Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.43 ലക്ഷം കവിഞ്ഞു; പോസിറ്റീവ് കേസുകൾ 34.45 ലക്ഷത്തിലറെ; സുഖം പ്രാപിച്ചവർ: 1,102,551; യുഎസിൽ മാത്രം 66,640 പേർ മരിച്ചു; മരണസംഖ്യ ഒരുലക്ഷത്തിൽ താഴെയായി ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൊണൾഡ് ട്രംപ്; ചൈനയിൽ ശനിയാഴ്ച ഒരുകേസ് മാത്രം; സൗദിയിൽ ഏഴ് മരണം കൂടി

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.43 ലക്ഷം കവിഞ്ഞു; പോസിറ്റീവ് കേസുകൾ 34.45 ലക്ഷത്തിലറെ; സുഖം പ്രാപിച്ചവർ: 1,102,551; യുഎസിൽ മാത്രം 66,640 പേർ മരിച്ചു; മരണസംഖ്യ ഒരുലക്ഷത്തിൽ താഴെയായി ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൊണൾഡ് ട്രംപ്; ചൈനയിൽ ശനിയാഴ്ച ഒരുകേസ് മാത്രം; സൗദിയിൽ ഏഴ് മരണം കൂടി

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് ലോകത്തു മരിച്ചവരുടെ എണ്ണം 2.43 ലക്ഷത്തിലേറെ ആയി. 34.45 ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം 243,024 പേരാണ് മരിച്ചത്. കോവിഡ് കേസുകൾ: 3,456,207. സുഖം പ്രാപിച്ചവർ: 1,102,551.

66,640പേർ യുഎസിൽ മാത്രം മരിച്ചു. ആകെ കേസുകൾ -11,39,263 ഇറ്റലിയിൽ 28,710 പേരും സ്‌പെയിനിൽ 25,100 പേരും മരിച്ചു. യുകെയിൽ 28,131 മരണം.ഫ്രാൻസ്-24594. ജർമനി-6736.

യുഎസിൽ ആകെ കോവിഡ് മരണങ്ങൾ ഒരുലക്ഷത്തിൽ താഴെയായിരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു.അതേസമയം, യൂറോപ്പിലാകെ 1.5 ദശലക്ഷം കേസുകൾ കവിഞ്ഞു. കോവിഡ് ഏറ്റവും അധികം ഉലച്ച ഭൂഖണ്ഡം.

തങ്ങളുടെ രാജ്യത്ത് പുതിയ കേസുകളുടെ എണ്ണത്തിൽ നല്ല കുറവുണ്ടായെന്ന് ഇറാൻ അവകാശപ്പെട്ടു. മാർച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 802 കേസുകൾ. ആക കേസുകൾ -96448. മരണസംഖ്യ-65. ആകെ മരണസംഖ്യ-6156

അതേസമയം, ഡിസംബർ ആദ്യം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ഒരുകോവിഡ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 4633. പുതിയ മരണങ്ങളില്ല. പാക്കിസ്ഥാനിൽ ഒരുദിവസത്തെ ഏറ്റവും കൂടിയ വ്യാപന നിരക്ക്. 1297 കേസുകൾ. മൊത്തം കേസുകൾ 18,114. മരണസംഖ്യ-417യ. റഷ്യയിലും ഒരുദിവസത്തെ ഏറ്റവും കൂടിയ വ്യാപന നിരക്ക് രേഖപ്പെടുത്തി. 7933 പുതിയ കേസുകൾ. ആകെ 114431. ഫ്രാൻസ് ആരോഗ്യ അടിയന്തരാവസ്ഥ ജൂലൈ 24 വരെ നീട്ടി.

സൗദിയിൽ ഏഴ് മരണം കൂടി

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഏഴ് പേർ കൂടി മരണപ്പെട്ടു. ജിദ്ദയിൽ നിന്നും മക്കയിൽ നിന്നുമാണ് ഏഴ് വിദേശികളുടെ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതുതായി 1362 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്.സൗദിയിൽ ഇതുവരെ 25459 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 176 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3765 പേർക്ക് രോഗം ഭേദമായി. പുതുതായി റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ 249 എണ്ണം മദീനയിൽ നിന്നാണ്. 245 എണ്ണം ജിദ്ദയയിൽ നിന്നുമാണ്. ഒപ്പം റിയാദിൽ നിന്ന് 161 ഉം ദമാമിൽ നിന്ന് 126 ഉം ഖൊബറിൽ നിന്ന് 81 ഉം ജുബൈയിൽ നിന്ന് 80 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. പുതിയ രേഗികളിൽ 9 ശതമാനം മാത്രമാണ് സ്വദേശികൾ.

കൊവിഡ് വ്യാപനം തടയുന്നതിനായി ആളുകൾ പരമാവധി വീടുകളിൽ തന്നെയിരിക്കാൻ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.സൗദിയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യൂവിൽ റമദാൻ മാസം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. മക്കയിലും നേരത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയ ചില സ്ഥലങ്ങളിലുമൊഴികെയാണ് കർഫ്യൂ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 9 മണി മുതൽ 5 മണിവരെയാണ് പുതിയ കർഫ്യൂ സമയം. റമദാൻ പ്രമാണിച്ചാണ് കർഫ്യൂവിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 29 ബുധനാഴ്ച മുതൽ മെയ് 13 വരെയാണ് ഇളവ്. ( റമദാൻ 6 മുതൽ 20 വരെ) ഒപ്പം രണ്ടാഴ്ചത്തേക്ക് മാളുകളും കടകളും ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP