Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാങ്കോക്കിലും പട്ടായയിലും ഡാൻസ് ബാറിലും വിനോദ കേന്ദ്രങ്ങളിലും അളുകളില്ല; കോറോണ ഭീതിയിൽ തിരക്കൊഴിഞ്ഞ് കൊൽക്കൊത്തയിലെ സോനാഗച്ചി; ദിവസേന മുപ്പതിനായിരത്തിലേറെ പേർ വന്നിരുന്ന എഷ്യയിലെ ഏറ്റവും വലിയ ചുവന്നതെരുവിൽ ഇടപാടുകാർ കുത്തനെ കുറഞ്ഞു; ചുമയും ജലദോഷവുമുള്ളവരെ ഒഴിവാക്കി സെക്സ് വർക്കേഴ്സും; മുംബൈ കാമാത്തിപുരയിലും ഡൽഹി ജിബി റോഡിലും സമാനമായ അവസ്ഥ; കോവിഡ് ലൈംഗിക തൊഴിലാളികളുടെയും അന്നം മുട്ടിക്കുന്നു

ബാങ്കോക്കിലും പട്ടായയിലും ഡാൻസ് ബാറിലും വിനോദ കേന്ദ്രങ്ങളിലും അളുകളില്ല; കോറോണ ഭീതിയിൽ തിരക്കൊഴിഞ്ഞ് കൊൽക്കൊത്തയിലെ സോനാഗച്ചി; ദിവസേന മുപ്പതിനായിരത്തിലേറെ പേർ വന്നിരുന്ന എഷ്യയിലെ ഏറ്റവും വലിയ ചുവന്നതെരുവിൽ ഇടപാടുകാർ കുത്തനെ കുറഞ്ഞു; ചുമയും ജലദോഷവുമുള്ളവരെ ഒഴിവാക്കി സെക്സ് വർക്കേഴ്സും; മുംബൈ കാമാത്തിപുരയിലും ഡൽഹി ജിബി റോഡിലും സമാനമായ അവസ്ഥ; കോവിഡ് ലൈംഗിക തൊഴിലാളികളുടെയും അന്നം മുട്ടിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകം മുഴുവൻ നാശം വിതക്കുന്ന കൊവിഡ് 19 ലൈംഗിക തൊഴിലാളികളുടെയും ബാർഡാൻസർമാരുടെയുമൊക്കെ അന്നംമുട്ടിക്കുന്നു. ബാങ്കോക്ക് പട്ടാഴ തൊട്ട് ഇങ്ങ് കൊൽക്കത്തയിൽവരെ വിനോദകേന്ദ്രങ്ങളിലും ചുവന്നതെരുവുകളിലും വൻ തോതിൽ ആളൊഴിഞ്ഞതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നതോടെ ബാങ്കോക്കിലും പട്ടായയിലും ഡാൻസ്ബാറിലും വിനോദ കേന്ദ്രങ്ങളിലും അളുകളില്ല. മിക്ക വിനോദകേന്ദ്രങ്ങളും അടഞ്ഞു കിടക്കയാണ്. കോടികളുടെ നഷടമാണ് തായ്ലണ്ട് അടക്കമുള്ള ടൂറിസം മേഖലക്ക് കോവിഡ് മൂലം ഉണ്ടായതെന്ന് ആഗോളവിനോദ സഞ്ചാര പോർട്ടലായ 'ദ ടൂറിസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നത്.

കൊറോണ ഭീതിയും ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവിനെയും ബാധിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദിവസേന മുപ്പതിനായിരത്തിലേറെ പേർ വന്നിരുന്ന കൊൽക്കത്തയിലെ സോനാഗാച്ചിയിൽ ഇപ്പോൾ ഇടപാടുകാരുടെ എണ്ണം പതിനായിരത്തിൽ താഴെ മാത്രമെന്ന് റിപ്പോർട്ട്. കൊറോണ ഭീതിയെ തുടർന്ന് ആളുകൾ ശാരീരികമായി അടുത്തിടപഴകാൻ ഭയക്കുന്നതിനാലാണ് ഇടപാടുകാരുടെ എണ്ണം കുത്തനെ കുറഞ്ഞതെന്ന് കൊൽക്കത്തയിലെ ലൈംഗികത്തൊഴിലാളികളുടെ സംഘടനയായ ഡി.എം.എസ്.എസിന്റെ അധ്യക്ഷ ബിഷാഖ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു അവരുടെ പ്രതികരണം. കൊറോണ വൈറസ് ബാധ കാരണം ചില തൊഴിലാളികൾ മാറിനിൽക്കുന്നതും ഇടപാടുകാരുടെ എണ്ണം കുറയാൻ കാരണമായെന്നും അവർ പറഞ്ഞു.

ഏകദേശം മുപ്പതിനായിരത്തോളം പേരാണ് സ്ഥിരമായി സോനാഗാച്ചിയിൽ എത്തിയിരുന്നത്. ഇപ്പോഴത് പതിനായിരത്തിൽ താഴെയായി കുറഞ്ഞു. ചുമയും ജലദോഷവും ഉൾപ്പെടെ കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ലൈംഗികത്തൊഴിലാളികളും അടുപ്പിക്കുന്നില്ല- ബിഷാഖ കൂട്ടിച്ചേർത്തു. മേഖലയിൽ മാസ്‌കുകൾ അടക്കം വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള അവശ്യവസ്തുക്കളുടെ ലഭ്യത കുറവാണെന്നായിരുന്നു സംഘടനയുടെ ലെയ്‌സൺ ഓഫീസറായ മഹാശ്വേത മുഖർജിയുടെ പ്രതികരണം.

കൊറോണ വൈറസ് ബാധ പലയിടത്തും റിപ്പോർട്ട് ചെയ്തതിനാൽ കഴിഞ്ഞ മൂന്നുദിവസമായി ഇടപാടുകാരെ സ്വീകരിക്കുന്നില്ലെന്ന് തെരുവിലെ ഒരു ലൈംഗികത്തൊഴിലാളിയും വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഡി.എം.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സോനാഗാച്ചിയിൽ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. കൊറോണ ലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയിലെ കാമാത്തിപുരയിലും ഡൽഹിയിലെ ജിബി റോഡിലും സമാനമായ അവസ്ഥയാണ്.

ലൈംഗികതൊഴിലാളികളെ സംരക്ഷിക്കുന്ന സംഘടനകളും ആരോഗ്യ പ്രവർത്തകരും ഇവിടെ മാസ്‌ക്ക് അടക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. പക്ഷേ ഇടപാടുകാർ തീർത്തും ഇല്ലാതായാൽ തങ്ങൾ എങ്ങനെ ജീവിക്കും എന്നാണ് ഇവരുടെ ചോദ്യം. അതേസമയം ഇതൊരു അവസരമായി കണ്ട് ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള നീക്കങ്ങളാണ് നടത്തേണ്ടതെന്ന് വിവിധ സാമൂഹിക സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. തയ്യൽ, മെഴുകുതിരി നിർമ്മാണംപോലുള്ള കുടിൽ വ്യവസായങ്ങൾ എന്നിവയിലേക്ക് ഇവരെ മാറ്റണമെന്നും സ്ത്രീ സുരക്ഷാ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP