Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂർണ്ണ പ്രതിരോധ ശേഷിക്ക് രണ്ടാം ഡോസും അനിവാര്യം; രണ്ടാം ഡോസ് നൽകാൻ ലക്ഷ്യമിട്ടത് 1.22 കോടി പേർക്ക്; ഇതുവരെ നൽകിയത് 1.51 ലക്ഷത്തിനും; കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസിൽ ആകെ ആശയക്കുഴപ്പം

പൂർണ്ണ പ്രതിരോധ ശേഷിക്ക് രണ്ടാം ഡോസും അനിവാര്യം; രണ്ടാം ഡോസ് നൽകാൻ ലക്ഷ്യമിട്ടത് 1.22 കോടി പേർക്ക്; ഇതുവരെ നൽകിയത് 1.51 ലക്ഷത്തിനും; കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസിൽ ആകെ ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസിൽ ആകെ ആശയക്കുഴപ്പം. വാക്‌സീൻ ദൗർലഭ്യവും ആദ്യ ഡോസ് എടുത്തവർക്കു രണ്ടാം ഡോസ് കൊടുക്കാൻ പ്രത്യേക സൗകര്യമില്ലാത്തതുമാണ് ഈ പ്രശ്‌നത്തിന് കാരണം. കേന്ദ്രത്തിൽ നിന്നു മതിയായ അളവിൽ വാക്‌സീൻ ലഭിക്കാത്തതും രണ്ടാം ഡോസ് ലഭിക്കേണ്ടവർക്ക് അതിനു പ്രത്യേക സൗകര്യം നൽകാൻ സംസ്ഥാനം തയാറാകാത്തതുമാണു വെല്ലുവിളിയായി മാറുന്നത്. ഇത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും.

ഔദ്യോഗിക രേഖ അനുസരിച്ചു രോഗികളും മുതിർന്നവരും ഉൾപ്പെടുന്ന 1.22 കോടി ആളുകൾക്കാണു ഞായറാഴ്ചവരെ രണ്ടാം ഡോസ് നൽകാൻ നേരത്തേ ലക്ഷ്യമിട്ടിരുന്നത്. വാക്‌സീൻ ലഭ്യമല്ലാത്തതിനാൽ ഇവരിൽ 1.51 ലക്ഷം പേർക്കു മാത്രമാണു (12%) നിലവിൽ രണ്ടാം ഡോസ് നൽകിയിട്ടുള്ളത്. ഇത് തീരെ കുറവാണ്. ഇതിനെതിരെ പ്രതിഷേധവും ശക്തം. എന്നാൽ ഒന്നും ചെയ്യാൻ സർക്കാരിന് കഴിയുന്നില്ലെന്നതാണ് വസ്തുത. ഒന്നാം ഡോസ് സ്വീകരിച്ചവർക്കു കോവിഡ് ബാധിച്ചാൽ നെഗറ്റീവായി 14 ദിവസം കഴിഞ്ഞേ രണ്ടാം ഡോസ് നൽകാൻ പാടുള്ളൂവെന്നാണു മാർഗരേഖ.

കോവിഷീൽഡ് വാക്‌സീൻ സ്വീകരിച്ചാൽ 42 മുതൽ 56 ദിവസത്തിനകം രണ്ടാം ഡോസ് സ്വീകരിക്കണം. കോവാക്‌സിനാണെങ്കിൽ 28 മുതൽ 48 ദിവസത്തിനകമാണു രണ്ടാം ഡോസ് എടുക്കേണ്ടത്. ആദ്യ ഡോസിന്റെ പ്രതിരോധശേഷി വേഗം കുറയില്ല. ഇതു കോവിഡിനെ പ്രതിരോധിക്കുകയും ബാധിച്ചാൽ വലിയ അപകടം ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യും. രണ്ടാം ഡോസ് കൂടി കഴിഞ്ഞു 14 ദിവസം കഴിഞ്ഞു മാത്രമേ പൂർണ പ്രതിരോധശേഷി ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ രണ്ടാം ഡോസും അനിവാര്യതയാണ്.

45നുമേൽ പ്രായമുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരെയും 60 കഴിഞ്ഞവരെയും വൈറസ് ബാധിക്കാതെ സംരക്ഷിച്ചതിനാലാണു മരണനിരക്കു 0.44 ശതമാനത്തിൽ നിർത്താൻ സാധിച്ചത്. എന്നാൽ ഈ വിഭാഗങ്ങൾക്കു രണ്ടാം ഡോസ് നൽകാനാകുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇന്നലത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 51.86 ലക്ഷം ഡോസ് വാക്‌സീൻ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 6.76 ലക്ഷം പേർക്കേ രണ്ടാം ഡോസ് ലഭിച്ചിട്ടുള്ളൂ.

ജനുവരി 16നു രാജ്യത്ത് ആദ്യമായി വാക്‌സീൻ എടുത്ത ആരോഗ്യപ്രവർത്തകരിൽ 73 ശതമാനത്തിനാണ് ഇതുവരെ രണ്ടാം ഡോസ് ലഭിച്ചത്. ഈ വിഭാഗത്തിനു പിന്നാലെ വാക്‌സീൻ സ്വീകരിച്ച കോവിഡ് മുന്നണിപ്പോരാളികളിൽ 45 ശതമാനത്തിനേ രണ്ടാം ഡോസ് ലഭ്യമായിട്ടുള്ളൂ. രണ്ടാം ഡോസ് ഉറപ്പാക്കാതിരുന്നാൽ പൂർണ പ്രതിരോധശേഷി ലഭിച്ചവരുടെ എണ്ണം കുറയുകയും കോവിഡ് നിയന്ത്രണം വൈകുകയും ചെയ്യും.

വാക്‌സീൻ വിതരണ കേന്ദ്രത്തിൽ രണ്ടാം ഡോസുകാർക്കു പ്രത്യേക ക്യൂവോ പരിഗണനയോ ഇല്ല. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നില്ല. വൈറസിന്റെ ഒട്ടേറെ വകഭേദങ്ങൾ ഇപ്പോൾ പടരുന്നുണ്ട്. ഇതിൽ പലതും ബാധിച്ചാൽ ലക്ഷണം ഉണ്ടാകണമെന്നില്ല. എന്നാൽ ശരീരോഷ്മാവിൽ വ്യതിയാനം ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP