ഷകൾ സമർപ്പിക്കാൻ കാലതാമസം നേരിടുന്നുണ്ടെന്ന് വില്ലേജാഫീസറന്മാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചബാധിതരുടെ വിദേശത്തുള്ള മക്കളിൽ നല്ലൊരു പങ്കും അപേക്ഷ പോലും കൊടുക്കാൻ തയ്യാറാവുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ലഭിക്കുന്ന ധനസഹായം സംബന്ധിച്ച് വ്യക്തത വരുത്തി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആർക്കായിരിക്കും ധനസഹായം ലഭിക്കുക എന്നത് സംബന്ധിച്ചുള്ള വ്യക്തമായ ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. 50,000 രൂപയാണ് കോവിഡ് ബാധിച്ച മരിച്ച വ്യക്തിയുടെ കുടുംബത്തിന് ധനസഹായമായി ലഭിക്കുക.

കുടുംബത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത് ഭാര്യയാണെങ്കിൽ ഭർത്താവിന് ധനസഹായം അനുവദിക്കാവുന്നതാണ്. കുടുംബത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത് ഭർത്താവാണെങ്കിൽ ഭാര്യക്ക് ധനസഹായം അനുവദിക്കാവുന്നതാണ്. കുടുംബത്തിൽ മാതാപിതാക്കൾ രണ്ടു പേരും കോവിഡ് ബാധിച്ച് മരണപ്പെട്ടാൽ മക്കൾക്ക് തുല്യമായി ധനസഹായം വീതിച്ച് നൽകാവുന്നതാണ്.

കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തി വിവാഹം കഴിച്ചിട്ടില്ലെങ്കിലോ, വിവാഹം കഴിച്ചവരാണെങ്കിൽ ഭാര്യ, ഭർത്താവ്, മക്കൾ എന്നിവർ ജീവിച്ചിരിപ്പില്ലെങ്കിലോ മരിച്ച വ്യക്തിയുടെ മാതാപിതാക്കൾക്ക് തുല്യമായി വീതിച്ചു നൽകാവുന്നതാണ്.

കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മാതാപിതാക്കളും ഭാര്യയും ഭർത്താവും മക്കളും ജീവിച്ചിരിപ്പില്ലെങ്കിൽ മരിച്ച വ്യക്തിയെ ആശ്രയിച്ച കഴിയുന്ന സഹോദരങ്ങൾക്ക് ധനസഹായം തുല്യമായി വീതിച്ചു നൽകാവുന്നതാണ്.

കോവിഡ് ബാധിച്ച മരിച്ച വ്യക്തിയുടെ ഭാര്യ, ഭർത്താവ്, മക്കൾ എന്നിവർക്കൊപ്പം ആശ്രിതരായ മാതാപിതാക്കൾ കൂടി ഉണ്ടെങ്കിൽ അവർക്കും ആനുപാതികമായി ധനസഹായം അനുവദിക്കാവുന്നതാണെന്നാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP