Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ; മരിച്ചത് ചാലക്കുടിയിൽ നിരീക്ഷണത്തിലരുന്ന മേച്ചിറ സ്വദേശി സുജിത്തെന്ന യുവാവ്; ഒപ്പമുണ്ടായിരുന്ന ആളും തൽക്ഷണം മരിച്ചു; മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നത് പരിശോധനഫലം വന്നതിന് ശേം മാത്രമെന്ന് ആരോഗ്യവിഭാഗം; മൃതദേഹം സൂക്ഷിക്കാനൊരുങ്ങുന്നത് അതീവ സുരക്ഷാക്രമത്തിലും

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: ചാലക്കുടി മേച്ചിറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മേച്ചിറ സ്വദേശി സുജിത് (30) ആണ് മരിച്ചത്. രണ്ട് ദിവസമായി സുജിത് ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.മാർച്ച് 11-ന് ദുബായിൽ നിന്ന് വന്ന സുജിത്തിനോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരുന്നതാണ്. ഇതിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച സുജിത് പുറത്തിറങ്ങിയത്. സുജിത്തിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് സംഭവദിവസം തന്നെ മരിച്ചിരുന്നു.

അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് കൊവിഡ് രോഗബാധയുണ്ടെന്ന് സംശയമുള്ളതിനാൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ച വിവരം മനസ്സിലായത്. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമെ സുജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനോ, സംസ്‌കരിക്കാനോ ഉള്ള തുടർനടപടികളിലേക്ക് കടക്കൂ എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കർശനനിരീക്ഷണത്തിൽ സുരക്ഷയിൽ മൃതദേഹം സൂക്ഷിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

നിലവിൽ സുജിത്തിന്റെ മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനമെമ്പാടും കനത്ത ജാഗ്രത തുടരുമ്പോൾ, വിദേശത്ത് നിന്ന് തിരികെ വരുന്നവരെല്ലാം നിരീക്ഷണത്തിൽ കഴിയണമെന്നും ഹോം ഐസൊലേഷൻ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ ഇത് പലരും പാലിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസമാണ്, പത്ത് ദിവസം മുമ്പ് സൗദിയിൽ നിന്നെത്തിയ ആൾ ഭാര്യക്കും കുട്ടിക്കുമൊപ്പം സഞ്ചരിക്കവെ കൊല്ലം പള്ളിമുക്കിൽ വച്ച് വാഹനാപകടത്തിൽ പെട്ടത്. കൊല്ലം ജനറലാശുപത്രിലെത്തിച്ച ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു.

അപ്പോഴൊന്നും കൊവിഡ് നിരീക്ഷണത്തിലുള്ളയാളാണെന്ന വിവരം അറിയിച്ചില്ല. ഡോക്ടർമാരുൾപ്പടെ 50 പേരോട് നിരീക്ഷണത്തിൽ പോകാനും ജോലിയിൽ നിന്ന് വിട്ടുനിൽക്കാനും ആരോഗ്യവകുപ്പിന് നിർദ്ദേശിക്കേണ്ടി വന്നു. ഒടുവിൽ വൈകിട്ടോടെ കൊവിഡ് രോഗമില്ലെന്ന റിപ്പോർട്ട് വന്നതോടെയാണ് ആശ്വാസമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP