Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കോവിഡിൽ അതിവ്യാപന കാലമായതിനാൽ ഈ വർഷം സ്‌കൂൾ തുറക്കാൻ ഇടയില്ല; അക്കാഡമിക് വർഷം ഫലത്തിൽ ഇല്ലാതായേക്കും; ഓൺലൈൻ ക്ലാസും പരീക്ഷയും നടത്തും; പത്താക്ലാസിലേയും പ്ലസ് ടുവിലേയും പരീക്ഷകളെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു; കൊറോണക്കാലത്ത് സ്‌കൂൾ തുറക്കൽ അസാധ്യമാകുമ്പോൾ

കോവിഡിൽ അതിവ്യാപന കാലമായതിനാൽ ഈ വർഷം സ്‌കൂൾ തുറക്കാൻ ഇടയില്ല; അക്കാഡമിക് വർഷം ഫലത്തിൽ ഇല്ലാതായേക്കും; ഓൺലൈൻ ക്ലാസും പരീക്ഷയും നടത്തും; പത്താക്ലാസിലേയും പ്ലസ് ടുവിലേയും പരീക്ഷകളെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു; കൊറോണക്കാലത്ത് സ്‌കൂൾ തുറക്കൽ അസാധ്യമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിന്റെ ഭീഷണി പൂർണ്ണമായും മാറിയില്ലെങ്കിൽ സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് അസാധ്യമാകും. വാക്‌സിൻ കണ്ടെത്തിയാൽ മാത്രമേ കോവിഡ് ഭീതി അകലുകയുള്ളൂവെന്നാണ് പൊതു വിലയിരുത്തൽ. ഇങ്ങനെ പോയാൽ ഈ അക്കാഡമിക് വർഷം പൂർണ്ണമായും ഇല്ലാതാകാനാണ് സാധ്യത. ഇനിയും രണ്ടോ മൂന്നോ മാസം കോവിഡ് രോഗ ബാധ ഇതേ രീതിയിൽ തുടരുമെന്നാണ് വിലയിരുത്തൽ. സമൂഹ വ്യാപനം എല്ലാ മേഖലയിലും നടന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക അസാധ്യവുമാണ്.

ഇത് സംസ്ഥാന സർക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധി നീണ്ടുപോകുന്നതിനിടെ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ ഒക്ടോബറിലോ നവംബറിലോ സ്‌കൂൾ തുറക്കാൻ കഴിഞ്ഞാൽ അധ്യയനവർഷം എങ്ങനെ ആസൂത്രണം ചെയ്യാം എന്നതായിരിക്കും റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. എല്ലാ വഴികളിലൂടേയും പ്രശ്‌ന പരിഹാരമാണ് ലക്ഷ്യം. പത്താം ക്ലാസിലും പ്ലസ് ടുവിലും പരീക്ഷകൾ അനിവാര്യതയാണ്. അല്ലാത്ത പക്ഷം ഈ കുട്ടികൾക്ക് ഒരു വർഷം നഷ്ടമാകും. ബാക്കി കുട്ടികളെ ഓൺലൈൻ പരീക്ഷകളും മറ്റും നടത്തി പ്രമോട്ട് ചെയ്യാം.

Stories you may Like

മാർച്ചിനു പകരം മെയ്‌ വരെ അധ്യയനവർഷം നീട്ടുന്നതും പരീക്ഷകൾ പുനഃക്രമീകരിക്കുന്നതും ഉൾപ്പെടെയുള്ള സാധ്യതകളും ഇതിന്റെ പ്രായോഗികതയും പരിശോധിക്കാനും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം ഉണ്ടായത്. സെപ്റ്റംബറിൽ സ്‌കൂളുകൾ തുറക്കാൻ കഴിഞ്ഞേക്കുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടൽ. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആ സാധ്യത കുറഞ്ഞു. കേരളത്തിൽ എങ്ങും രോഗം പടർന്ന് പിടിക്കുകയാണ്. കേന്ദ്രത്തിന്റെ മാർഗ്ഗ നിർദ്ദേശത്തിലും ഓഗസ്റ്റ് മാസം സ്‌കൂൾ തുറക്കില്ല.

ഡിജിറ്റൽ അധ്യയനപരിപാടി ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ ഓണപ്പരീക്ഷ നടത്തില്ല. റിപ്പോർട്ട് വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം. സിലബസ് ചുരുക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകളും നടക്കും. പല സംസ്ഥാനങ്ങളിലും ഇത് വിവാദമായിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെയാകും കേരളം ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. എങ്ങനെ ഈ അധ്യായന വർഷം പത്താം ക്ലാസിലും പ്ലസ് ടുവിലും പരീക്ഷ നടത്തുമെന്നതാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി.

അതിനിടെ കേരളത്തിലെ ഡിജിറ്റൽ അധ്യയനത്തെക്കുറിച്ച് യുനിസെഫ് പഠനം നടത്തുന്നുണ്ട്. ഡിജിറ്റൽ അധ്യയനം ഫലപ്രദമാക്കാനും എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസുകൾ ലഭ്യമാക്കാനും സ്വീകരിച്ച നടപടികൾ, അദ്ധ്യാപകരുടെ പങ്കാളിത്തം, രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതികരണം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രത്യേകപരിശീലനപരിപാടി എന്നിവ വിലയിരുത്തും. ഇതും തീരുമാനങ്ങളെ സ്വാധീനിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP